Flash News

ആരും അമ്പരക്കേണ്ട; അത് യോഗിയല്ല !!

May 18, 2019

akhileshസമാജ്‌വാദി പാര്‍ട്ടി പ്രസിഡന്റ് അഖിലേഷ് യാദവ് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി വിമാനത്തില്‍ പ്രഭാതഭക്ഷണം കഴിക്കുന്ന ചിത്രം കണ്ട് അമ്പരന്നിരിക്കുകയാണ് സോഷ്യല്‍ മീഡിയ. കഴിഞ്ഞ ദിവസം അഖിലേഷ് യാദവ് തന്നെയാണ് അദ്ദേഹത്തിന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ ഈ ചിത്രം പോസ്റ്റ് ചെയ്തത്. എന്നിട്ട് ആ രഹസ്യവും വെളിപ്പെടുത്തിയിരിക്കുകയാണ്. ഇത് യോഗി അല്ല! ഇതാണ് ലക്നൗ സ്വദേശിയായ സുരേഷ് താക്കൂര്‍. കണ്ടാല്‍ തനി യോഗി ആദിത്യനാഥ്.

ഈയിടെ യു.പിയില്‍ അഖിലേഷ് യാദവ് പ്രസംഗിക്കുന്ന എസ്.പി പ്രചാരണ വേദകളിലെല്ലാം ഈ ഡ്യൂപ്പ് യോഗിയുമുണ്ടായിരുന്നു. പ്രസംഗിക്കില്ല, എല്ലാവരെയും കൈ വീശിക്കാണിക്കും. കാണുന്നവര്‍ക്കെല്ലാം ടോട്ടല്‍ കണ്‍ഫ്യൂഷനായിരുന്നു. എന്നാല്‍ ആ കണ്‍ഫ്യൂഷന് വിട നല്‍കികൊണ്ടാണ് അഖിലേഷിന്റെ ട്വിറ്റര്‍ പോസ്റ്റ്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top