Flash News

സ്കൂള്‍ കലോത്സവ വേദി മുതല്‍ കോളേജ് തല മത്സരം വരെയുള്ള കഥ പറയുന്ന ഒരു പ്രണയഗാഥ; ഗോള്‍ഡന്‍ ഗ്ലോബിന്റെ ബാനറില്‍ ‘ഒരൊന്നൊന്നര പ്രണയകഥ’

May 17, 2019

oronnonnara-pranayakadha-1സ്കൂള്‍ കലോത്സവ വേദിയിലെ മത്സരങ്ങള്‍ മുതല്‍ കോളേജ് തല മത്സരങ്ങള്‍ വരെയുള്ള സംഭവബഹുലമായ കഥ പറയുന്ന ഒരു പ്രണയഗാഥയാണ് ഗോള്‍ഡന്‍ ഗ്ലോബിന്റെ ബാനറില്‍ ഒരുക്കുന്ന ‘ഒരൊന്നൊന്നര പ്രണയകഥ.’ ഷിബു ബാലന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ പുതിയ ഗാനം റിലീസ് ചെയ്തു. ഒരു മാപ്പിളപാട്ട് വീഡിയോയാണ് പുറത്തിറങ്ങിയിരിക്കുന്നത്.

രണ്ട് പേരുടെ ബാല്യം മുതല്‍ യൗവ്വനം വരെയുള്ള വിവിധകാലഘട്ടങ്ങളിലൂടെയുള്ള പ്രണയമാണ് സിനിമയിലൂടെ അവതരിപ്പിക്കുന്നത്. സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുത്ത് പരസ്പരം മത്സരം തുടങ്ങി, പിന്നീട് കോളേജ് തലത്തില്‍ വരെ നീണ്ടുനില്‍ക്കുന്ന ഇഷ്ടവും ഇഷ്ടക്കേടുമൊക്കെ വിഷയമാകുന്നതാണ് ചിത്രം.

ഷെബിന്‍ ബെന്‍സണ്‍, സായ ഡേവിഡ് എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നത്. വിനയ്ഫോര്‍ട്ട്, സുധീര്‍ കരമന, അലന്‍സിയര്‍, മാമുക്കോയ, വിനോദ് കോവൂര്‍, വേണുമച്ചാട്, നാസ്സര്‍ ചേലക്കര, ബിനോയ് നാബല, സുരഭിലക്ഷ്മി, ഉമാനായര്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. ഗോള്‍ഡണ്‍ ഗ്ലോബിന്റെ ബാനറില്‍ എം.എം. ഹനീഫ, നിധിന്‍ ഉദയന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top