Flash News

സ്നേഹത്തിന്‍റെ സന്ദേശം വിളിച്ചോതി ജമാഅത്തെ ഇസ്ലാമി ഇഫ്താര്‍ സ്നേഹ സംഗമം

May 17, 2019 , നൗഷാദ് ആലവി

DSC09151

ജമാഅത്തെ ഇസ്ലാമി ഇഫ്താര്‍ സ്നേഹ സംഗമം മുന്‍ ഗവര്‍ണര്‍ കെ. ശങ്കരനാരായണന്‍ ഉദ്ഘാടനം ചെയ്യുന്നു

പാലക്കാട് : ശാന്തിക്കും സമാദാനത്തിനും വേണ്ടി കൂട്ടായെ എഖ്യം വേണമെന്ന് മുന്‍ ഗവര്‍ണര്‍ കെ. ശങ്കരനാരായണന്‍ പറഞ്ഞു.

ജമാഅത്തെ ഇസ്ലാമി ഇഫ്താര്‍ സ്നേഹ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മനുഷ്യമനസ്സുകളെ പരസ്പരം അകറ്റാന്‍ നമ്മുടെ രാജ്യത്ത് ബോധപൂര്‍വ്വം ശ്രമം നടക്കുമ്പോള്‍ ഇതുപോലുള്ള ഇഫ്താറുകള്‍ വലിയ പ്രതീക്ഷയാണ് സാമൂഹത്തിന് നല്‍കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതുപോലുള്ള കുട്ടായ്മകള്‍ വരും തലമുറക്ക് പ്രചോദനമേകട്ടേ എന്നും അദ്ദേഹം പറഞ്ഞു.

ജമാഅത്തെ ഇസ്ലാമി ജില്ലാ വൈസ് പ്രസിഡന്‍റ് ബഷീര്‍ ഹസന്‍ നദ്‌വി അദ്ധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്‍റ് അബ്ദുല്‍ ഹക്കിം നദ്‌വി മുഖ്യ പ്രഭാഷണം നടത്തി.

സിപിഎം ജില്ലാ അസിസ്റ്റന്‍റ് സെക്രട്ടറി കൃഷ്ണന്‍‌കുട്ടി, എന്‍ സി പി ജില്ലാ പ്രസിഡന്‍റ് ഒട്ടുര്‍ ഉണ്ണിക്കൃഷ്ണന്‍, പ്രൊഫ. പി എ വാസുദേവന്‍, സിപിഐ ജില്ലാ കമ്മിറ്റിയംഗം മുരളി തരെകാട്, പ്രൊഫ. ഹൈദ്രോസ്, അഡ്വ. മാത്യു തോമസ്, ഡിവൈഎസ്പി കാസിം (റിട്ട.), മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്‍റ് ഹമീദ്, ഡിസിസി പ്രസിഡന്‍റ് ശ്രീകണ്ഠന്‍, ആര്‍എസ്പി സ്റ്റേറ്റ് കമ്മിറ്റി അംഗം ചന്ദ്രന്‍, ലോയേഴ്സ് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റ് അഡ്വ. ഗിരീഷ് നച്ചുള്ളി, എന്‍ജിനീയര്‍ ഫാറൂഖ, ഫാദര്‍ സാമുവല്‍ വര്‍ഗീസ്, ക്യാമ്പ് കമാന്‍ഡര്‍ സുരേന്ദ്രന്‍, ഡോ. ഗുജറാല്‍, മദ്യനിരോധന സമിതി എ കെ സുല്‍ത്താന്‍, പാലക്കാട് ഫോറം ജിസ ജോമന്‍, പിഡിപി സ്റ്റേറ്റ് വൈസ് ചെയര്‍മാന്‍ അഡ്വ. അക്ബര്‍ അലി, ഫ്രൈഡേ ക്ലബ് ജില്ലാ പ്രസിഡന്‍റ് സിദ്ദീഖ്, വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ വൈസ് പ്രസിഡന്‍റ് പി ലുഖ്മാന്‍, കെപിസിസി മെമ്പര്‍ സി ചന്ദ്രന്‍, ഡിസിസി വൈസ് പ്രസിഡന്‍റ് എ രമസമി, എ ഡി എം മെഹര്‍ ഹസന്‍, പ്രൊ. അബൂബക്കര്‍, എസ്‌ഐ‌ഒ ജില്ലാ പ്രസിഡന്‍റ് ഷമീര്‍ ബാബു വല്ലപ്പുഴ, ഫ്രറ്റേണിറ്റി സംസ്ഥാന കമ്മിറ്റി അംഗം മുജീബ് റഹ്മാന്‍, സോളിഡാരിറ്റി ജില്ലാ ജനറല്‍ സെക്രട്ടറി വി എം നൗഷാദ് ആലവി, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്‍റ് കളത്തില്‍ അബ്ദുല്ല, പി വി വിജയരാഘവന്‍, പ്രാച്ചിമട സമര ഐക്യദാര്‍ഢ്യ സമിതി ചെയര്‍മാന്‍ വിജയന്‍ അമ്പലകടന്‍, അഡ്വ. പ്രതീപ്, ജമാഅത്തെ ഇസ്ലാമി വനിതാ സംസ്ഥാന സമിതിയംഗം സഫിയ ഷര്‍ഫിയ, ജി‌ഐ‌ഒ ജില്ലാ ജനറല്‍ സെക്രട്ടറി ഹിബ സലാം എന്നിവര്‍ സംസാരിച്ചു.

സി.ബി.എസ്.സി പത്താം തരം ഒന്നാം റാങ്ക് ലഭിച്ച ഭാവന യെന്‍ ശിവദാസനെ അനുമോദിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top