Flash News

ആഴ്ച നക്ഷത്ര ഫലം – മെയ് 20 മുതൽ 26 വരെ

May 21, 2019

81989-74064-4186235822733012329003537539102961075486720nഅശ്വതി: ഔദ്യോഗികരംഗത്ത് അംഗീകാരം, വിവാഹക്കാര്യത്തില്‍ ഉചിതമായ തീരുമാനമെടുക്കും, കര്‍മ്മരംഗം പുഷ്ടിപ്പെടും, മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കും, ഇരുചക്രവാഹനം വാങ്ങുന്നതിന് യോഗം, ആഗ്രഹങ്ങള്‍ സഫലമാകും.

ഭരണി: വസ്ത്രാഭരണങ്ങള്‍ക്കായി പണം ചെലവിടും, യാത്രകൊണ്ട് നേട്ടം പ്രതീക്ഷിക്കാം, കുടുംബത്തില്‍ സമാധാനാന്തരീക്ഷം സംജാതമാകും, സന്താനഗുണം വര്‍ദ്ധിക്കും, പരീക്ഷകളില്‍ വിജയം, മേലധികാരികളുടെ പ്രീതി സമ്പാദിക്കും.

കാര്‍ത്തിക: രോഗശമനമുണ്ടാകും, കലാകായിക രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും സാമൂഹിക സേവനത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും പ്രശസ്തി, സര്‍ക്കാരില്‍നിന്ന് ആനുകൂല്യങ്ങള്‍ ലഭിക്കും, വിദ്യാര്‍ഥികള്‍ക്ക് പരീക്ഷകളില്‍ ഉന്നതവിജയം.

രോഹിണി: ഭൂമി ഇടപാടില്‍ ലാഭം പ്രതീക്ഷിക്കാം, വിവാഹം ആലോചിക്കുന്നവര്‍ക്ക് ഉത്തമബന്ധം ലഭിക്കും, സുഹൃദ് സമാഗമം ഉണ്ടാകും, ബിസിനസില്‍നിന്ന് നേട്ടം, മനസുഖം വര്‍ദ്ധിക്കും, അലങ്കാര വസ്തുക്കളുടെ വില്‍പ്പനയില്‍ നിന്നു ധനലാഭം.

മകയിരം: ദീര്‍ഘദൂരയാത്രകള്‍ നടത്തേണ്ടിവരും, വാഹനസംബന്ധമായി പണച്ചെലവ്, ഏറ്റെടുത്ത കാര്യങ്ങള്‍ ഭംഗിയായി പൂര്‍ത്തീകരിക്കുവാന്‍ സാധിക്കും. സഹോദരഗുണമുണ്ടാകും, പിതാവില്‍ നിന്ന് ആനുകൂല്യങ്ങള്‍.

തിരുവാതിര: സുഹൃത്തുക്കള്‍ വഴി നേട്ടമുണ്ടാകും, ഭൂമി വിലപ്പനയിലൂടെ വിജയം, വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിന് സാധ്യത, നിക്ഷേപങ്ങളില്‍ നിന്ന് ധനലാഭം. കുടുംബത്തില്‍ നിലനിന്നിരുന്ന അസ്വസ്ഥത ശമിക്കും.

പുണര്‍തം: സ്വന്തം ഗൃഹത്തില്‍നിന്നും മാറി നില്‍ക്കേണ്ടിവരും, രോഗശമനം ഉണ്ടാകും, ഗൃഹനിര്‍മ്മാണം പുരോഗമിക്കും. വിദേശത്തുപോകാന്‍ ശ്രമിക്കുന്നവര്‍ക്ക് അതു സാധിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.

പൂയം: പ്രവര്‍ത്തനരംഗത്ത് ശോഭിക്കും, ആലോചിക്കാതെ ചെയ്തുപോയ കാര്യങ്ങള്‍ മൂലം വിഷമിക്കേണ്ടിവരും, പുതിയ സംരംഭങ്ങളില്‍ ഏര്‍പ്പെട്ട് വിജയം കെവരിക്കും, മേലുദ്യോഗസ്ഥരുടെ അംഗീകാരവും അഭിനന്ദനവും നേടും.

ആയില്യം: പുണ്യ സ്ഥലങ്ങള്‍ സന്ദര്‍ശിക്കും, സത്കര്‍മ്മങ്ങളില്‍ താല്പര്യം വര്‍ധിക്കും, ശത്രുക്കള്‍ക്കുമേല്‍ വിജയം, തൊഴില്‍ മേഖലയില്‍ അഭിവൃദ്ധി, ഉദ്യോഗക്കയറ്റം പ്രതീക്ഷിക്കാം. ധനപരമായി അനുകൂല സമയം.

മകം: പൊതുരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രശസ്തി, മനസിനു സന്തോഷം നല്‍‌കുന്ന വാര്‍ത്തകള്‍ കേള്‍ക്കുവാന്‍ സാധിക്കും, സഹോദരങ്ങള്‍ക്ക് ഉയര്‍ച്ച ഉണ്ടാകും, പുണ്യസ്ഥല സന്ദര്‍ശനം ഉണ്ടാകും, ഒന്നിലധികം തവണ യാത്രകള്‍ വേണ്ടിവരും.

പൂരം: പണമിടപാടുകളില്‍ കൃത്യത പുലര്‍ത്തും, കടം നല്‍കിയ പണം തിരികെ ലഭിക്കും, അപ്രതീക്ഷിതമായ ഭാഗ്യാനുഭവം, ഗൃഹനിര്‍മ്മാണം പൂര്‍ത്തീകരിക്കും, വിദേശത്തുനിന്ന് നാട്ടില്‍ തിരിച്ചെത്താന്‍ സാധിക്കും.

ഉത്രം: കലാരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രശസ്തി, വ്യവഹാരവിജയം നേടും, ദാമ്പത്യജീവിത വിജയം, വിശ്രമം കുറഞ്ഞിരിക്കും, കലഹ പ്രവണത ഏറിയിരിക്കും.

അത്തം: ബന്ധുക്കളില്‍ നിന്നുള്ള അനുഭവ ഗുണമുണ്ടാകും, ഗൃഹോപകരണങ്ങള്‍ വാങ്ങും, കുടുംബത്തില്‍ നിലനിന്നിരുന്ന അസ്വസ്ഥതകള്‍ ശമിക്കും, തീര്‍ഥയാത്രകള്‍ നടത്തും, പുതിയ ഭൂമി വാങ്ങുവാന്‍ തീരുമാനമെടുക്കും.

ചിത്തിര: ഉദ്യോഗാര്‍ത്ഥികള്‍ക്ക് അനുകൂല സമയം, താല്‍ക്കാലിക ജോലികള്‍ സ്ഥിരപ്പെടും, വ്യാപാര രംഗത്ത് വിജയം, ഔദ്യോഗികമായ നേട്ടം കെവരിക്കും, അനുകൂല സ്ഥലംമാറ്റം ആഗ്രഹിച്ചിരുന്നവര്‍ക്ക് കാര്യവിജയം, ആരോഗ്യനില തൃപ്തികരമാകും.

ചോതി: ശത്രുക്കളുടെ വിരോധം ശമിക്കും, ദൂരയാത്രകൊണ്ട് ഗുണമുണ്ടാകും, പ്രണയസാഫല്യം, പുതിയ ബിസിനസ്സില്‍ പണം മുടക്കും, ആഡംബരവസ്തുക്കള്‍, വിലപിടിപ്പുള്ള വസ്തുക്കള്‍ ഇവ സമ്മാനമായി ലഭിക്കും.

വിശാഖം: അനാവശ്യ ഭീതികളില്‍നിന്ന് മോചനം, വാഹനയാത്രകള്‍ കൂടുതലായി വേണ്ടിവരും. ഔദ്യോഗിക രംഗത്ത് ഉയര്‍ച്ച, സ്ഥലം മാറ്റം എന്നിവയ്ക്കു സാധ്യത. ബന്ധുക്കള്‍ വഴി കാര്യസാദ്ധ്യം, ഗൃഹോപകരണങ്ങള്‍ മാറ്റി വാങ്ങുവാന്‍ സാധിക്കും.

അനിഴം: പൊതുപ്രവര്‍ത്തന വിജയം നേടും, കുടുംബത്തില്‍ നിലനിന്നിരുന്ന കലുഷിതാന്തരീക്ഷം ശമിക്കും, വിദേശയാത്രയ്ക്കുള്ള ശ്രമം വിജയിക്കും, തര്‍ക്കങ്ങളില്‍ മദ്ധ്യസ്ഥം വഹിക്കും, കുടുംബത്തില്‍ ശാന്തതയുണ്ടാകും.

തൃക്കേട്ട: രോഗദുരിതങ്ങളില്‍നിന്ന് മോചനം, പുതിയ ഗൃഹോപകരണങ്ങള്‍ വാങ്ങും, സ്വന്ത പ്രയത്നം കൊണ്ട് തടസങ്ങള്‍ തരണം ചെയ്യും, വാസഗൃഹമാറ്റം ഉണ്ടാകാനിടയുണ്ട്. അനീതിക്കെതിരെ പ്രവര്?ത്തിക്കും. ധനാഗമ മാര്‍ഗ്ഗം പുഷ്ടിപ്പെടും.

മൂലം: തൊഴില്‍രംഗത്തു മികവു പുലര്‍ത്തും, കുടുംബത്തില്‍ ശാന്തതയുണ്ടാകും, രോഗദുരിതങ്ങളില്‍നിന്ന് മോചനം, പുതിയ ഗൃഹോപകരണങ്ങള്‍ വാങ്ങും, സ്വന്ത പ്രയത്നം കൊണ്ട് തടസങ്ങള്‍ തരണം ചെയ്യും, ഭക്ഷണത്തില്‍ നിന്ന് അലര്‍ജിക്ക് സാദ്ധ്യത.

പൂരാടം: കഴിവുകള്‍ക്ക് അംഗീകാരം ലഭിക്കും, വാസഗൃഹമാറ്റം ഉണ്ടകാനിടയുണ്ട്, ഔഷധ സേവാ വേണ്ടിവരും, സുഹൃത്തുക്കളുടെ സഹായം ലഭിക്കും, പ്രണയഭംഗത്തിനു സാദ്ധ്യത.

ഉത്രാടം: ബന്ധുക്കള്‍ വഴി കാര്യസാദ്ധ്യം, ബിസിനസില്‍ അവിചാരിത നേട്ടം, കടം നല്‍കിയിരുന്ന പണം തിരികെ കിട്ടും, കുടുംബത്തില്‍ നിന്ന് അകന്നു താമസിക്കേണ്ടിവരും, വിദേശയാത്രയ്ക്കുള്ള ശ്രമം വിജയിക്കും.

തിരുവോണം: ഗൃഹനിര്‍മ്മാണത്തില്‍ പുരോഗതി, വാക്കുതര്‍ക്കങ്ങളില്‍ ഏര്‍പ്പെട്ട് മനോവിഷമം, പലതരത്തിലുള്ള സാമ്പത്തിക വിഷമതകള്‍ അനുഭവിക്കും, ധനസമ്പാദനത്തിനുള്ള ശ്രമങ്ങള്‍ പരാജയപ്പെടും.

അവിട്ടം: തൊഴില്‍ രംഗത്ത് പലതരത്തിലുള്ള ബുദ്ധിമുട്ടുകള്‍ നേരിടും, ജീവിത പങ്കാളിക്ക് രോഗദുരിതസാദ്ധ്യത, പ്രവര്‍ത്തനങ്ങളില്‍ അലസത വര്‍ദ്ധിക്കും, സാഹിത്യരംഗത്തു പ്രവര്?ത്തിക്കുന്നവര്‍ക്ക് പുരസ്കാരങ്ങള്‍ ലഭിക്കും.

ചതയം: വളരെക്കാലമായി ആഗ്രഹിക്കുന്ന കാര്യം നിറവേറും. പുതിയ സുഹൃദ്ബന്ധങ്ങള്‍ ഉണ്ടാകും. വിവാഹക്കാര്യത്തില്‍ തീരുമാനം. വിദ്യാര്‍ഥികള്‍ക്ക് ഉപരിപഠനത്തിന് സാധ്യത.

പൂരുരുട്ടാതി: ആഡംബര വസ്തുക്കള്‍ക്കായി പണം ചെലവിടും. കലാരംഗത്തു പ്രശസ്തി വര്‍ദ്ധിക്കും. വിദേശത്തുനിന്നു തിരികെ നാട്ടില്‍ എത്താന്‍ സാധിക്കും. ജോലിയുടെ ഭാഗമായി നിരവധി യാത്രകള്‍ നട?േ?ണ്ടിവരും.

ഉത്രട്ടാതി: അവസരത്തിനൊത്തു പ്രവര്‍ത്തിക്കുന്നതിലൂടെ മികച്ച കാര്യവിജയം, കടം നല്‍കിയ പണം തിരികെ കിട്ടുന്നതിന് കലഹിക്കേണ്ടി വരും, സര്‍ക്കാരില്‍ നിന്നും ആനുകൂല്യങ്ങള്‍ ലഭിക്കും, പ്രണയബന്ധങ്ങള്‍ക്ക് അംഗീകാരം കിട്ടും, ബിസിനസ്സില്‍ അവിചാരിത നേട്ടം.

രേവതി: വ്യവഹാര വിജയം. മേലധികാരികളുടെ പ്രീതി സമ്പാദിക്കും. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കും, സഹോദരസ്ഥാനീയരില്‍നിന്നും ഗുണാനുഭവം, വിദ്യാര്‍ഥികള്‍ക്കു മത്സരപ്പരീക്ഷകളില്‍ ഉന്നത വിജയം.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top