Flash News

ഇടതുപക്ഷത്തിന്റെ തോല്‍‌വിയെക്കുറിച്ച് പുനര്‍ചിന്തനം നടത്തുമെന്ന് കോടിയേരി ബാലകൃഷ്ണന്‍

May 23, 2019

kodi_18തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ തോല്‍വി അപ്രതീക്ഷിതമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ദേശീയ തലത്തില്‍ കോണ്‍ഗ്രസിന്റെ തോല്‍വിയില്‍ സന്തോഷിക്കുന്നില്ലെന്നും മതനിരപേക്ഷ കക്ഷികള്‍ വിജയിക്കേണ്ടത് അനിവാര്യമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്ത് മതനിരപേക്ഷത സംരക്ഷിക്കാന്‍ എന്ത് ചെയ്യാന്‍ കഴിയുമെന്ന് എല്ലാ കക്ഷികളും ചേര്‍ന്ന് പരിശോധിക്കണമെന്നും കോടിയേരി വ്യക്തമാക്കി.

ഇടതുപക്ഷത്തിന്റെ തോല്‍വിയെക്കുറിച്ച് സിപിഎം വിശദമായ പരിശോധന നടത്തും. പരാജയം താല്‍ക്കാലികമാണ്. മുമ്പും ഇത്തരം പരാജയങ്ങള്‍ ഉണ്ടായിട്ടുണ്ട്. തെറ്റുണ്ടെങ്കില്‍ പാര്‍ട്ടി തിരുത്തല്‍ നടപടി സ്വീകരിക്കുമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

image_710x400xtഎല്‍ഡിഎഫിനെ നിലംപരിശാക്കിയുള്ള മുന്നേറ്റമാണ് കേരളത്തില്‍ യുഡിഎഫ് നടത്തിയത്. 20 മണ്ഡലങ്ങളില്‍ 19 ഇടത്തും യുഡിഎഫ് വിജയിച്ചു. ആലപ്പുഴയില്‍ മാത്രമാണ് സിപിഎം സ്ഥാനാര്‍ത്ഥി എഎം ആരിഫ് വിജയിച്ചത്. തിരുവന്തപുരത്ത് എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ രണ്ടാമതായി. ശശി തരൂര്‍ സീറ്റ് നിലനിര്‍ത്തി. പത്തനംതിട്ടയില്‍ ബിജെപി മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടുവെങ്കിലും മൂന്ന് ലക്ഷത്തിനടുത്ത് (295627)വോട്ട് നേടി. കുമ്മനം രാജശേഖരന്‍ 313925 വോട്ട് നേടി, തൃശ്ശൂരില്‍ സുരേഷ് ഗോപി 293822 വോട്ട് നേടി. പാലക്കാട് ബിജെപി സ്ഥാനാര്‍ത്ഥി കൃഷ്ണകുമാര്‍ 218556 വോട്ടാണ് നേടിയത്.

കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയ്ക്കാണ്. 706367 വോട്ടാണ് രാഹുല്‍ കരസ്ഥമാക്കിയത്. നാല് ലക്ഷത്തില്‍ പരം വോട്ടുകളുടെ ഭൂരിപക്ഷമാണ് രാഹുല്‍ നേടിയത്. സംസ്ഥാന ചരിത്രത്തിലെ തന്നെ ഏറ്റവും കൂടി ഭൂരിപക്ഷമാണ് ഇത്.

പാലക്കാട്, ആലത്തൂര്‍, ആറ്റിങ്ങല്‍ തുടങ്ങിയ ശക്തി കേന്ദ്രങ്ങളിലെല്ലാം പരാജയപ്പെട്ട എല്‍ഡിഎഫിന് ആശ്വാസ വിജയം നല്‍കിയ ആലപ്പുഴയില്‍ എംഎ ആരിഫാണ്. എന്നാല്‍ പതിനായിരത്തില്‍ താഴെയാണ് ആരിഫിന്റെ ഭൂരിപക്ഷം. ഒന്‍പത് മണ്ഡലങ്ങളില്‍ യുഡിഎഫ് ഒരു ലക്ഷത്തിലധകം ഭൂരിപക്ഷം നേടി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top