Flash News

ബിജെപിയ്ക്ക് തനിച്ച് ഭരിക്കാവുന്ന ഭൂരിപക്ഷം:നിലവിലെ സീറ്റുകള്‍ എന്‍ഡിഎ മറികടക്കും

May 23, 2019

82039-bjp-flagഅഞ്ച് വര്‍ഷത്തെ ഭരണ നേട്ടത്തിന്റെ പ്രതിഫലനമായി കേന്ദ്രത്തില്‍ സീറ്റ് വര്‍ദ്ധിപ്പിച്ച് എന്‍ഡിഎയും ബിജെപിയേയും. ബിജെപിയ്ത്ത് ഇത്തവണ തനിച്ച് ഭരിക്കാനുള്ള ഭൂരിപക്ഷം ലഭക്കുമെന്നാണ് ഇപ്പോഴത്തെ വിലയിരുത്തലുകള്‍. കേവല ഭൂരിപക്ഷത്തിന് വേണ്ട 272 സീറ്റുകള്‍ ഇതുവരെ പുറത്ത് വന്ന ലീഡ് നില അനുസരിച്ച് ബിജെപി മറികടന്നു. 321 സീറ്റുകളിലാണ് എന്‍ഡിഎ ലീഡ് ചെയ്യുന്നത്.

കോണ്‍ഗ്രസ് ഇത്തവണയും തകര്‍ന്നടിയുമെന്നാണ് സൂചനകള്‍. തമിഴ്‌നാട്ടില്‍ ഡിഎംകെ മുന്നേറ്റത്തിന്റെ കരുത്തില്‍ യുപിഎ 110 സീറ്റുകളാണ് നേടിയിട്ടുള്ളത്. മറ്റുള്ളവര്‍ 111 സീറ്റിലാണ് മുന്നിലുള്ളത്.

അമേതിയില്‍ രാഹുല്‍ പിന്നിലാണ്. റായ്ബറേലിയില്‍ സോണഇയഗാന്ധിയുടെ നിലയും പരുങ്ങലിലാണ്. ഗാന്ധി നഗറില്‍ അമിതാഷായും, വാരണാസിയില്‍ മോദിയും ഏറെ മുന്നിലാണ്.

പശ്ചിമബംഗാളില്‍ 23 സീറ്റുകളില്‍ ബിജെപി മുന്നിലാണ്. 17 സീറ്റുകളിലാണ് മമത ബാനര്‍ജിയുടെ ടിഎംസി മുന്നിലുള്ളത്. കോണ്‍ഗ്രസും, ഇടത് പാര്‍ട്ടികളും ഇവിടെ ചിത്രത്തിലില്ല. ഒഢീഷയില്‍ ഒരിടത്ത് ഒഴികെ എല്ലായിടത്തും ബിജെപി മുന്നിലാണ്. രാജസ്ഥാനില്‍ ബിജെപി തംരഗമാണ്. ഗുണയില്‍ ജ്യോതിരാദിത്യ സിന്ധ്യ ഇവിടെ പിന്നിലാണ്. യുപിയില്‍ 60 ഇടത്ത് ബിജെപി മുന്നിലാണ്. എസ്പിയുടെ പ്രകടനം ഇവിടെ നിരാശപ്പെടുത്തുന്നതായി. കഴിഞ്ഞ തവണ അഞ്ച് സീറ്റുകളില്‍ വിജയിച്ച എസ്പി ഇത്തവണ ഏഴ് സീറ്റുകളിലാണ് മുന്നിലുള്ളത്. ബിഎസ്പി 11 സീറ്റുകളില്‍ മുന്നിലുണ്ട്.

കര്‍ണാടകത്തില്‍ കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ ബിജെപി നേടുമെന്ന് ഉറപ്പായി. 17 സീറ്റുകളാണ് ഇവിടെ ഉണ്ടായിരുന്നത്. ഇത് ഇരുപതില്‍ കൂടുതലാകും എന്നാണ് വിലയിരുത്തല്‍.23 സീറ്റുകളില്‍ അവര്‍ മുന്നിലാണ്. രണ്ടിടത്താണ് കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത്.

ഹിമാചലില്‍ ആകെയുള്ള രണ്ട് സീറ്റുകളിലും ബിജെപി മുന്നിലാണ്. ഗുജറാത്തില്‍ 26 സീറ്റുകളിലും എന്‍ഡിഎ മുന്നിലാണ്. മധ്യപ്രദേശില്‍ ബിജെപി 26 സീറ്റുകളില്‍ മുന്നിലാണ്. സംസ്ഥാനം ഭരിക്കുന്ന യുപിഎ നാല് സീറ്റുകളില്‍ മാത്രമാണ് മുന്നിലുള്ളത്. ഹരിയാനയില്‍ 10 സീറ്റിലും ബിജെപി മുന്നിലാണ്.
ഡല്‍ഹിയിലെ ഏഴ് സീറ്റുകളിലും ബിജെപി മുന്നിലാണ്. രാജസ്ഥാനില്‍ ആകെയുള്ള 25 സീറ്റുകളിലും ബിജെപി മുന്നിലാണ്. ബീഹാറില്‍ എന്‍ഡിഎ സഖ്യം 38 സീറ്റുകളില്‍ മുന്നിലാണ്. മൂന്ന് സീറ്റുകളില്‍ മാത്രമാണ് യുപിഎ ലീഡ് ചെയ്യുന്നത്. ത്രിപുരയിലെ രണ്ട് സീറ്റിലും ബിജെപി മുന്നിലാണ്.

കേരളത്തിലും പഞ്ചാബിലും മാത്രമാണ് കോണ്‍ഗ്രസ് മുന്നിലുള്ളത്. തെലങ്കാനയില്‍ ടിആര്‍എസും. ആന്ധ്രപ്രദേശില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസും മുന്നിലാണ്. യുപിഎ സഖ്യകക്ഷിയായ ടിഡിപി പിന്നിലാണ്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top