Flash News

ഗാന്ധിജിക്കെതിരെയുള്ള പ്രസ്താവന: പ്രജ്ഞയെയും അനില്‍ സൗമിത്രയെയും കൈയ്യൊഴിഞ്ഞ് ബിജെപി

May 17, 2019

Sadhരാഷ്ട്രപിതാവ് ഗാന്ധിജിക്കെതിരെയുള്ള പാര്‍ട്ടി നേതാക്കളുടെ പ്രസ്താവനയെ തള്ളിപ്പറഞ്ഞ് ബിജെപി. ഭോപ്പാലിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രജ്ഞ സിംഗ് ഠാക്കൂറിന്റെതായിരുന്നു ആദ്യത്തെ പ്രസ്താവന. “ഗോഡ്‌സെ രാജ്യ സ്‌നേഹിയായിരുന്നു, രാജ്യസ്‌നേഹിയാണ്, രാജ്യസ്‌നേഹിയായിരിക്കും” എന്നതായിരുന്നു പ്രജ്ഞ സിംഗ് ഠാക്കൂറിന്റെ പ്രസ്താവന. “സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ തീവ്രവാദി ഹിന്ദുവായ ഗോഡ്‌സെ” ആണെന്ന കമലഹാസന്റെ പ്രസ്താവനയോട് പ്രതികരിക്കുന്നതിനിടയിലായിരുന്നു പ്രജ്ഞ സിങിന്റെ വിവാദ പരാമര്‍ശം.

എന്നാല്‍ പരാമര്‍ശത്തെ തള്ളിപ്പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തെത്തി. പ്രജ്ഞയുടെ വാക്കുകള്‍ അതിദാരുണമെന്ന് പറഞ്ഞ മോദി, ഗാന്ധിയെ അപമാനിച്ച പ്രജ്ഞക്ക് തനിക്കൊരിക്കലും മാപ്പ് കൊടുക്കാനാകില്ലെന്നും കൂട്ടിച്ചേര്‍ത്തു. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മോദി തന്റെ നിലപാട് വ്യക്തമാക്കിയത്.

പരാമര്‍ശത്തെ അതീവ ഗൗരവമായാണ് കാണുന്നതെന്ന് ബിജെപി അദ്ധ്യക്ഷന്‍ അമിത്ഷാ പറഞ്ഞു. വിഷയത്തില്‍ പാര്‍ട്ടി അച്ചടക്ക സമിതിയുടെ റിപ്പോര്‍ട്ട് തേടി. പത്ത് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദ്ദേശം. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ തീരുമാനിക്കും.

modi1എന്നാല്‍ പാര്‍ട്ടിയെ കൂടുതല്‍ പ്രതിരോധത്തിലാക്കി കേന്ദ്രമന്ത്രി അനന്ത് കുമാറിന്റെ ട്വീറ്റും പുറത്ത് വന്നിരുന്നു. പ്രസ്താവനയില്‍ പ്രജ്ഞ സിങ് മാപ്പ് പറയേണ്ടതില്ലെന്നായിരുന്നു അനന്ത് കുമാര്‍ ഹെഗ്‌ഡെയുടെ ട്വീറ്റ്. ഇപ്പോള്‍ ഗോഡ്‌സെയെ കുറിച്ച് ചര്‍ച്ച ഉയരുന്നതില്‍ സന്തോഷമുണ്ടെന്നും ട്വീറ്റില്‍ പറഞ്ഞിരുന്നു.

അതേസമയം, വിവാദ പരാമര്‍ശത്തില്‍ പാര്‍ട്ടി മധ്യപ്രദേശ് വക്താവ് അനില്‍ സൗമിത്രയെ ബിജെപി സസ്‌പെന്‍ഡ് ചെയ്തു. “ഗാന്ധി ഇന്ത്യയുടേതല്ലെന്നും പാക്കിസ്ഥാന്റെ രാഷ്ട്രപതിയാണെന്നു”മായിരുന്നു അനില്‍ സൗമിത്രയുടെ പ്രസ്താവന.

‘ഒരാളെ കൊന്ന ഗോഡ്‌സെ ആണോ 17,000 പേരെ കൊന്ന രാജീവ് ഗാന്ധി ആണോ കൂടുതല്‍ ക്രൂരനെന്നു പരിശോധിക്കണം’ എന്നായിരുന്നു ബിജെപി നേതാവ് നളിന്‍ കുമാര്‍ കട്ടീലിന്റെ വിവാദത്തെക്കുറിച്ചുള്ള പ്രതികരണം. ‘ഏഴ് പതിറ്റാണ്ടിനു ശേഷം ഇന്നത്തെ തലമുറ ഗോഡ്‌സെയെ കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ അദ്ദേഹം സന്തോഷിക്കുന്നുണ്ടാകു’മെന്നും നളിന്‍ കുമാര്‍ പറഞ്ഞു.

അതേസമയം ബിജെപി നേതാക്കളെ പരിഹസിച്ച് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്തെത്തി. “ബിജെപിയും ആര്‍എസ്എസും ദൈവത്തെയല്ല ഗോഡ്‌സെയാണ് ആരാധിക്കുന്നത് എന്നായിരുന്നു രാഹുലിന്റെ പരിഹാസം.

അതേസമയം, പ്രജ്ഞാ സിംഗ് താക്കൂറിന്റെ ഗോഡ്‌സെ പരാമര്‍ശത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മുതലക്കണ്ണീര്‍ ഒഴുക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ് പറഞ്ഞു. പ്രജ്ഞാ സിംഗിനെ ഭോപ്പാലില്‍നിന്നുള്ള ബിജെപി സ്ഥാനാര്‍ഥിയാക്കിയത് മോദിയാണ്. മോദിയുടെ മുതലക്കണ്ണീര്‍ പ്രാവര്‍ത്തികമാകില്ലെന്നും അദ്ദേഹം തുറന്നടിച്ചു.

പ്രജ്ഞാ സിംഗ് താക്കൂറിന്റെ സ്ഥാനാര്‍ഥിത്വവും വോട്ടവകാശവും റദ്ദാക്കണമെന്നും മഹാത്മാ ഗാന്ധിക്കെതിരെ സംസാരിക്കുന്ന ഓരോ വ്യക്തിയുടേയും വോട്ടവകാശം റദ്ദാക്കണമെന്നും ദിഗ്വിജയ് സിംഗ് ആവശ്യപ്പെട്ടു. പ്രജ്ഞ സിംഗ് ഠാക്കൂര്‍ ഗാന്ധിജിയെ അപമാനിച്ചതിന് മാപ്പ് നല്‍കാന്‍ തനിക്കൊരിക്കലും സാധിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിച്ചതിനെതിരെയാണ് സിംഗിന്റെ പരാമര്‍ശം.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top