Flash News

ശസ്ത്രക്രിയയ്ക്ക് പിന്നാലെ രോഗി മരിച്ചു: ചികിത്സാ പിഴവെന്ന് ബന്ധുക്കള്‍

May 18, 2019

CLTകോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ രോഗി മരിച്ച സംഭവത്തില്‍ ചികിത്സാ പിഴവ് ആരോപിച്ച് ബന്ധുക്കള്‍. ചേമഞ്ചേരി സ്വദേശി ബൈജുവാണ് പിത്താശയത്തിലെ കല്ല് നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയക്ക് വിധേയനായ ശേഷം മരിച്ചത്. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും ബന്ധുക്കള്‍ പരാതി നല്‍കി.

കഴിഞ്ഞ മാസം 13നായിരുന്നു ബൈജു താക്കോല്‍ ദ്വാര ശസ്ത്രക്രിയക്ക് വിധേയനായത്. രണ്ട് ദിവസത്തിനുള്ളില്‍ ആശുപത്രി വിടാമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. എന്നാല്‍ ഒരാഴ്ചയ്ക്ക് ശേഷം ബൈജുവിന്റെ അവസ്ഥ ഗുരുതരമാകുകയായിരുന്നു.

ശസ്ത്രക്രിയയ്ക്ക് ശേഷം പിത്താശയത്തിലെ നീര് പുറത്തുപോകാന്‍ ട്യൂബ് ഇടണം. എന്നാല്‍ ഈ ട്യൂബ് ഇട്ടില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

വൃക്കയുടെ പ്രവര്‍ത്തനം തകരാലായതോടെ ബൈജുവിനെ ഡയാലിസിസിന് അടക്കം വിധേയമാക്കിയിരുന്നു. കഴിഞ്ഞ 39 ദിവസവും മെഡിക്കല്‍ കോളേജിലെ ഐ.സി.യു.വില്‍ ആയിരുന്നു. ആരോഗ്യ നില വഷളായതോടെ വാല്‍വ് സ്ഥാപിക്കാന്‍ വീണ്ടും ശ്രമിച്ചുവെങ്കിലും വിജയിച്ചില്ല. തുടര്‍ന്ന് മെഡിക്കല്‍ കോളേജിലെ അസൗകര്യ കുറവ് പറഞ്ഞ് വെള്ളിയാഴ്ച രാവിലെ ബൈജുവിനെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സ്വകാര്യ ആശുപത്രിയില്‍ നിന്ന് വീണ്ടും ശസ്ത്രക്രിയ നടത്തി മെഡിക്കല്‍ കോളേജിലേക്ക് തന്നെ തിരിച്ചെത്തിച്ചുവെങ്കിലും ശനിയാഴ്ച പുലര്‍ച്ചയോടെ മരണം സംഭവിക്കുകയിരുന്നു.

എന്നാല്‍ ചികിത്സ പിഴവ് ഉണ്ടായിട്ടില്ലെന്നാണ് മെഡിക്കല്‍ കോളെജ് സൂപ്രണ്ട് മാധ്യമങ്ങളോട് പറഞ്ഞത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top