Flash News

മോദിക്കും അമിത് ഷാക്കും ക്ലീന്‍ ചിറ്റ്; കമ്മീഷനെതിരെ കമ്മീഷനംഗം

May 18, 2019

ashok-lavasaമോദിക്കും അമിത്ഷാക്കും എതിരെയുള്ള തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘന പരാതിയില്‍ ക്ലീന്‍ ചിറ്റ് നല്‍കിയതില്‍ തന്റെ വിയോജനക്കുറിപ്പ് രേഖപ്പെടുത്താത്തതില്‍ പ്രതിഷേധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗം. പെരുമാറ്റ ചട്ടലംഘന കേസുകള്‍ പരിഗണിക്കുന്ന സമിതിയില്‍ നിന്ന് വിട്ടു നിന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അശോക് ലവാസ പ്രതിഷേധിച്ചത്.

മോദിക്കും അമിത്ഷാക്കുമെതിരെയുമുള്ള നാലോളം പെരുമാറ്റച്ചട്ട ലംഘന ആരോപണങ്ങളില്‍ കമ്മീഷന്‍ തീരുമാനത്തോട് ലവാസ വിയോജിച്ചിരുന്നു. ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍ സുനില്‍ അറോറ, ഇലക്ഷന്‍ കമ്മീഷ്ണര്‍മാരായ സുശില്‍ ചന്ദ്ര, അശോക് ലവാസ എന്നിവര്‍ അടങ്ങിയതാണ് ഇലക്ഷന്‍ കമ്മീഷന്‍. ഇവരുടെ തീരുമാനങ്ങള്‍ തമ്മില്‍ യോജിപ്പില്ലാതെ വരുമ്പോള്‍ ഭൂരിപക്ഷ തീരുമാനം നോക്കിയാണ് തീരുമാനം എടുക്കുന്നത്. മോദിക്കും അമിത്ഷാക്കുമെതിരെയുമുള്ള പെരുമാറ്റച്ചട്ട ലംഘന ആരോപണത്തില്‍ 2:1 എന്ന ഭൂരിപക്ഷത്തിലാണ് കമ്മീഷന്‍ തീരുമാനമെടുത്തത്. തീരുമാനത്തില്‍ വിയോജനം രേഖപ്പെടുത്തിയ അശോക് ലവാസ തന്റെ തീരുമാനം റിക്കോര്‍ഡില്‍ ഉള്‍പ്പെടുത്തിയില്ലാത്തതിനാല്‍ മെയ് നാലാം തിയ്യതി മുതല്‍ കമ്മീഷന്റെ പെരുമാറ്റച്ചട്ട ലംഘന പരാതികള്‍ പരിഗണിക്കുന്ന യോഗങ്ങളില്‍ നിന്ന് വിട്ട് നില്‍ക്കുകയാണ് ലവാസ. സംഭവത്തില്‍ അശോക് ലവാസ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് തന്റെ തീരുമാനം അറിയിച്ച് കത്ത് അയച്ചതായി എന്‍ഡി ടിവി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

മോദിക്കും അമിത്ഷാക്കുമെതിരെയുള്ള പരാതിയില്‍ ഏകദേശം ഒരുമാസത്തോളം തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി തീരുമാനമെടുത്തിരുന്നില്ല. മെയ് മൂന്നിന് സുപ്രീം കോടതിയുടെ ഇടപെടലിന് ശേഷമാണ് കമ്മീഷന്‍ ഇവ പരിഗണിച്ചിരുന്നത്.
വിദ്വേഷ പ്രസംഗം നടത്തിയതിനും സായുധ സേനയെ പ്രചരണത്തിനായി ഉപയോഗിച്ചു എന്നതിനും ആയിരുന്നു മോദിയും അമിത്ഷായ്ക്കുമെതിരെ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട പരാതി ഉയര്‍ന്നത്.

രാഹുല്‍ ഗാന്ധി ഭൂരിപക്ഷം ന്യൂനപക്ഷമായ വയനാട് മത്സരിക്കാനായി തിരഞ്ഞെടുത്തു എന്നതായിരുന്നു മോദിക്കെതിരെയുള്ള ആദ്യത്തെ പരാതി. ഏപ്രില്‍ ഒമ്പതിന് മഹാരാഷ്ട്രയിലെ ലാത്തൂരില്‍ നടത്തിയ പ്രചാരണ യോഗത്തില്‍ ബാലക്കോട്ട് ആക്രമണത്തെ നേട്ടമായി ഉയര്‍ത്തിക്കാട്ടി എന്നതാണ് രണ്ടാമത്തെ പരാതി. മൂന്നാമത്തേതായി തീവ്രവാദികള്‍ ബാലക്കോട്ട് ആക്രമണത്തിനു ശേഷം ഭയപ്പാടിലാണ് എന്ന കര്‍ണാടകയിലെ പ്രസംഗവുമാണ് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം ആരോപിച്ച് കമ്മീഷന്റെ മുന്നിലെത്തിയത്. ഈ മൂന്ന് പരാതിയിലും മോദിക്കനുകൂലമായ നടപടിയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വീകരിച്ചത്. വയനാട് ലോക്‌സഭാ മണ്ഡലത്തെ പാകിസ്താനുമായി താരതമ്യപ്പെടുത്തിയ അമിത്ഷായുടെ പ്രസംഗത്തിനും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ക്ലീന്‍ ചിറ്റ് നല്‍കി. എന്നാല്‍ ഈ നാലു കേസുകളിലും കമ്മീഷന്‍ അംഗം അശോക് ലവാസ തന്റെ വിയോജനം രേഖപ്പെടുത്തിയിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top