Flash News

സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കുന്ന ഏഷ്യയിലെ ആദ്യ രാജ്യമായി തായ്‌ലന്‍ഡ്

May 17, 2019

li_2ബാങ്കോക്: മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ സ്വവര്‍ഗ വിവാഹത്തിന് നിയമസാധുത നല്‍കി തായ്‌ലന്‍ഡ്. വെള്ളിയാഴ്ച പാര്‍ലമെന്റില്‍ നടന്ന വോട്ടെടുപ്പില്‍ ബില്‍ പാസായി. ഇതോടെ സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കുന്ന ഏഷ്യയിലെ ആദ്യ രാജ്യമായി തായ്‌ലന്‍ഡ് മാറി.

ഇത് സംബന്ധിച്ച് മൂന്ന് ബില്ലുകളാണ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. അതില്‍ ഏറ്റവും പുരോഗമനപരമായ ബില്ലാണ് പാസാക്കിയത്. തള്ളിയ രണ്ട് ബില്ലുകളും വിവാഹം എന്നതിന് പകരം സ്വവര്‍ഗ കുടുംബ ബന്ധം, സ്വവര്‍ഗാനുരാഗ യൂണിയന്‍സ് എന്നാണ് വിശേഷിപ്പിച്ചിരുന്നത്. ഇതോടെ വിവാഹം കഴിക്കുന്ന ഒരേ ലിംഗത്തിലുള്ളവര്‍ക്ക് ടാക്‌സ്, ഇന്‍ഷുറന്‍സ് അടക്കമുള്ള പൂര്‍ണ വൈവാഹിക അവകാശങ്ങളിലുള്ള നിയമപരിരക്ഷ ഇവര്‍ക്കും ലഭിക്കും.

എന്നാല്‍ തായ്‌ലന്‍ഡിലെ യാഥാസ്ഥിതിക സമൂഹം നിയമത്തിനെതിരെ രംഗത്തുവന്നു. എതിര്‍പ്പ് ശക്തമായതോടെ സര്‍ക്കാര്‍ ഹിതപരിശോധന നടത്തി. ഭൂരിപക്ഷം ജനങ്ങളും സ്വവര്‍ഗ വിവാഹത്തെ എതിര്‍ത്തു. പുരുഷനും സ്ത്രീയും തമ്മിലുള്ള കൂടിച്ചേരലായിട്ടാണ് വിവാഹത്തെ നിര്‍വചിച്ചത്. എന്നാല്‍ നിയമത്തിലെ വിവാഹത്തിന്റെ നിര്‍വചനം മാറ്റാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കിലും സ്വവര്‍ഗ വിവാഹത്തിന് നിയമസാധുത നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.

2017-ല്‍ തായ്‌ലന്‍ഡ് കോടതി സ്വവര്‍ഗാനുരാഗികള്‍ക്ക് നിയമപരമായി വിവാഹിതരാകാനുള്ള സാഹചര്യമൊരുക്കണമെന്ന് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ നിയമം നിര്‍മിക്കാന്‍ പാര്‍ലമെന്റ് രണ്ട് വര്‍ഷം സമയം ആവശ്യപ്പെടുകയായിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top