Flash News

വ്യത്യസ്തയായൊരു ബാര്‍ബര്‍ !

May 17, 2019

lapdance-fbബാര്‍ബര്‍ ഷോപ്പുകള്‍ ഇല്ലാത്ത രാജ്യങ്ങള്‍ ഈ ലോകത്തില്‍ ഒരിടത്തുമില്ല. ഓരോരോ പ്രദേശങ്ങളില്‍ ഓരോരോ രീതികളില്‍ ബാര്‍ബാര്‍ ഷോപ്പുകള്‍ പ്രവര്‍ത്തിക്കുന്നു. കസ്റ്റമേഴ്സിന്റെ അഭിരുചിക്കനുസരിച്ച് വിവിധ തരം ഹെയര്‍ സ്റ്റൈലുകള്‍ ഇന്ന് മിക്ക ബാര്‍ബര്‍ ഷോപ്പുകളിലും ലഭിക്കും. എന്നാല്‍, ബാര്‍ബര്‍മാര്‍ തന്നെ വ്യത്യസ്തമായാലോ?

നാടന്‍ ബാര്‍ബര്‍ഷോപ്പുകളില്‍ അനങ്ങാന്‍ പറ്റാത്ത വിധം കസേരകളിലിരുത്തി മുടി വെട്ടുന്ന സമ്പ്രദായമല്ല വിദേശരാജ്യങ്ങളില്‍. സ്ത്രീകള്‍ കൂടുതലുള്ള ബാര്‍ബര്‍ഷോപ്പുകളില്‍ സാധാരണ തിരക്കേറും. മുടി വെട്ടുന്നത് ഒരു കലയാണെന്നു കരുതി കസ്റ്റമറുടെ ആവശ്യം ചോദിച്ചറിഞ്ഞ് മുടിവെട്ടുന്നവരുമുണ്ട്. അത്തരത്തിലൊരു ബാര്‍ബറാണ് പെന്നി ലീ. നൃത്തം ചെയ്തുകൊണ്ട് മുടി വെട്ടുന്നത് ഒരു കലയാണെന്ന് വിശ്വസിക്കുന്ന ആളാണ്‌ പെന്നി. അതുകൊണ്ട് തന്നെ ജോലിയുടെ ഭാഗമായാണ് പെന്നി ലാപ്ഡാന്‍സ് ചെയ്യാറുള്ളത്. വളരെ അനുസരണയോടെ, തലയൊന്നും അനക്കാതെയാണ് പെന്നിയുടെ മുന്നില്‍ എല്ലാവരും മുടി വെട്ടാന്‍ ഇരിക്കുക. ഹൈ വെയ്സ്റ്റഡ് പാന്‍റ്സിനൊപ്പം, ഫിഷ്‌നെറ്റ് സ്റ്റോക്കിംഗ്സും ഹൈ ഹീല്‍സുമായിരുന്നു പെന്നിയുടെ വേഷം. പെന്നിയ്ക്ക് ബാര്‍ബേഴ്സ് ലൈസന്‍സ് കിട്ടിയ ശേഷമുള്ള ആദ്യത്തെ ഉപഭോക്താവാണ് മൈക്ക് രുഗ.

ഇന്‍സ്റ്റഗ്രാം താരമായ മൈക്ക് രുഗയാണ് പെന്നിയുടെ ഈ വ്യത്യസ്തമായ ‘മുടി വെട്ടല്‍’ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുന്നത്. ‘എന്‍റെ ഏറ്റവും പ്രിയപ്പെട്ട ബാര്‍ബറിനെ കൊണ്ട് മുടി വെട്ടിക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് മൈക്ക് വീഡിയോ പങ്കുവച്ചിരിക്കുന്നത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top