Flash News

‘ഹോപ്പ്’ നാച്വറല്‍ ക്ലബ് പരിസ്ഥിതി അവാര്‍ഡ് സംവിധായകന്‍ സക്കരിയ മുഹമ്മദിന്

May 21, 2019 , ഷാകിര്‍ അഹമ്മദ്

Hope

‘ഓരോ തുള്ളി ജലവും വിലപ്പെട്ടത്’ എന്ന സന്ദേശം സുഡാനി ഫ്രം നൈജീരിയയിലെ ഒരു സീനിലൂടെ ആവിഷ്കരിച്ച സംവിധായകന്‍ ‘സക്കരിയ മുഹമ്മദിന്’ ക്ലബ്ബ് പ്രസിഡന്‍റ് നൗഷാദ് ആലവി അവാര്‍ഡ് നല്‍കുന്നു

പാലക്കാട്: ഓരോ തുള്ളി ജലവും വിലപ്പെട്ടതാണ് എന്ന സന്ദേശം സുഡാനി ഫ്രം നൈജീരിയയിലെ ഒരു സീനിലൂടെ ആവിഷ്കരിച്ച സംവിധായകന്‍ സക്കരിയ മുഹമ്മദിന് ‘ഹോപ്പ്’ നാച്വറല്‍ ക്ലബ് ഉപഹാരം നല്‍കി.

സിനിമകള്‍ ജനങ്ങള്‍ക്ക് സന്ദേശങ്ങള്‍ കൈമാറുക എന്ന ദൗത്യമാണ് ഏറ്റവും അടിസ്ഥാനപരമായി നിര്‍വഹിക്കുന്നത്. ഓരോ തുള്ളി ജലവും വിലപ്പെട്ടതാണ് എന്ന സന്ദേശമാണ് ഈ കാലഘട്ടത്തില്‍ ഒരു കലാകാരന് ജനങ്ങള്‍ക്ക് പകര്‍ന്നു നല്‍കുവാനുള്ള ഏറ്റവും വലിയ പാഠം. ആ ദൗത്യമാണ് സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയിലൂടെ സക്കരിയ മുഹമ്മദ് നിര്‍വഹിച്ചിരിക്കുന്നത്.

മണ്ണിനെയും മനുഷ്യനെയും സ്നേഹിക്കുന്ന പ്രകൃതിയേയും വെള്ളത്തെയും സംബന്ധിച്ച് ഗൗരവത്തില്‍ ചിന്തിക്കുന്ന പച്ചയായ ഒരു മനുഷ്യനു മാത്രമേ വലിയ അര്‍ത്ഥതലങ്ങളുള്ള ഇതുപോലെയുള്ള സീന്‍ ആവിഷ്കരിക്കാന്‍ സാധിക്കുകയുള്ളൂ എന്ന് ഉപഹാരം സമര്‍പ്പിച്ചു കൊണ്ട് ഹോപ് നാച്വറല്‍ ക്ലബ് ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു. ക്ലബ്ബ് പ്രസിഡന്‍റ് നൗഷാദ് ആലവി സക്കരിയ മുഹമ്മദിന് ഉപഹാരം നല്‍കി. സോളിഡാരിറ്റി ജില്ലാ പ്രസിഡന്‍റ് ലുഖ്മാന്‍ ആലത്തൂര്‍ സംസാരിച്ചു. സിനിമകല പ്രവര്‍ത്തകര്‍ ചടങ്ങില്‍ പങ്കെടുത്തു. ‘ഹോപ്പ്’ എക്സിക്യൂട്ടീവ് മെമ്പര്‍ ശാക്കിര്‍ അഹ്മദ് സ്വാഗതവും അക്ബര്‍ കൊല്ലംകോട് നന്ദിയും പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top