Flash News

മുഖപടം ധരിച്ചെത്തുന്നവരെ വോട്ടു ചെയ്യാന്‍ അനുവദിക്കരുതെന്ന് എം.വി ജയരാജനും കോടിയേരിയും പി.കെ ശ്രീമതിയും

May 18, 2019

kerala-elections_PTI2കണ്ണൂര്‍: പര്‍ദ ധരിച്ചെത്തുന്നവരെ വോട്ട് ചെയ്യാന്‍ അനുവദിക്കരുതെന്ന വിവാദ പ്രസ്താവനയുമായി സിപിഎം നേതാവ് എംവി ജയരാജന്‍. വരിയില്‍ നില്‍ക്കുമ്പോള്‍ തന്നെ മുഖപടം മാറ്റാന്‍ പര്‍ദ ധരിച്ചെത്തുന്നവര്‍ തയ്യാറാകണം. ക്യാമറയില്‍ കൃത്യമായി മുഖം പതിയുന്ന തരത്തില്‍ മാത്രമേ വോട്ടെടുപ്പ് നടത്താന്‍ പാടുള്ളൂ. ഇങ്ങനെ തിരഞ്ഞെടുപ്പ് നടത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറുണ്ടോ എന്നും ജയരാജന്‍ ചോദിച്ചു.

പോളിങ് ബൂത്തില്‍ കയറിയാല്‍ ഒന്നുകില്‍ വെബ് ക്യാമറ അല്ലെങ്കില്‍ വീഡിയോ ദൃശ്യത്തിന്റെ മുമ്പാകെ, മുഖം തെളിയണം. അങ്ങനെ വന്നാല്‍ കള്ളവോട്ട് പൂര്‍ണമായും തടയാന്‍ കഴിയും. കള്ളവോട്ട് പൂര്‍ണമായി തടഞ്ഞാല്‍ ഒരു തര്‍ക്കവും വേണ്ട, യുഡിഎഫ് ജയിക്കുന്ന ബൂത്തിലടക്കം ഇടതുപക്ഷത്തിന്റെ വോട്ട് വര്‍ധിക്കും, യുഡിഎഫിന്റെ വോട്ട് കുറയുമെന്നും എംവി ജയരാജന്‍ പറഞ്ഞു.

കള്ളവോട്ടിനായി വസ്ത്രത്തെ ഉപയോഗിക്കാൻ പറ്റില്ലെന്ന് സിപിഎം സംസ്ഥാന  സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പറഞ്ഞു. പോളിംഗ് ബൂത്തിലെത്തുന്നവര്‍ പര്‍ദ ധരിക്കുന്നതിൽ തെറ്റില്ല, എന്നാൽ പോളിംഗ് ഏജന്‍റ് ആവശ്യപ്പെട്ടാൽ മുഖം കാണിക്കാൻ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരും മുഖം മൂടി വരുന്ന അവസ്ഥ ശരിയാകില്ല. മുഖം മൂടികളുടെ തിരഞ്ഞെടുപ്പായി മാറ്റാനാകില്ല.വോട്ട് ചെയ്യുന്നവർ ആരാണെന്ന് തിരിച്ചറിയാൻ അവകാശമുണ്ട്. അതുകൊണ്ടാണ് പര്‍ദ ധരിച്ച് വരുന്നവര്‍ ആരെന്ന് പോളിംഗ് ഉദ്യോഗസ്ഥന് തിരിച്ചറിയാനാകണമെന്ന് പറയുന്നതെന്നും കോടിയേരി പറഞ്ഞു.

എംവി ജയരാജന്റെ പ്രസ്താവനയെ അനുകൂലിച്ച് കണ്ണൂരിലെ ഇടതുസ്ഥാനാര്‍ത്ഥി പികെ ശ്രീമതിയും രംഗത്തെത്തി. മുഖം മറച്ച് വോട്ടുചെയ്യാനെത്തുന്നത് അംഗീകരിക്കാനാകില്ല. ശരീരമാകെ മറച്ച് വോട്ടുചെയ്യാനെത്തുന്നത് ആണോ, പെണ്ണോ എന്നു പോലും അറിയാനാകില്ല. കള്ളവോട്ടു തടയുന്നതിന് വേണ്ടിയാണ് ജയരാജന്‍ പറഞ്ഞത്. ജയരാജന്റെ പ്രസ്താവന മതപരമായ അധിക്ഷേപമല്ലെന്നും പി കെ ശ്രീമതി ചൂണ്ടിക്കാട്ടി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top