Flash News

അയ്യപ്പനോട് കളിച്ച് കളി പഠിച്ചു; എല്‍‌ഡി‌എഫിനെ തകര്‍ത്തു തരിപ്പണമാക്കി വിശ്വാസികള്‍; ഉത്തരവാദി പിണറായി വിജയന്‍

May 23, 2019

pinarayisabrimala-823497833_6കേരളത്തില്‍ ഇടത് മുന്നണിയ്‌ക്കേറ്റ തിരിച്ചടിയ്ക്ക് പ്രധാന കാരണം ശബരിമല വിഷയം കൈകാര്യം ചെയ്തതിലെ പാളിച്ചയാണെന്ന് വിലയിരുത്തല്‍. അയ്യപ്പ വിശ്വാസികളെ മുറിപ്പെടുത്തുന്ന സമീപനം ഇടത് മുന്നണിയുടെ തകര്‍ച്ചയ്ക്ക് ഇടയാക്കും എന്ന വിലയിരുത്തലുകള്‍ നേരത്തെ തന്നെ പുറത്ത് വന്നിരുന്നു. എന്നാല്‍ ശബരിമല വിഷയം നേട്ടമാകുമെന്നും, സ്ത്രീ വോട്ടര്‍മാര്‍ കൂടെ നില്‍ക്കും എന്നുമായിരുന്നു സിപിഎം നേതാക്കളുടെ പ്രതികരണം. എന്നാല്‍ ഇത്തരം അവകാശവാദങ്ങളെല്ലാം തെറ്റെന്ന് തെളിയിക്കുകയാണ് കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലം.

ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കണമെന്ന സുപ്രിം കോടതി വിധി എന്ത് വിലകൊടുത്തും നടപ്പാക്കുമെന്നായിരുന്നു ഇടത് സര്‍ക്കാരും, സിപിഎമ്മും നിലപാടെടുത്തത്. വിഷയം ചര്‍ച്ചയാക്കാന്‍ സിപിഎം താല്‍പര്യപ്പെട്ടില്ലെങ്കിലും കേരളത്തിലെ പ്രധാനപ്പെട്ട തെരഞ്ഞെടുപ്പ് വിഷയമായി ശബരിമല മാറുകയായിരുന്നു.

വിശ്വാസസമൂഹത്തെ മുറിവേല്‍പിച്ച് ഇടത് മുന്നണിയെ പാഠം പഠിപ്പിക്കുമെന്ന നിലപാട് ഹിന്ദു സംഘടനകള്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇടത് മുന്നണിയെ തോല്‍പിക്കുകയാണ് പ്രഖ്യാപിത നയം എന്നിങ്ങനെ ഹിന്ദു ആചാര്യനായ സ്വാമി ചിദാനന്ദപുരിയെ പോലുള്ളവര്‍ പരസ്യ നിലപാട് എടുത്തിരുന്നു.

ശബരിമല വിഷയം കൈകാര്യം ചെയ്തതില്‍ തെറ്റ് പറ്റി എന്ന അഭിപ്രായം സിപിഎമ്മിനകത്ത് തന്നെ രഹസ്യമായി ഉയര്‍ന്നിരുന്നു. എന്നാല്‍ ഈ നിലപാട് ന്യൂനപക്ഷ വോട്ടുകള്‍ ലഭിക്കുന്നതിന് വഴിയൊരുക്കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെയും, സര്‍ക്കാരിന്റെ നിലപാട്. എന്നാല്‍ ന്യൂനപക്ഷം ഇടഞ്ഞ് നിന്നതോടെ സിപിഎം തന്ത്രം വലിയ തിരിച്ചടിയായി. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇടത് മുന്നണിയ്ക്ക് ഏറ്റ തകര്‍ച്ചയ്ക്ക് ഉത്തരം പറയേണ്ടി വരിക. കടകംപള്ളി സുരേന്ദ്രനെ പോലുള്ള നേതാക്കള്‍ ശബരിമല വിഷയത്തില്‍ കടുത്ത നിലപാടിലേക്ക് പോവേണ്ട എന്ന അഭിപ്രായക്കാരായിരുന്നു. എന്നാല്‍ മുഖ്യമന്ത്രി കടുംപിടുത്തം പിടിച്ചതോടെ എല്ലാവരും അദ്ദേഹത്തിന് പിന്നില്‍ നിരന്നു. എന്നാല്‍ ഇപ്പോഴേറ്റ തിരിച്ചടിയോടെ പല കേന്ദ്രങ്ങളില്‍ നിന്നും പിണറായി വിജയനെതിരെ ആക്ഷേപം ഉയരും. ഇതിന് ഏകാധിപത്യ രീതിയില്‍ മുഖ്യമന്ത്രി കൈകാര്യം ചെയ്താല്‍ പാര്‍ട്ടിയുടെ താഴെ തട്ടില്‍ വലിയ പൊട്ടിത്തെറികള്‍ക്ക് വഴിയൊരുങ്ങും.

ഹിന്ദു വിശ്വാസികളായ അണികളില്‍ നിന്ന് വലിയ എതിര്‍പ്പാണ് ശബരിമല വിഷയത്തില്‍ സിപിഎം നേരിടേണ്ടി വരിക. മുഖ്യമന്ത്രിയെ മാറ്റണം എന്ന അഭിപ്രായം വരെ ഉയരാമെങ്കിലും നിലവിലെ സാഹചര്യത്തില്‍ പിണറായി വിജയന്റെ അപ്രമാധിത്വം തടയാനുള്ള കരുത്ത് ആ ശബ്ദങ്ങള്‍ക്ക് ഉണ്ടാകില്ല.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top