Flash News

രാജ്യം ബിജെപിയ്‌ക്കൊപ്പം-യുപിയിലും, കര്‍ണാടകയിലും രാജസ്ഥാനിലും ലീഡ് നില എന്‍ഡിഎയ്ക്ക് അനുകൂലം

May 22, 2019

82039-bjp-flagപതിനേഴാം ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി. ആദ്യ ഫലസൂചനകള്‍ ബിജെപിയ്ക്ക് അനുകൂലമാണ്. കര്‍ണാടകയിലും രാജസ്ഥാനിലും പശ്ചിമ ബംഗാളിലും തുടക്കത്തില്‍ ബിജെപി മുന്നിലാണ്.

എന്‍ഡിഎ 124, യുപിഎ –  49 എന്നാണ് ആദ്യ സൂചനകള്‍. യുപിയില്‍ ബിജെപി തരംഗമാണെന്നാണ് സൂചന. 17 സീറ്റഉകളില്‍ ബിജെപി മുന്നിലാണ്.
ബംഗാളില്‍ ആദ്യം പുറത്ത് വന്ന ഒരു സീറ്റില്‍ ബിജെപി മുന്നിലാണ്. ബംഗാളില്‍ ആദ്യം പുറത്ത് വന്ന ഒരു സീറ്റില്‍ ബിജെപി മുന്നിലാണ്. രാജസ്ഥാന്‍ ബിജെപി തൂത്തുവാരുമെന്ന നിലയിലാണ്. ഏഴിടത്ത് ബിജെപി മുന്നിട്ട് നില്‍ക്കുന്നു. മഹാരാഷ്ട്രയില്‍ മൂന്ന് മണ്ഡലങ്ങളില്‍ ബിജെപി മുന്നിലാണ്.

പതിനേഴാം ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി. അരമണിക്കൂറിനുള്ളില്‍ ആദ്യ സൂചനകള്‍ ലഭ്യമായി തുടങ്ങും. രാവിലെ പത്ത് മണിയോടെ കൃത്യമായ ട്രെന്‍ഡുകള്‍ വ്യക്തമാകും.വിവിപാറ്റുകള്‍ കൂടി എണ്ണുന്നതിനാല്‍ അന്തിമഫലം ഔദ്യോഗികമായി പ്രഖ്യാപിക്കാന്‍ 9 മണിക്കൂര്‍ വരെ സമയം എടുക്കും. തര്‍ക്കമുണ്ടെങ്കില്‍ വിവിപാറ്റും ഇവിഎമ്മും വീണ്ടും എണ്ണും. ബിജെപി സഖ്യം വലിയ മുന്നേറ്റമുണ്ടാക്കുമെന്നാണ് എക്‌സിറ്റ്‌പോള്‍ സര്‍വേകള്‍ പ്രവചിച്ചത്.

ബിജെപി സഖ്യം 300ന് മുകളില്‍ സീറ്റുകള്‍ നേടി വലിയ മുന്നേറ്റത്തിലേക്ക് എത്തുമെന്നാണ് ഏതാണ്ട് മിക്ക എക്‌സിറ്റ്‌പോള്‍ സര്‍വേകളും പ്രവചിച്ചത്. സര്‍വേ ഫലങ്ങള്‍ കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും തള്ളി.  പോസ്റ്റല്‍ ബാലറ്റിന് ശേഷം വോട്ടിംഗ് യന്ത്രത്തിലെ വോട്ടുകള്‍ എണ്ണും. ഓരോ നിയമസഭ മണ്ഡലത്തിലെ അഞ്ച് വോട്ടിംഗ് യന്ത്രത്തിലെ വിവി പാറ്റ് രസീതുകള്‍ എണ്ണണമെന്നാണ് സുപ്രീംകോടതി ഉത്തരവ്.

സംസ്ഥാനത്ത് 29 സ്ഥലങ്ങളിലായി 140 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളത്.വോട്ടിങ്ങ് യന്ത്രങ്ങള്‍ നാല് മണിക്കൂര്‍ കൊണ്ട് എണ്ണി തീരും. ഒരു റൗണ്ടിലെ എല്ലാ വോട്ടിങ്ങ് യന്ത്രങ്ങളും എണ്ണി ഫലം പ്രഖ്യാപിച്ച ശേഷമേ അടുത്ത റൗണ്ടിലെ യന്ത്രങ്ങള്‍ എണ്ണു.

വോട്ടിങ്ങ് യന്ത്രങ്ങള്‍ എണ്ണിയതിന് ശേഷം ഓരോ നിയമസഭാ മണ്ഡലത്തിലെയും അഞ്ചു ബൂത്തുകളിലെ വീതം വിവി പാറ്റുകള്‍ എണ്ണും. ഏതെല്ലാം ബൂത്തുകളിലെ വിവിപാറ്റുകള്‍ എണ്ണണമെന്നത് നറുക്കിട്ടു തീരുമാനിക്കും. വോട്ടെണ്ണലുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെങ്ങും കര്‍ശന സുരക്ഷയാണ് പൊലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

അമേഥിയില്‍ രാഹുല്‍ഗാന്ധി പിന്നില്‍

അമേതിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി പിന്നില്‍. പോസ്റ്റല്‍ വോട്ടില്‍ രാഹുല്‍ മുന്നിലായിരുന്നുവെങ്കിലും സ്മൃതി ഇറാനി പിന്നീട് മുന്നേറുകയായിരുന്നു. രണ്ടാം റൗണ്ടോടെ തന്നെ രാഹുല്‍ പിറകില്‍ പോയത് കോണ്‍ഗ്രസിനെ ഞെട്ടിച്ചിട്ടുണ്ട്.

യുപിയില്‍ ബിജെപി ഏറെ മുന്നിലാണ്. 25 സീറ്റുകളില്‍ ബിജെപി മുന്നിലാണ്. എസ്പി സഖ്യം 2 സീറ്റിലാണ് മുന്നില്‍.

യുപിയില്‍ ബിജെപി തരംഗം: മഹാഗട്ട്ബന്ധന്‍ തകരുന്നു

എന്‍ഡിഎ 32 സീറ്റില്‍ മുന്നേറുമ്പോള്‍ യുപിഎ 16 സീറ്റിലാണ് മുന്നില്‍. ബംഗാളിലും രാജസ്ഥാനിലും കര്‍ണാടകത്തിലും എന്‍ഡിഎ മുന്നിലാണ്. മഹാരാഷ്ട്രയില്‍ 7 സീറ്റുകളില്‍ എന്‍ഡിഎ മുന്നേറ്റം പ്രകടമായി. 542 മണ്ഡലങ്ങളില്‍ വോട്ടെണ്ണുന്നുണ്ട്. 16.49 ലക്ഷം പോസ്റ്റല്‍ വോട്ടുകളാണ് ഉള്ളത്

ദില്ലിയില്‍ എല്ലാ ബിജെപി മുന്നില്‍.മധ്യ പ്രദേശിലും ബിജെപി മുന്നിട്ടു നില്‍ക്കുകയാണ്.

ബിജെപി സഖ്യം 300ന് മുകളില്‍ സീറ്റുകള്‍ നേടി വലിയ മുന്നേറ്റത്തിലേക്ക് എത്തുമെന്നാണ് ഏതാണ്ട് മിക്ക എക്‌സിറ്റ്‌പോള്‍ സര്‍വേകളും പ്രവചിച്ചത്. സര്‍വേ ഫലങ്ങള്‍ കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും തള്ളി.  പോസ്റ്റല്‍ ബാലറ്റിന് ശേഷം വോട്ടിംഗ് യന്ത്രത്തിലെ വോട്ടുകള്‍ എണ്ണും. ഓരോ നിയമസഭ മണ്ഡലത്തിലെ അഞ്ച് വോട്ടിംഗ് യന്ത്രത്തിലെ വിവി പാറ്റ് രസീതുകള്‍ എണ്ണണമെന്നാണ് സുപ്രീംകോടതി ഉത്തരവ്.

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top