Flash News

അവസാന ഭക്ഷണം ഭവന രഹിതന്; ഡോണ്‍ ജോണ്‍സന്റെ വധശിക്ഷ നടപ്പാക്കി

May 17, 2019 , പി.പി. ചെറിയാന്‍

downloadടെന്നസി: ഭാര്യയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ കേസ്സില്‍ കഴിഞ്ഞ 34 വര്‍ഷമായി വധശിക്ഷയും കാത്ത് ജയിലില്‍ കഴിഞ്ഞിരുന്ന ഡോണ്‍ ജോണ്‍സന്റെ (68) വധശിക്ഷ മെയ് 16 വ്യാഴാഴ്ച ടെന്നസി നാഷ്‌വില്‍ റിവര്‍ബെന്റ് ജയിലില്‍ നടപ്പാക്കി. ടെന്നസ്സിയില്‍ ഈ വര്‍ഷം നടപ്പാക്കിയ ആദ്യത്തെ വധശിക്ഷയാണിത്.

വധശിക്ഷക്കു മുമ്പ് അവസാന ഭക്ഷണമായി ലഭിച്ച വെജിറ്റബിള്‍ പിസാ ഭവനരഹിതന് നല്‍കണമെന്ന പ്രതിയുടെ ആഗ്രഹം ജയിലധികൃതര്‍ തള്ളിയിരുന്നു.

വധശിക്ഷ ഒഴിവാക്കണമെന്ന പ്രതിയുടെ ആവശ്യം ഗവര്‍ണ്ണറും സുപ്രീം കോടതിയും തള്ളിയതോടെ വിഷമിശ്രിതം കുത്തിവെച്ചാണ് വധശിക്ഷ നടപ്പാക്കിയത്. മരിക്കുന്നതിനു മുമ്പ് ഞാന്‍ എന്റെ ജീവനെ നിന്റെ കൈയ്യില്‍ ഏല്‍പിക്കുന്നു എന്ന പ്രാര്‍ത്ഥിച്ച് ആമേന്‍ പറഞ്ഞു.

ടേബിളില്‍ കിടത്തി കൈകാലുകള്‍ ബന്ധിക്കുമ്പോഴും ക്രിസ്തീയ ഗാനം ജോണ്‍സണ്‍ പാടിക്കൊണ്ടിരുന്നതായി മരണശിക്ഷക്ക് ദൃക്‌സാക്ഷികളായ കുടുംബാംഗങ്ങള്‍ പറഞ്ഞു.

സെവത്ത് ഡെ ചര്‍ച്ചിലെ എല്‍ഡറായിരുന്ന ജോണ്‍സണ്‍ ജയിലില്‍ മറ്റു പ്രതികള്‍ക്ക് പ്രാര്‍ത്ഥന ചൊല്ലികൊടുക്കുകയും സര്‍വീസുകള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തിരുന്നു. ജോണ്‍സന്റെ വധശിക്ഷ ഒഴിവാക്കണമെന്ന് ശക്തമായ സമ്മര്‍ദങ്ങള്‍ ഉണ്ടായെങ്കിലും അതെല്ലാം നിഷ്ഫലമായി. ജയിലിനകത്തു വധശിക്ഷ നടപ്പാക്കുമ്പോള്‍ പുറത്തു ഒരു കൂട്ടമാളുകള്‍ ഇതിനെതിരെ പ്രതിഷേധ പ്രകടനം നടത്തി.

don johnson -Johnson_Execution-036


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top