Flash News

ഡാളസില്‍ നിന്ന് കാണാതായ മാതാവിനെ കണ്ടെത്താന്‍ പോലീസ് സഹായം അഭ്യര്‍ത്ഥിച്ചു

May 22, 2019 , പി.പി. ചെറിയാന്‍

missingഡാളസ് : ഏപ്രില്‍ 17-ന് ഡാളസില്‍ നിന്ന് കാണാതായ പ്രിസ് ഡെന്നിസ് (26) എന്ന യുവതിയെ ഒരു മാസമായിട്ടും കണ്ടെത്താനാകാത്ത സാഹചര്യത്തില്‍ പോലീസ് പൊതുജനങ്ങളുടെ സഹായം അഭ്യര്‍ത്ഥിച്ചു. യുവതിയുടെ തിരോധാനത്തെക്കുറിച്ചു വിവരം നല്‍കുന്നവര്‍ക്ക് പോലീസ് 2500 ഡോളര്‍ പ്രതിഫലം പ്രഖ്യാപിച്ചു. മെയ് 21 ചൊവ്വാഴ്ച മസ്‌കിറ്റ് പോലീസ് നടത്തിയ പത്രസമ്മേളനത്തിലാണ് പ്രതിഫലവും പൊതുജനങ്ങളുടെ സഹായവും അഭ്യര്‍ത്ഥിച്ചത്.

ഏപ്രില്‍ 17-ന് ബേബി സിറ്ററില്‍ നിന്നും കുട്ടിയെ കൊണ്ടുപോകാന്‍ പ്രിസ് ഡെന്നിസ് എത്താതിരുന്നതാണ് ഇവരെക്കുറിച്ച് അന്വേഷിക്കാന്‍ കാരണമായത്. എന്നാല്‍, രണ്ടു മണിക്കൂര്‍ വൈകിയാണ് ഇവര്‍ അപ്രത്യക്ഷമായ വിവരം പോലീസിന് ലഭിച്ചത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ തൊട്ടുത്ത ദിവസം ഇവരുടെ വാഹനം ഈസ്റ്റ് ഡാളസ്സില്‍ നിന്നും കണ്ടെത്തി.

അപ്രത്യക്ഷമായ ദിവസം തന്നെ ഡാളസ്സിലെ മറ്റൊരു പാര്‍ക്കിംഗ് ലോട്ടില്‍ ഇവര്‍ എത്തിയ ചിത്രങ്ങള്‍ ക്യാമറയില്‍ കണ്ടെത്തിയിരുന്നു.

വിവരം ലഭിക്കുന്നവര്‍ മസ്‌കിറ്റ് പോലീസിനെ 972 285 6336, 972 216 6791 എന്നീ നമ്പറില്‍ വിളിച്ചറിയിക്കണമെന്ന് പോലീസ് അഭ്യര്‍ത്ഥിച്ചു.

mom222 Prisma-Denisse-Peralta-Reyes-800x530


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top