Flash News

മാപ്പിന്റെ മാതൃദിനാഘോഷവും പുതുക്കിപ്പണിത കെട്ടിടസമുച്ചയത്തിന്റെ ഉത്ഘാടനവും വര്‍ണ്ണാഭമായി

May 21, 2019 , ജോയിച്ചന്‍ പുതുക്കുളം

MAP_pic1ഫിലഡല്‍ഫിയ: ഫിലഡല്‍ഫിയയിലെ പ്രമുഖ സാമൂഹ്യ സാംസ്കാരിക സംഘടനയായ മലയാളി അസ്സോസ്സിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഫിലഡല്‍‌ഫിയയുടെ (എം.എ.പി) 2019 ലെ മാതൃദിനാഘോഷവും പുതുക്കിപ്പണിത കെട്ടിടസമുച്ചയത്തിന്റെ ഉത്ഘാടനവും മെയ് 5 ഞായറാഴ്ച വൈകിട്ട് 4 മണിക്ക് മാപ്പ് ഇന്ത്യന്‍ കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് (7733 Castor Ave , Philadelphia , PA 19152 ) വിപുലമായ പരിപാടികളോടെ നടത്തി.

അത്യാധുനിക രീതിയില്‍ പുനര്‍നിര്‍മ്മാണം നടത്തി അതിമനോഹരമാക്കിയ മാപ്പ് ഇന്ത്യന്‍ കമ്മ്യൂണിറ്റി സെന്ററിന്റെ ഉത്ഘാടനം പ്രശസ്ത സിനിമാ പിന്നണി ഗായകന്‍ ഫ്രാങ്കോ സൈമണ്‍ നിലവിളക്കു കൊളുത്തി നിര്‍വ്വഹിച്ചു. തദവസരത്തില്‍ വിവിധ ഭാഷകളിലെ ഹിറ്റ് ഗാനങ്ങള്‍ കോര്‍ത്തിണക്കി ഫ്രാങ്കോ ആലപിച്ച ഗാനങ്ങള്‍ തിങ്ങിനിറഞ്ഞ സദസ്സില്‍ ആവേശത്തിരകളുണര്‍ത്തി. പ്രസിഡന്‍റ് ചെറിയാന്‍ കോശിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പ്രൗഢഗംഭീരമായ സമ്മേളനത്തില്‍ ഫോമാ ജനറല്‍ സെക്രട്ടറി ജോസ് ഏബ്രഹാം, ഫോമാ ട്രഷറാര്‍ ഷിനു ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.

2018 ലെ കേരളാ സ്‌റ്റേറ്റ് ബെസ്റ്റ് ചൈല്‍ഡ് ആര്‍ട്ടിസ്റ്റ് അവാര്‍ഡ് ജേതാവായ റിഥുന്‍ ഗുജ്ജായെ ഐഷാനി ശ്രീജിത്ത് സദസ്സിന് പരിചയപ്പെടുത്തി. മാപ്പിന്റെ വകയായുള്ള പ്ലാക്ക് ദിലീപ് വര്‍ഗീസ് റിഥുന് നല്‍കി ആദരിച്ചു.

തുടര്‍ന്ന് നടന്ന മാതൃദിനാഘോഷ ചടങ്ങില്‍ മുഖ്യ പ്രഭാഷകയായി എത്തിയ ജെന്‍സി അനീഷ് കൊച്ചമ്മയെ സിബി ചെറിയാന്‍ സദസ്സിന് പരിചയപ്പെടുത്തി. അതിമനോഹരവും വിജ്ഞാനപ്രദവുമായ മാതൃദിന സന്ദേശം നല്‍കിയ ജെന്‍സി കൊച്ചമ്മ, എല്ലാ അമ്മമാര്‍ക്കും ആശംസകള്‍ നേര്‍ന്നു. മാതൃദിനാശംസകള്‍ നല്‍കുവാനായി എത്തിച്ചേര്‍ന്ന സിമി സൈമണിനെ സുനിതാ സാമുവേലും, മേരി ഏബ്രഹാമിനെ ജെയ്‌സി ഐസക്കും സദസ്സിന് പരിചയപ്പെടുത്തി. കലാ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ജെയ്‌മോള്‍ ശ്രീധര്‍, സിനു നായര്‍, നാഷ്‌വില്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ബിജു ജോസഫ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് സംസാരിച്ചു.

MAP_pic2അമ്മമാരെ പൊന്നാട അണിയിച്ചുള്ള ആദരിക്കല്‍ ചടങ്ങില്‍ നീനാ പനയ്ക്കലിനെ രാജു പള്ളത്തും, അന്നമ്മ ജോസഫിനെ ഷിനു ജോസഫും, ലിസിക്കുട്ടി സ്കറിയായെ അനിയന്‍ ജോര്‍ജ്ജും, അന്നമ്മ ജോസഫിനെ ബോബി തോമസും, മറിയാമ്മ ഫിലിപ്പിനെ ജിബി തോമസും പൊന്നാട അണിയിച്ചു. വന്നുചേര്‍ന്ന എല്ലാ അമ്മമാര്‍ക്കും മാപ്പ് വക പൂക്കളും സമ്മാനങ്ങളും നല്‍കി.

അമേരിക്കന്‍ ദേശീയഗാനം മെലീസാ തോമസും, ഇന്ത്യന്‍ ദേശീയഗാനം റോസ്‌ലിന്‍ ഫിലിപ്പ്, ജാസ്മിന്‍ ഫിലിപ്പ്, ഹാനാ വിത്സണ്‍, ഹെലനാ വിത്സണ്‍ എന്നിവര്‍ ചേര്‍ന്നും ആലപിച്ചു. ആര്‍ട്ട്‌സ് ചെയര്‍മാന്‍ ലിജോ ജോര്‍ജ്ജ്, വിമന്‍സ് ഫോറം ചെയര്‍മാന്‍ അഷിതാ ശ്രീജിത്ത്, ആന്‍സി സ്കറിയാ, രുഗ്മിണി ശ്രീജിത്ത്, എന്നിവര്‍ എം.സി മാര്‍ ആയി പരിപാടികള്‍ ക്രമീകരിച്ചു മികവുറ്റതാക്കി.

ഫിലഡല്‍‌ഫിയ മലയാളികളുടെ അനുഗ്രഹീത ഗായകരായ ബിനു ജോസഫ്, മെലീസാ തോമസ്, അഭിനു നായര്‍, പ്രണയ് നായര്‍, ശ്രീദേവി അജിത്കുമാര്‍, എന്നിവര്‍ ആലപിച്ച മനോഹര ഗാനങ്ങള്‍, സുരാജ് ദിനമണിയുടെ കോമഡി അവതരണം എന്നിവ പ്രോഗ്രാമിന് മാറ്റുകൂട്ടി. ഏഷ്യാനെറ്റ്, കൈരളി, ഫ്ലവേഴ്സ് ചാനലുകള്‍ പ്രോഗ്രാമുകളുടെ ദൃശ്യങ്ങള്‍ പകര്‍ത്തി .

ജനറല്‍ സെക്രട്ടറി തോമസ് ചാണ്ടി എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തി. ഫോമാ മുന്‍ സെക്രട്ടറിമാരായ അനിയന്‍ ജോര്‍ജ്ജ്, ജിബി എം. തോമസ്, കാഞ്ച് പ്രസിഡന്റ് ജയന്‍ ജോസഫ്, കാഞ്ച് സെക്രട്ടറി ബൈജു വര്‍ഗീസ്, കെ.എസ്.എന്‍.ജെ പ്രസിഡന്റ് സിറിയക്ക് കുര്യന്‍, ഫോമാ മിഡ് അറ്റ്‌ലാന്റിക്ക് റീജിയന്‍ വൈസ് പ്രസിഡന്റ് ബോബി തോമസ്, കാഞ്ച് മുന്‍ ട്രഷറാര്‍ ജോസഫ് ഇടിക്കുള, ഡെലിവര്‍വാലി മലയാളീ അസോസിയേഷന്‍ കോ ഫൗണ്ടര്‍ മനോജ് വര്‍ഗീസ്, ഡല്‍മാ അസോസിയേഷന്‍ കോ ഫൗണ്ടര്‍ സക്കറിയാ പെരിയാപുരം, രാജന്‍ ചീരന്‍ മിത്രാസ് ഗ്രൂപ്പ് എന്നീ പ്രമുഖര്‍ ഉള്‍പ്പെടെ നിരവധി ആളുകള്‍ പങ്കെടുത്ത മികവുറ്റ ആഘോഷ പരിപാടികള്‍ക്ക് വിഭവ സമര്‍ത്ഥമായ അത്താഴ വിരുന്നോടുകൂടി തിരശീല വീണു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top