Flash News

“റീപോളിങ് മുന്നൊരുക്കമില്ലാതെ പ്രഖ്യാപിച്ചു”- തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ കോടിയേരി

May 18, 2019 , .

ko_12തിരുവനന്തപുരം: കള്ളവോട്ട് നടന്ന കണ്ണൂര്‍, കാസര്‍കോട് മണ്ഡലങ്ങളിലെ ഏഴ് ബൂത്തുകളില്‍ നാളെ നടക്കുന്ന റീപോളിങ് വേണ്ടത്ര തയ്യാറെടുപ്പോടെയല്ലായെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വേണ്ടത്ര ഗൗരവത്തോടെ പ്രവര്‍ത്തിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാകുന്നില്ലെന്നും ആരുടെയൊക്കെയോ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നതെന്നും കോടിയേരി പ്രതികരിച്ചു.വിദൂരസ്ഥലങ്ങളില്‍ നിന്നുള്ളവര്‍ക്ക് വോട്ടിങ്ങിനുള്ള അവസരം കമ്മീഷന്‍ നിഷേധിച്ചു. വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെയാണ് റീപോളിങ് നടത്തുന്നതെന്നും കോടിയേരി കുറ്റപ്പെടുത്തി.

റീപോളിങ് നടക്കുന്ന കണ്ണൂര്‍, കാസര്‍കോട് മണ്ഡലങ്ങളിലെ ഏഴ് ബൂത്തുകളില്‍ ഇന്ന് നിശബ്ദ പ്രചാരണമാണ്. കള്ളവോട്ട് തെളിഞ്ഞ കണ്ണൂരിലെ നാലും കാസര്‍കോട്ടെ മൂന്നും ബൂത്തുകളിലാണ് റീപോളിംഗ്. പ്രത്യേക നിരീക്ഷകരുടെ സാന്നിധ്യത്തില്‍ കനത്ത സുരക്ഷയിലായിരിക്കും റീപോളിങ്. ഇന്നലെ കൊട്ടിക്കലാശത്തിനിടെ സംഘര്‍ഷമുണ്ടായ പിലാത്തറയില്‍ വന്‍ പൊലീസ് സാന്നിധ്യമുണ്ട്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top