Flash News

കണ്ണന്താനത്തിന് തിരിച്ചടി; എറണാകുളത്ത് ഹൈബി ഈഡന്‍ ലീഡ് ചെയ്യുന്നു; വടകരയില്‍ കെ. മുരളീധരന്റെ ലീഡ് ഉയരുന്നു

May 23, 2019

imagesഎറണാകുളം: പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോള്‍ കേരളത്തില്‍ യുഡിഎഫ് മേല്‍ക്കൈ നേടുകയാണ്. ബിജെപി പ്രതീക്ഷിച്ചതിനേക്കാള്‍ ബഹുദൂരം പിന്നിലാണ് കേരളത്തില്‍. എറണാകുളത്ത് ബിജെപി സ്ഥാനാര്‍ത്ഥി അല്‍ഫോണ്‍സ് കണ്ണന്താനം വളരെ പുറകോട്ട് പിന്തള്ളപ്പെട്ടു. യുഡിഎഫിന്റെ ഹൈബി ഈഡനാണ് ഇരുപതിനായിരത്തില്‍ പരം വോട്ടുകള്‍ക്ക് വ്യക്തമായ ലീഡ് നിലനിര്‍ത്തുന്നത്. രണ്ടാം സ്ഥാനത്ത് എല്‍ഡിഎഫിന്റെ പി രാജീവാണുള്ളത്.

ഹൈബിക്ക് 64,663 വോട്ടും, പി രാജീവിന് 44,269 വോട്ടും രേഖപ്പെടുത്തിയ സമയത്ത് കണ്ണന്താനത്തിന് ആകെ 18,106 വോട്ടുകള്‍ മാത്രമാണ് രേഖപ്പെടുത്തിയത്. ഏതാണ്ട് 17 ശതമാനത്തോളം വോട്ടാണ് ഇതുവരെ എറണാകുളത്ത് എണ്ണിക്കഴിഞ്ഞിട്ടുള്ളത്.

എറണാകുളത്ത് നിന്നൊരു കേന്ദ്രമന്ത്രി എന്ന വാഗ്ദാനത്തോടെയാണ് ബിജെപി കണ്ണന്താനത്തെ എറണാകുളത്ത് അവതരിപ്പിച്ചിരുന്നത്. പ്രചരണ സമയത്തെ വ്യത്യസ്തതയിലൂടെ അദ്ദേഹം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു എങ്കിലും വന്‍ തിരിച്ചടിയാണ് എറണാകുളം കണ്ണന്താനത്തിന് നല്‍കിയിരിക്കുന്നത്.

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ലീഡ് റെക്കോര്‍ഡിലേയ്ക്ക്. . .

rahul-gandhi-2വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ലീഡ് റെക്കോര്‍ഡിലേയ്ക്ക്. രാഹുലിന്റെ ലീഡ് ഒരു ലക്ഷമാണ് കടന്നിരിക്കുന്നത്. കേരളത്തില്‍ ഇതു വരെ യുഡിഎഫിനാണ് ആധിപത്യം.

അതേസമയം, അമേഠിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി പിന്നിലാണ്. ബിജെപി സ്ഥാനാര്‍ത്ഥിയും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനിയാണ് മുന്നില്‍ നില്‍ക്കുന്നത്. ആദ്യ ഘട്ടത്തില്‍ വോട്ടെണ്ണിയപ്പോള്‍ സ്മൃതി പിന്നിലായിരുന്നു. ഇരു സ്ഥാനാര്‍ഥികളും ശക്തമായി ഏറ്റുമുട്ടിയ മണ്ഡലമാണ് അമേഠി.

വടകരയില്‍ പി ജയരാജനെ പിന്നിലാക്കി കെ. മുരളീധരന്റെ ലീഡ് ഉയരുന്നു

MURALEEDHARAN-JAYARAJANവടകര: വടകരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി ജയരാജനെ പിന്നിലാക്കി യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ. മുരളീധരന്റെ ലീഡ് ഉയരുന്നു.

ഇതിനോടകം തന്നെ ജയരാജനെതിരെ 7000 വോട്ടുകളുടെ ലീഡ് മുരളീധരന്‍ ഉയര്‍ത്തിയിട്ടുണ്ട്. ഇടയ്ക്ക് മുരളീധരന്റെ ലീഡ് 1000-ല്‍ താഴെ എത്തിയിരുന്നുവെങ്കിലും പെട്ടെന്നു തന്നെ ലീഡ് നില ഉയര്‍ത്താന്‍ യുഡിഎഫിന് കഴിഞ്ഞു.

sreejith-ravi-16.jpg.image_.784.4106പത്തനംതിട്ട: പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രനെ പിന്തള്ളി യുഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റോ ആന്റണി 42017 വോട്ടിന് മുന്നില്‍. കെ സുരേന്ദ്രന്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

നിലവില്‍ 20 മണ്ഡലങ്ങളിലും യുഡിഎഫ് ആണ് മുന്നില്‍ നില്‍ക്കുന്നത്. എല്‍ഡിഎഫ് പൂജ്യത്തിലേക്ക് കൂപ്പ് കുത്തിയിരിക്കുകയാണ്. ബിജെപിയും പൂജ്യത്തിലാണ് നില്‍ക്കുന്നത്. സംസ്ഥാനത്ത് തിരുവനന്തപുരത്ത് മാത്രമാണ് ബിജെപി രണ്ടാം സ്ഥാനത്തുള്ളത്.

arifആലപ്പുഴയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാനെ പിന്തള്ളി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എ.എം ആരിഫ് ഒന്നാം സ്ഥാനത്തേക്ക് മുന്നേറുന്നു. 359 വോട്ടുകള്‍ക്കാണ് ആരിഫ് മുന്നില്‍ നില്‍ക്കുന്നത്. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ എല്‍.ഡി.എഫ് മുന്നില്‍ നില്‍ക്കുന്ന ഏകമണ്ഡലം കൂടിയാണ് ആലപ്പുഴ.

നിലവില്‍ 19 മണ്ഡലങ്ങളിലും യുഡിഎഫ് ആണ് മുന്നില്‍ നില്‍ക്കുന്നത്. എല്‍ഡിഎഫ് ഒരു സീറ്റില്‍ മാത്രമാണിപ്പോള്‍ മുന്നിട്ട് നില്‍ക്കുന്നത്.

ബിജെപിയും പൂജ്യത്തിലാണ് നില്‍ക്കുന്നത്. സംസ്ഥാനത്ത് തിരുവനന്തപുരത്ത് മാത്രമാണ് ബിജെപി രണ്ടാം സ്ഥാനത്തുള്ളത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top