Flash News

ഡാളസില്‍ ഹെവന്‍ലി കോള്‍ വാര്‍ഷിക കണ്‍വന്‍ഷന്‍

May 17, 2019 , പി. പി. ചെറിയാന്‍

heavanlyഡാളസ്: ഡാളസ് ഹെവന്‍ലി കോള്‍ ചര്‍ച്ച് വാര്‍ഷിക കണ്‍വന്‍ഷന്‍ മേയ് 31 മുതല്‍ ജൂണ്‍ 2 വരെ നടത്തപ്പെടുന്നു. 31 നു വൈകീട്ട് 6.30 നും ജൂണ്‍ ഒന്ന് രാവിലെ 10.30 നും വൈകീട്ട് 6.30 നും, ജൂണ്‍ 2 രാവിലെ 9.30 നും വൈകിട്ട് 6.30 നുമാണ് സുവിശേഷ യോഗങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.

യുകെയില്‍ നിന്നുള്ള ദൈവവചന പണ്ഡിതനും ഗ്രീന്‍ലൈറ്റ് ഔട്ട് റീച്ച് പ്രൊജക്റ്റിന്റെ സജീവ പ്രവര്‍ത്തകനുമായ ലൂക് ബ്രണ്ട്‌ലിങ്ങും, ഹവായില്‍ നിന്നുള്ള ഉണര്‍വ്വ് പ്രാസംഗീകനുമായ മൈക്കിള്‍ ഹുഗ്‌സ് എന്നിവരാണ് ഈ വര്‍ഷത്തെ വചന ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു. വാര്‍ഷിക കണ്‍വന്‍ഷനിലേക്ക് ജാതിമത ഭേദമെന്യെ ഏവരെയും ക്ഷണിക്കുന്നതായി പാസ്റ്റര്‍ രഞ്ജിത്ത് ജോണ്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക് : 214 422 6208, മാത്യു ജോസഫ് : 972 523 5745
സ്ഥലം: ഹെവന്‍ലി കോള്‍ ചര്‍ച്ച്
2605 എല്‍ബിജെ ഫ്രീവെ
ഡാളസ് ടെക്‌സസ് -75234

heavanly1


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top