Flash News

അമേഠി രാഹുലിനെ കൈയ്യൊഴിഞ്ഞു; സ്മൃതി ഇറാനിയുടെ ‘മധുര പ്രതികാരം’

May 23, 2019

smrithi-irani-rahul-gandhi-1170x610-1140x594ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അമേഠിയില്‍ തോറ്റമ്പിയത് കോണ്‍ഗ്രസ് നേതൃത്വത്തെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. കേന്ദ്രമന്ത്രിയും ബി.ജെ.പി. നേതാവുമായ സ്മൃതി ഇറാനിയോട് 35899 വോട്ടുകള്‍ക്കായിരുന്നു രാഹുല്‍ഗാന്ധി തോറ്റത്.

2004 മുതല്‍ രാഹുല്‍ഗാന്ധി പ്രതിനിധീകരിക്കുന്ന മണ്ഡലമാണ് അമേഠി. കഴിഞ്ഞ മൂന്നുതവണയും എതിര്‍സ്ഥാനാര്‍ഥികളെ ബഹുദൂരം പിന്നിലാക്കിയായിരുന്നു രാഹുലിന്റെ വിജയം. പക്ഷേ, ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടിയിട്ടും രാഹുല്‍ഗാന്ധിക്ക് അടിപതറുകയായിരുന്നു. 2014ല്‍ രാഹുലിനോട് പരാജയപ്പെട്ട സ്മൃതി ഇറാനിക്ക് ഇത്തവണത്തെ വിജയം ഒരു മധുരപ്രതികാരമായി.

വയനാട് ലോക്‌സഭ മണ്ഡലത്തില്‍ കേരളത്തിലെ റെക്കോഡ് ഭൂരിപക്ഷവുമായാണ് രാഹുല്‍ ഗാന്ധി വിജയിച്ചെങ്കിലും അമേതിയിലെ തോല്‍വി കോണ്‍ഗ്രസിന് തന്നെ വലിയ നാണക്കേടായി. നാലുലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് രാഹുല്‍ഗാന്ധി വയനാട്ടില്‍നിന്ന് ലോക്‌സഭയിലെത്തുന്നത്.

തെരഞ്ഞെടുപ്പ് പരാജയത്തെ തുടര്‍ന്ന് രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്നുള്ള രാജി സന്നദ്ധത അറിയിച്ചു. കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മറ്റിയെ ആണ് ഇക്കാര്യം അറിയിച്ചത്. അതേസമയം രാഹുല്‍ രാജിവെക്കേണ്ടതില്ല എന്നാണ് കോണ്‍ഗ്രസ് നിലപാട്. രാഹുലിന്റെ ആവശ്യം വര്‍ക്കിംഗ് കമ്മറ്റി ചര്‍ച്ച ചെയ്യും.

mehabooba-mufti-1അതേസമയം വിജയിച്ച നരേന്ദ്രമോദിയ്ക്കും ബിജെപിയ്ക്കും രാഹുല്‍ഗാന്ധി അഭിനന്ദനം അറിയിച്ചു. എന്റെ ചിന്തകള്‍ എവിടെയാണ് പിഴച്ചതെന്ന് ചര്‍ച്ച ചെയ്യേണ്ട ദിവസമല്ല ഇന്ന്. ജനങ്ങള്‍ നരേന്ദ്രമോദിയെ അവരുടെ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്ത ദിവസമാണ് ഇന്ന്. ജനങ്ങളുടെ ആ തീരുമാനത്തെ ഞാന്‍ ബഹുമാനിക്കുന്നുവെന്ന പറഞ്ഞ അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബി.ജെ.പിക്കും അഭിനന്ദനങ്ങളും നേര്‍ന്നു.

അമേഠിയിലെ ജനങ്ങളുടെ തീരുമാനത്തെ ബഹുമാനിക്കുന്നു, സ്മൃതി ഇറാനിയെയും അഭിനന്ദിക്കുന്നു. ഇത് രാഷ്ട്രീയമാണ്. സ്മൃതി ഇറാനി സ്‌നേഹത്തോടെ അമേഠിയെ സംരക്ഷിക്കുമെന്ന് കരുതുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം കോണ്‍ഗ്രസ്സിന്റെ ദയനീയ പരാജയത്തിന്റെ ഉത്തരവാദിത്വം നേതൃത്വത്തിനാണെന്ന് പിഡിപി നേതാവ് മെഹബൂബ മുഫ്തി അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസിന് വേണ്ടത് അമിത് ഷായെ പോലുള്ള അധ്യക്ഷനെയാണെന്ന് അവര്‍ പറഞ്ഞു. നരേന്ദ്രമോദിയ്ക്ക് വിജയാശംസകള്‍ നേരുന്നുവെന്നും ഈ ദിവസം ബി.ജെ.പിയ്ക്കും സഖ്യകക്ഷികള്‍ക്കും അവകാശപ്പെട്ടതാണെന്നും മെഹബൂബ മുഫ്തി ട്വീറ്റ് ചെയ്തു.

മെഹബൂബ മുഫ്തിയും തന്റെ കുടുംബ മണ്ഡലമായ അനന്ത്‌നാഗില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുകയാണ്. നാഷണല്‍ കോണ്‍ഫറന്‍സ് സ്ഥാനാര്‍ഥിയായ ഹുസ്‌നെയിന്‍ മസൂദിയാണ് മുന്നിലുള്ളത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ ഗുലാം അഹമ്മദ് മിര്‍ ആണ് രണ്ടാമത്. ബി.ജെ.പി ഇവിടെ നാലാമതാണ്.

സംസ്ഥാനത്തെ ആറിടങ്ങളില്‍ മൂന്ന് സ്ഥലത്ത് നാഷണല്‍ കോണ്‍ഫറന്‍സും രണ്ടിടത്ത് ബി.ജെ.പിയും ഒരു സ്ഥലത്ത് സ്വതന്ത്രനുമാണ് ലീഡ് ചെയ്യുന്നത്. തോല്‍വി അംഗീകരിക്കുന്നതായി മെഹബൂബ മുഫ്തി പറഞ്ഞിട്ടുണ്ട്. ജനങ്ങള്‍ക്ക് തന്നോട് എതിര്‍പ്പ് പ്രകടിപ്പിക്കാനുള്ള അവകാശമുണ്ടെന്നും മെഹബൂബ മുഫ്തി പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top