Flash News

“ഇസ്ലാമോഫോബിയ ചെറുക്കാന്‍ ഐക്യം അനിവാര്യം”: ജമാഅത്തെ ഇസ്ലാമി – സോളിഡാരിറ്റി

May 16, 2019 , നൗഷാദ് ആലവി

IMG_20190515_185402

ജമാഅത്തെ ഇസ്ലാമിയും, സോളിഡാരിറ്റി സംയുക്തമായി സംഘടിപിച്ച ഇഫ്താര്‍ സ്നേഹവിരുന്ന് മുസ്ലീം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്‍റ് CAMA കരിം ഉദ്ഘാടനം ചെയ്യുന്നു

പട്ടാമ്പി : സമൂഹത്തില്‍ വളര്‍ന്നുവരുന്ന ഇസ്ലാമോഫോബിയ ഫലപ്രദമായി ചെറുക്കാന്‍ ആദര്‍ശത്തില്‍ അധിഷ്ടിതമായ ഐക്യം അനിവാര്യമാണന്ന് ജമാഅത്തെ ഇസ്ലാമി -സോളിഡാരിറ്റി സംയുക്തമായി പട്ടാമ്പിയില്‍ വെച്ച് സംഘടിപ്പിച്ച ഇഫ്ത്താര്‍ സ്നേഹവിരുന്ന് അഭിപ്രായപ്പെട്ടു. മുസ്ലീം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്‍റ് CAMA കരിം ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്ലാമി ജില്ലാ കമ്മിറ്റിയഗം മുസ്തഫ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.

ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്‍റ് അബ്ദുല്‍ ഹക്കീം നദ്‌വി മുഖ്യ പ്രഭാഷണം നടത്തി.

മുന്‍ എം.എല്‍.എ. സി പി മുഹമ്മദ്, പട്ടാമ്പി നഗരസഭ ചെയര്‍മാന്‍ KSBA തങ്ങള്‍, പട്ടാമ്പി ബ്ലോക്ക് പ്രസിഡന്‍റ് വി എം മുഹമ്മദലി മാസ്റ്റര്‍, വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്‍റ് കെ സി നാസര്‍, കമ്മുക്കുട്ടി എടത്തോള്‍, കുഞ്ഞാനു മാസ്റ്റര്‍, കെ പി മുഹമ്മദ് കുട്ടി, വിസ്ഡം ഗ്ലോബല്‍ വിഷന്‍ വൈസ് പ്രസിഡന്‍ പ്രൊഫ. ഇസ്ഹാഖ്, സി എ സാജിത്, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്‍റ് ജലീല്‍ മാസ്റ്റര്‍, ഐ എസ് എം വൈസ് പ്രസിഡന്‍റ് ഡോ. അബ്ദുസലഫി, എസ് ഐ ഒ ജില്ലാ പ്രസിഡന്‍റ് ഷമീര്‍ ബാബു വല്ലപ്പുഴ, സോളിഡാരിറ്റി ജില്ലാ ജനറല്‍ സെക്രട്ടറി നൗഷാദ് ആലവി, ടി പി മുഹമ്മദാലി തുടങ്ങിയവര്‍ സംസാരിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top