Flash News

ഇന്നത്തെ നക്ഷത്ര ഫലം (18 മെയ് 2019)

May 18, 2019 , .

rashi_2142875_835x547-mഅശ്വതി: ആരോഗ്യം തൃപ്തികരമായിരിക്കും. ആഗ്രഹിക്കുന്ന കാര്യങ്ങള്‍ സാധിക്കും. പ്രതികൂലസാഹചര്യങ്ങളെ അതിജീവിക്കും. മഹത് വ്യക്തികളെ പരിചയപ്പെടും.

ഭരണി: ആത്മാര്‍ഥമായ പ്രവര്‍ത്തനങ്ങളാല്‍ സ്ഥാനക്കയറ്റമുണ്ടാകും. മേലധികാരിയു ടെ പ്രതിനിധിയായി പ്രവര്‍ത്തിക്കേണ്ടതായിവരും. കാര്യനിര്‍വഹണശക്തി വര്‍ധിക്കും.

കാര്‍ത്തിക: ഒരു ശുഭകര്‍മങ്ങളിലും ഏര്‍പ്പെടരുത്. കരാർ ഒപ്പുവെക്കരുത്. അസുഖങ്ങള്‍ വര്‍ധിക്കുന്നതിനാല്‍ അവധിയെടുക്കും. കക്ഷിരാഷ്ട്രീയപ്രവര്‍ത്തനങ്ങള്‍ ഉപേക്ഷിക്കും.

രോഹിണി: പൊതുപ്രവര്‍ത്തനരംഗങ്ങളില്‍ അനുകൂല വിജയമുണ്ടാകും. അശ്രദ്ധകൊണ്ട് ചെറിയ തോതില്‍ വാഹനാപകടം ഉണ്ടാകും. അനുബന്ധവ്യാപാരം തുടങ്ങുന്നതിനെപ്പറ്റി പുനരാലോചിക്കും.

മകയിരം: പുതിയ ആവിഷ്കരണശൈലി അവലംബിക്കും. പ്രശസ്തസേവനത്തിന് അംഗീകാരം ലഭിക്കും. വിതരണരംഗം വിപുലപ്പെടുത്തും. മംഗളകര്‍മങ്ങളില്‍ പങ്കെടുക്കും.

തിരുവാതിര: ആഗ്രഹിക്കുന്ന കാര്യങ്ങള്‍ സാധിക്കും. പുതിയ വ്യാപാരം തുടങ്ങുന്നതിനെപ്പറ്റി നിര്‍ദേശം തേടും. ആത്മപ്രശംസ ഉപേക്ഷിക്കണം. കഫനീര്‍ദോഷരോഗങ്ങള്‍ വര്‍ധിക്കും.

പുണര്‍തം: പാരമ്പര്യപ്രവര്‍ത്തികള്‍ക്ക് തുടക്കം കുറിക്കും. അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ സാധിക്കും. ആത്മവിശ്വാസത്തോടുകൂടി ഏറ്റെടുക്കുന്ന കര്‍മമേഖലകള്‍ ലക്ഷ്യപ്രാപ്തിയില്‍ എത്തിക്കാന്‍ സാധിക്കും.

പൂയം: സാഹചര്യങ്ങള്‍ക്കനുസരിച്ച് സ്വയംപര്യാപ്തത ആര്‍ജിക്കും. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ദാമ്പത്യസൗഖ്യവും ഉണ്ടാകും. ആഗ്രഹിക്കുന്ന കാര്യങ്ങള്‍ സാധിക്കും.

ആയില്യം: സ്വജനങ്ങള്‍ ശത്രുക്കളായിത്തീരും. ആശയവിനിമയങ്ങളില്‍ അപാകതകള്‍ ഉണ്ടാവരുത്. ചുമതലകള്‍ വര്‍ധിക്കുന്ന വിഭാഗത്തിലേക്ക് ഉദ്യോഗമാറ്റമുണ്ടാകും.

മകം: അറിയാതെ ചെയ്തുപോയ അബദ്ധം തിരുത്താന്‍ അവസരമുണ്ടാകും. മംഗളകര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കും. ഔദ്യോഗികമായ യാത്രകള്‍ മാറ്റിവെക്കും.

പൂരം: ജാഗ്രതയോടുകൂടി പ്രവര്‍ത്തിക്കാന്‍ സാഹചര്യമുണ്ടാകും. അര്‍ഹമായ പൂര്‍വികസ്വത്ത് രേഖാപരമായി ലഭിക്കും. അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ സാധിക്കും.

ഉത്രം: പുതിയ പാഠ്യപദ്ധതിക്കു ചേരും. സംഘനേതൃത്വസ്ഥാനം ഏറ്റെടുക്കും. വ്യവസ്ഥകള്‍ പാലിക്കും. ആത്മവിശ്വാസവും കാര്യനിര്‍വഹണശക്തിയും വര്‍ധിക്കും.

അത്തം: ഉദ്യോഗമുപേക്ഷിച്ച് ഉപരിപഠനത്തിനു ചേരും. ഊഹകച്ചവടത്തില്‍ ലാഭമുണ്ടാകും. മംഗളകര്‍മങ്ങളില്‍ പങ്കെടുക്കും. ആശംസകള്‍ നല്‍കാന്‍ അവസരമുണ്ടാകും.

ചിത്ര: സ്വപ്നസാക്ഷാല്‍ക്കാരത്താല്‍ ആത്മനിര്‍വൃതിയുണ്ടാകും. വര്‍ഷങ്ങള്‍ക്കു മുമ്പു വാങ്ങിയ ഭൂമി വില്ക്കാന്‍ തയ്യാറാകും. ആത്മവിശ്വാസം വര്‍ധിക്കും. പ്രയത്നങ്ങള്‍ക്കു ഫലമുണ്ടാകും.

ചോതി: ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് അനുകൂലമായ വേതനം ലഭിക്കും. ആസ്വാദ്യകരമായ ജീവിതം നയിക്കാന്‍ അവസരമുണ്ടാകും. അവസരോചിതമായി പ്രവര്‍ത്തിക്കാന്‍ ഉള്‍പ്രേരണയുണ്ടാകും.

വിശാഖം: ആര്‍ഭാടങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും. വിദേശയാത്രക്ക് അനുമതി ലഭിക്കും. അഭയം പ്രാപിച്ചു വരുന്നവര്‍ക്ക് സാന്ത്വനം നല്‍കും. ദാമ്പത്യസൗഖ്യം ഉണ്ടാകും.

അനിഴം: പണമിടപാടുകളില്‍ ശ്രദ്ധിക്കണം. അശ്രാന്തപരിശ്രമത്താല്‍ കാര്യവിജയമുണ്ടാകും. ആദ്ധ്യാത്മിക ആത്മീയ പ്രഭാഷണങ്ങള്‍ മനസമാധാനത്തിനു വഴിയൊരുക്കും.

തൃക്കേട്ട: ചര്‍ച്ചകള്‍ക്ക് പൂര്‍ണതയുണ്ടാവുകയില്ല. യാത്രാക്ലേശത്താല്‍ അസ്വാസ്ഥ്യമുണ്ടാകും. അനാവശ്യചിന്തകള്‍ ഉപേക്ഷിക്കണം. വിജ്ഞാനപ്രദമായ വിഷയങ്ങള്‍ കൈമാറും.

മൂലം: മുടങ്ങിക്കിടപ്പുള്ള പദ്ധതികള്‍ പുനരാരംഭിക്കും. മത്സരങ്ങളില്‍ വിജയിക്കും. ചെയ്യുന്ന പ്രവൃത്തികള്‍ക്ക് അംഗീകാരം ലഭിക്കും. ഉപരിപഠനത്തിന് ചേരും.

പൂരാടം: ക്ലേശകരമായ വിഭാഗത്തിലേക്ക് ഉദ്യോഗമാറ്റമുണ്ടാകും. ആഗ്രഹങ്ങള്‍ സാധിക്കും. പ്രയത്നങ്ങള്‍ക്ക് ഫലമുണ്ടാകും. പുതിയ വ്യാപാരവ്യവസായങ്ങള്‍ തുടങ്ങും.

ഉത്രാടം: കര്‍മമേഖലയില്‍ കാലാനുസൃതമായി മാറ്റങ്ങള്‍ വരുത്തും. സഹോദര സുഹൃത്സഹായഗുണമുണ്ടാകും. മുന്‍കോപം നിയന്ത്രിക്കണം.

തിരുവോണം: വിദേശ ഉദ്യോഗം ഉപേക്ഷിച്ച് ജന്മനാട്ടിലേക്ക് പോകാന്‍ തീരുമാനിക്കും. വ്യവസ്ഥകള്‍ പാലിക്കാന്‍ സാധിക്കുകയില്ല. ജാമ്യം നില്‍ക്കരുത്. അസുഖങ്ങള്‍ വര്‍ധിക്കും.

അവിട്ടം: കുടുംബ ജീവിതത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. ഉദ്യമങ്ങള്‍ക്ക് അനുകൂലവിജയമുണ്ടാകും. പ്രവര്‍ത്തനക്ഷമത വര്‍ധിക്കും.

ചതയം: തൃപ്തിയായ വിഷയത്തില്‍ ഉപരിപഠനത്തിന് ചേരും. പണം കടം കൊടുക്കരുത്. ജാമ്യം നില്‍ക്കരുത്. ചുമതലകള്‍ മറ്റൊരാളെ ഏല്പിച്ചാല്‍ അബദ്ധമാകും. \

പൂരോരുട്ടാതി: തൃപ്തിയായ വിഭാഗത്തിലേക്ക് ഉദ്യോഗമാറ്റമുണ്ടാകും. ഊഹകച്ചവടത്തില്‍ ലാഭമുണ്ടാകും. പുതിയ ഭരണപരിഷ്കാരം ആവിഷ്കരിക്കും.

ഉത്രട്ടാതി: പുതിയ പാഠ്യപദ്ധതിക്ക് ചേരും. അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തും. അനുഭവജ്ഞാനത്താല്‍ പുതിയ വ്യാപാരസാധ്യതകളെപ്പറ്റി വിലയിരുത്തും.

രേവതി: ആഗ്രഹിക്കുന്ന കാര്യങ്ങള്‍ സാധിക്കും. സന്താനസംരക്ഷണത്താല്‍ ആശ്വാസമുണ്ടാകും. ആത്മവിശ്വാസം വര്‍ധിക്കും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top