Flash News

വിവേചന ഭീകരത തുറന്ന് കാട്ടി ഫ്രറ്റേണിറ്റി തെരുവ് ക്ലാസ്

May 15, 2019 , ഫ്രറ്റേണിറ്റി, മലപ്പുറം

IMG_20190515_133625മലപ്പുറം : മലപ്പുറം ജില്ലയോട് സര്‍ക്കാറുകള്‍ തുടരുന്ന വിദ്യാഭ്യാസ വിവേചനം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഫ്രറ്റേണിറ്റി മൂവ്മെന്‍റ് മലപ്പുറത്ത് പ്രതിഷേധ തെരുവ് ക്ലാസ് സംഘടിപ്പിച്ചു.

മലപ്പുറം ജില്ലയില്‍ നിന്ന് മാത്രം കാല്‍ലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് ഹയര്‍സെക്കന്ററി സീറ്റിന്‍റെ അപര്യാപ്തതകൊണ്ട് വിദ്യാഭ്യാസ മേഖലയില്‍ നിന്ന് പുറംതള്ളുന്നത്. തെക്കന്‍ ജില്ലകളില്‍ നിരവധി സീറ്റുകള്‍ ഒഴിഞ്ഞ് കിടക്കുന്ന അവസരത്തിലാണ് മലപ്പുറം ജില്ലയോട് വിവേചനം തുടരുന്നത്.

ജില്ലയിലെ 40 ഗവ/എയ്ഡഡ് ഹൈസ്കൂളുകളില്‍ ഇപ്പോഴും ഹയര്‍സെക്കന്ററി ഇല്ല. ഈ സ്കൂളുകളില്‍ അടിയന്തരമായി ഹയര്‍ സെക്കന്ററി അനുവദിക്കണം. ജില്ലയില്‍ കൂടുതല്‍ ഹയര്‍ സെക്കന്ററി ബാച്ചുകള്‍ അനുവദിക്കണമെന്നും, സ്ഥായിയായ പരിഹാരത്തിനാണ് സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കേണ്ടതെന്നും തെരുവ് ക്ലാസ് ആവശ്യപ്പെട്ടു. അധികാരികളുടെ ഭാഗത്ത് നിന്ന് അനുകൂലമായ നിലപാട് ഉണ്ടായിട്ടില്ലെങ്കില്‍ ജില്ലയിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും അണിനിരത്തി ശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്ക് ഫ്രറ്റേണിറ്റി നേതൃത്വം നല്‍കുമെന്ന് ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡന്റ് കെ.കെ അഷ്റഫ് പറഞ്ഞു. തെരുവ് ക്ലാസ് ഉദ്ഘാടനം നിര്‍വഹിച്ചു സംസരിക്കുകയായിരുന്നു അദ്ദേഹം.

IMG_20190515_134129ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് എസ്.എസ്.എല്‍.സി പൂര്‍ത്തിയാക്കിയ നൂറിലധികം വിദ്യാര്‍ത്ഥികള്‍ തെരുവ് ക്ലാസ്സില്‍ പങ്കെടുത്തു. ഫ്രറ്റേണിറ്റി കലാസാംസ്കാരിക വേദിയായ ‘ക്രിയേറ്റിവ് പ്രൊഡക്ഷന്‍’ ആണ് തെരുവ് ക്ലാസ് സംഘടിപ്പിച്ചത്. ജില്ലാ ജനറല്‍ സെക്രട്ടറി ഫയാസ് ഹബീബ്, സെക്രട്ടറിമാരായ മുഹമ്മദ് ഹംസ, അജ്മല്‍ തോട്ടോളി, ജില്ലാ കമ്മിറ്റി അംഗം അഖീല്‍ നാസീം, മുസ്ഫിറ, അന്‍ഷിദ, ദാനിഷ്, ഷഹീര്‍, ജസീം സയ്യാഫ് എന്നിവര്‍ നേതൃത്വം നല്‍കി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top