Flash News

തൃശൂര്‍ പൂരത്തിലെ വീഡിയോ ദൃശ്യങ്ങളും വാദ്യമേളങ്ങളും സോണി മ്യൂസിക്കിന് വിറ്റതായി ആരോപണം

May 15, 2019

New-Project26-3

തൃശ്ശൂര്‍ പൂരവുമായി ബന്ധപ്പെട്ട് വിവാദം പുകയുന്നു. പൂരത്തിന്‍റെ വീഡിയോ ദൃശ്യങ്ങളുടെ കോപ്പിറെറ്റ് അവകാശം സോണി മ്യൂസിക് കെവശപ്പെടുത്തിയിരിക്കുന്നുവെന്നും അതിനാല്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ സാധിക്കുന്നില്ലെന്നുമാണ് തൃശ്ശൂര്‍ കേന്ദ്രീക്രരിച്ച് പ്രവര്‍ത്തിക്കുന്ന എആര്‍എന്‍ മീഡിയ ആരോപിച്ചിരിക്കുന്നത്.

പ്രിയ ARN കൂട്ടുകാരെ

ഈ വര്‍ഷം തൃശ്ശൂര്‍ പൂരം ARN LIVE  ഉണ്ടായിരിക്കുന്നതല്ല.

കാരണങ്ങള്‍
1. സാമ്പത്തികം
2. കോപിറെറ്റ് പ്രശ്നങ്ങള്‍

സാമ്പത്തികം – ഈ കഴിഞ്ഞ പെരുവനം ആറാട്ടുപുഴ പൂരങ്ങള്‍ കടം ആണ് ഇപ്പോഴും ലെവ് ചെയ്തതിന് . പൂരത്തിലെ മേളങ്ങള്‍ എല്ലാം സോണി മ്യൂസിക് റസൂല്‍ പൂക്കുട്ടിയുടെ സൗണ്ട് സ്റ്റോറിയില്‍ കൂടി കോപിറെറ്റ് എടുത്തിരിക്കാണ്.. അതു കൊണ്ട് പരസ്യവരുമാനം കിട്ടില്ല. പരസ്യം തന്നെ കിട്ടില്ല.. മാത്രമല്ല ഫേസ്ബുക്കില്‍ ലൈ നടന്ന് കൊണ്ടിരിക്കെ തന്നെ ഫേസ്ബുക്ക് ലൈവ് ബ്ലോക്കാക്കും (ആറാട്ടുപുഴ മേളം ലൈവ് വിട്ടപ്പോള്‍ ഉണ്ടായ അനുഭവം)

പിന്നെ ലൈവ് വിടാന്‍ പറ്റുന്നത് യുടുബില്‍ മാത്രം നല്ല ക്വാളിറ്റിയില്‍ വിടാന്‍ പറ്റും – എന്നാല്‍ അതിലും പരസ്യവരുമാനം കിട്ടുകയുമില്ല.. ചുരുക്കി പറഞ്ഞാല്‍ സ്വന്തം കെയില്‍ നിന്ന് അല്ലെങ്കില്‍ കടം വേടിച്ച് ലൈവ് ചെയ്ത് അതില്‍ നിന്ന് തിരിച്ചൊന്നും കിട്ടില്ല. കൂടുതല്‍ കടക്കെണിയിലേക്ക് ചെന്ന് പെടും. പെരുവനം ആറാട്ടുപ്പുഴ പൂരത്തിനും ഇതു തന്നെ ആയിരുന്നു അവസ്ഥ. ഒരു പാട് പേര്‍ സഹായിക്കാമെന്ന് പറഞ്ഞിരുന്നു. ഒരാള്‍ മാത്രമെ സഹായിച്ചുള്ളു. മിച്ചം കടം കൂടി. ഇതു  ARN ന്റെ മാത്രം അവസ്ഥ അല്ല. ഓണ്‍ലൈനില്‍ ആര് ലൈവ് ചെയ്താലും ഇതു തന്നെ സ്ഥിതി. എആര്‍എന്‍ മീഡിയ അവരുടെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ ആരോപിക്കുന്നു.

ARN-Media-768x1470

Vipin-Vijay-768x1512

ഓസ്‌ക്കാര്‍ പുരസ്‌ക്കാര ജേതാവ് റസൂല്‍ പൂക്കുട്ടി അഭിനയിച്ച പുതിയ സിനിമയായ ‘ദി സൗണ്ട് സ്റ്റോറി’യിലൂടെയാണ് മേളങ്ങളുടെ ഓഡിയോ റൈറ്റ് സോണി ഗ്രൂപ്പിന് പോയിരിക്കുന്നത്. ചിത്രത്തിന്റെ നിര്‍മ്മാതാവ് പ്രശാന്ത് പ്രഭാകറും പാംസ്റ്റോണ്‍ മീഡിയയും ചിത്രത്തിന്റെ മറ്റ് ഗാനങ്ങളുടെ കൂടെ മേളങ്ങള്‍ ഓഡിയോ ആയി സോണി ഗ്രൂപ്പിന് വില്‍ക്കുകയായിരുന്നു.ഇതോടെ ഫേസ്ബുക്ക്, യൂട്യൂബ് പോലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമില്‍ മേളങ്ങളുടെ വീഡിയോ പങ്കുവെയ്ക്കാന്‍ സാധിക്കാതെയായി. മേളങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്താല്‍ കോപ്പി റൈറ്റ് വയലേഷന്‍ എന്നുകാണിച്ച് സോണി ഗ്രൂപ്പില്‍ നിന്ന് ആളുകള്‍ക്ക് മുന്നറിയിപ്പ് വന്നുതുടങ്ങി.എന്നാല്‍ തൃശ്ശൂര്‍ പൂരത്തിന്റെ മേളങ്ങളുടെ വീഡിയോയ്ക്ക് മാത്രമല്ല. മറ്റ് സ്ഥലങ്ങളിലെ മേളങ്ങള്‍ക്കും സമാനമായ അനുഭവം ഉണ്ടാകുന്നുണ്ടെന്ന്് തൃശ്ശൂരിലെ എ.ആര്‍.എന്‍ മീഡിയ ഉടമസ്ഥനായ വിനു മോഹന്‍ സ്വകാര്യ മാധ്യമത്തോട് പറഞ്ഞു.

thrissur_pooram_2042നേരത്തെ പെരുവനം ആറാട്ടുപുഴ പൂരത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമില്‍ പോസ്റ്റ് ചെയ്തപ്പോള്‍ സമാനമായ അനുഭവം ഉണ്ടായെന്ന് വിനു പറഞ്ഞു. ലൈവ് ആയി ഇടുന്ന വീഡിയോ പോലും ഇടയ്ക്ക് വെച്ച് നിന്നുപോകുകയാണ്. നിലവില്‍ കോപ്പി റൈറ്റ് ഇഷ്യു വരുന്നതോട് കൂടി വീഡിയോയിലൂടെ വരുന്ന വരുമാനം പോലും ഇല്ലാതെയാവുകയാണെന്നും നമ്മുടെ സ്വന്തം പൂരം എങ്ങിനെയാണ് കോപ്പി റൈറ്റ് ആവുന്നതെന്നും വിനു ചോദിക്കുന്നു.

റസൂല്‍ പൂക്കുട്ടി നായകനായ ചിത്രത്തിന് വേണ്ടി ഇലഞ്ഞിത്തറ മേളം, പഞ്ചാരി മേളം, പഞ്ചവാദ്യം എന്നിവ റെക്കോര്‍ഡ് ചെയ്തിരുന്നു. അതിനാല്‍ ചിത്രത്തിലെ നായകനായ റസൂല്‍ പൂക്കുട്ടിയടക്കമുള്ളവര്‍ക്കെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. എന്നാല്‍ തൃശ്ശൂര്‍ പൂരത്തിന്റെ കോപ്പിറൈറ്റ് അവകാശവുമായി ബന്ധപ്പെട്ട വിവാദത്തില്‍ തനിക്ക് യാതൊരു പങ്കുമില്ലെന്ന് റസൂല്‍ പൂക്കുട്ടിയുടെ പ്രതികരണം. ‘ഈ ആരോപണത്തില്‍ യാതൊരു വാസ്തവവുമില്ല. ഞാന്‍ ഒരു ഓഡിയോയും വീഡിയോയും സോണിക്ക് വിറ്റിട്ടില്ല. അവരുമായി ഒരു ക്രിയവിക്രയത്തിന്റെയും ഭാഗമായിട്ടില്ല. തൃശ്ശൂര്‍ പൂരത്തിന്റെ ഓഡിയോ ഞാന്‍ റെക്കോര്‍ഡ് ചെയ്തത് ആര്‍ക്കൈവ് ആയിട്ടാണ്. സൗണ്ട് സ്റ്റോറിയുമായി ബന്ധപ്പെട്ട വീഡിയോ ആണ് ഉദ്ദേശിക്കുന്നതില്‍ അതില്‍ എനിക്ക് പങ്കില്ല. അത് പ്രശാന്ത് പ്രഭാകറും പാംസ്റ്റോണ്‍ മീഡിയയുമാണ് നിര്‍മ്മിച്ചത്. അതിന്റെ വിതരണാവകാശം മാത്രമാണ് സോണിക്ക് നല്‍കിയതെന്നാണ് എന്റെ അറിവ്. അല്ലാതെ ഐപിആറോ, കോപ്പിറൈറ്റ് ലഭിക്കുന്ന തരത്തിലുള്ള എന്തെങ്കിലുമോ അവര്‍ക്ക് ലഭിച്ചിട്ടുള്ളതായി ഞാന്‍ കരുതുന്നില്ല. അതില്‍ എനിക്ക് പങ്കില്ലെന്നും റസൂല്‍ പൂക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

‘വില്‍ക്കാന്‍ തൃശ്ശൂര്‍ പൂരം എന്റെ തറവാട് സ്വത്തല്ല. തൃശ്ശൂര്‍ പൂരം കേരള സംസ്‌കാരത്തിന്റെ ഭാഗമാണ്. അത് എല്ലാവരുടേതുമാണ്. അതില്‍ ഏതെങ്കിലും കമ്പനിക്ക് മാത്രമായി കോപ്പിറൈറ്റ് അവകാശം എടുക്കാനാവില്ല. ഇനി അഥവാ അങ്ങിനെയെടുത്തിട്ടുണ്ടെങ്കില്‍ അത് തെറ്റാണ്. ഞാനതിനെ അനുകൂലിക്കുന്നില്ലെന്നും റസൂല്‍ പൂക്കുട്ടി പറഞ്ഞു.

നമ്മുടെ പാരമ്പര്യകലകള്‍ എങ്ങിനെയാണ് കോപ്പി റൈറ്റ് എടുത്ത് ഒരു കമ്പനി കൊണ്ടു പോകുക അത് ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ല. ഇങ്ങിനെയാണെങ്കില്‍ നമ്മുടെ മേളങ്ങളും പാട്ടുകളും നാടന്‍ പാട്ടുകളും എല്ലാം ആരെങ്കിലും റെക്കോര്‍ഡ് ചെയ്ത് കൊണ്ടുപോയാല്‍ പിന്നെ അവരുടേത് ആവില്ലെ തുടങ്ങി ഒട്ടനവധി പ്രതിഷേധം സംഭവുമായി ബന്ധപ്പെട്ട് ജനങ്ങളുടെ ഭാഗത്ത് നിന്ന് ഉയരുന്നുണ്ട്

ഇത്തരം കോപ്പി റൈറ്റ് വിഷയങ്ങള്‍ വരുമ്പോള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമില്‍ നിന്നുള്ള വരുമാനം മാത്രമല്ല. പേജുകളും ചാനലുകളും തിരിച്ച് എടുക്കാന്‍ കഴിയാത്ത വിധം നഷ്ടമാകുമെന്നാണ് സൈബര്‍ ടെക്നീഷ്യാന്്മാരും പറയുന്നത്. മൂന്ന് തവണ സ്ര്ടൈക്ക് കിട്ടിയാല്‍ പേജും ചാനലും തന്നെ അടിച്ചു പോകും. ഇത്തരത്തില്‍ മേളങ്ങള്‍ സോണിക്ക് വിറ്റിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും ഇനി അത് മറ്റാര്‍ക്കെങ്കിലും ഉപയോഗിക്കാന്‍ ബുദ്ധിമുട്ടായിരിക്കും. അതേ മേളം തന്നെയാവണം എന്നില്ല. അതുമായി സാമ്യമുള്ള ‘മ്യൂസിക്’ കിട്ടിയാല്‍ തന്നെ കോപ്പിറൈറ്റ് വയലേഷന്‍ ആവുമെന്നും അവര്‍ പറയുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top