Flash News

വളര്‍ത്തു മകളെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ രണ്ടാനമ്മ കുറ്റക്കാരി; ശിക്ഷ ജൂണ്‍ 3ന്

May 17, 2019 , പി.പി. ചെറിയാന്‍

82116stepക്വീന്‍സ് (ന്യൂയോര്‍ക്ക്): ഒമ്പതു വയസ്സുള്ള വളര്‍ത്തു മകളെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയ ഇന്ത്യന്‍ വംശജയായ രണ്ടാനമ്മ ഷംഡായ് അര്‍ജ്ജുന്‍ (55) കുറ്റക്കാരിയാണെന്ന് ജൂറി കണ്ടെത്തി. ന്യൂയോര്‍ക്ക് ക്വീന്‍സ് സുപ്രീം കോടതി ജഡ്ജി കെന്നത്ത് ഹോള്‍ഡര്‍ ജൂണ്‍ 3ന് ശിക്ഷ വിധിക്കും.

25 വര്‍ഷം മുതല്‍ ജീവപര്യന്തം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഇവര്‍ക്കെതിരെ തെളിയിക്കപ്പെട്ടിരിക്കുന്നത്. ക്രൂരമായ കൊലപാതകമാണ് നടത്തിയരിക്കുന്നതെന്ന് ക്വീന്‍സ് ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ജോണ്‍ വിസ്താരത്തിനിടെ കോടതിയെ ബോധിപ്പിച്ചു.

കൊല്ലപ്പെടുന്നതിന് ഏതാനും മാസങ്ങള്‍ക്കു മുന്‍പാണ് പഞ്ചാബില്‍ നിന്ന് ഒമ്പതുവയസ്സുകാരി ആഷ്ദീപ് കൗര്‍ പിതാവ് സുഖ്ജിന്ദര്‍ സിംഗും രണ്ടാനമ്മ ഷംഡായും താമസിക്കുന്ന ക്വീന്‍സിലെ അപ്പാര്‍ട്ട്‌മെന്റില്‍ എത്തിയത്. കുട്ടിയെ കൊല്ലുമെന്ന് രണ്ടാനമ്മ പലപ്പോഴും ഭീഷിണിപ്പെടുത്തിയിരുന്നതായി പറയുന്നു. 2016 ആഗസ്റ്റിലായിരുന്നു സംഭവം. ഷംഡായും, ഇവരുടെ മുന്‍ ഭര്‍ത്താവും, രണ്ടു പേരകുട്ടികളും വീട്ടില്‍നിന്നും പുറത്തുപോകുമ്പോള്‍ ആഷ്ദീപിനെ വീട്ടിലാക്കി എന്നാണ് ഇവര്‍ അയല്‍ക്കാരോട് പറഞ്ഞത്. സംശയം തോന്നിയ അയല്‍ക്കാര്‍ പോലീസില്‍ വിവരം അറിയിക്കുകയും, അന്വേഷണത്തില്‍ കുട്ടില്‍ വീട്ടിനകത്തെ ബാത്ത് റൂമില്‍ നഗ്നയായി കൊല്ലപ്പെട്ടു കിക്കുന്നതായി കണ്ടെത്തുകയുമായിരുന്നു. കു്ട്ടിയെ പലതവണ ഇവര്‍ മര്‍ദ്ദിക്കുകയും ചെയ്തിരുന്നതായി ബന്ധുക്കള്‍ അറിയിച്ചു.

1111 mom2


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top