Flash News

ആലത്തൂരിന്റെ മഹാറാണിയായി രമ്യാ ഹരിദാസ് വള്ളം തുഴഞ്ഞ് ബഹുദൂരം മുന്നില്‍ !

May 23, 2019

ramya_1പാലക്കാട്: പരിഹാസങ്ങളോ വിവാദങ്ങളോ തെല്ലൊന്നും ഏല്‍ക്കാതെ ആലത്തൂരിലെ മഹാറാണിയായി രമ്യാ ഹരിദാസ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രമ്യയുടെ ലീഡ് ഒന്നരലക്ഷം കവിഞ്ഞു. ആലത്തൂരിലെ സിറ്റിങ് എംപിയായ പി.കെ ബിജുവിനെ മറികടന്നാണ് രമ്യ കുതിപ്പ് തുടരുന്നത്.

തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ വിവാദമായ മണ്ഡലങ്ങളില്‍ ഒന്നായിരുന്നു ആലത്തൂര്‍. രമ്യ ഹരിദാസിനെയും കുഞ്ഞാലിക്കുട്ടിയെയും ചേര്‍ത്ത് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ പരാമര്‍ശം ഉന്നയിച്ചതൊന്നും രമ്യയുടെ വിജയത്തിന് കോട്ടം തട്ടിയില്ല. പാട്ടിലൂടെയും വൈകാരിക പ്രസംഗങ്ങളിലൂടെയും ആലത്തൂരില്‍ വേറിട്ട പ്രചാരണമായിരുന്നു രമ്യ കാഴ്ച്ച വെച്ചിരുന്നത്. പാട്ടിലൂടെ ജനങ്ങളെ കൈയിലെടുക്കാന്‍ കഴിയില്ലെന്നും ഇത് ചാനല്‍ പരിപാടി മത്സരമല്ലയെന്നും പരിഹസിച്ചവര്‍ക്കുമുള്ള മറുപടിയാണ് ഈ വിജയമെന്ന് നിസംശ്ശയം പറയാം.

കോഴിക്കോട് ജില്ലയിലെ കുന്നമംഗലം ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്ന രമ്യ പെട്ടെന്നാണ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടം പിടിച്ചത്.

എല്‍.ഡി.എഫിന്റെ കുത്തകയായിരുന്ന ആലത്തൂരില്‍ പി.കെ ബിജുവിനെ പരാജയപ്പെടുത്താന്‍ രമ്യയ്ക്ക് ആവുമോയെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പോലും സംശയത്തിലായിരുന്നു. എന്നാല്‍ എല്ലാ സംശയത്തെയും കാറ്റില്‍ പറത്തി ആലത്തൂരിലെ റാണിയായി മാറിയ രമ്യ ദേശീയ തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെടും.

അതിനിടെ വടകര ഒപിമുക്കില്‍ എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ കല്ലേറില്‍ ഒരു കുട്ടിക്ക് പരിക്കേറ്റു. ഒമ്പത് വയസ്സ് പ്രായമുള്ള ശ്രേയക്കാണ് പരിക്കേറ്റത്. വഴിയരികില്‍ നിന്ന് കുട്ടിയുടെ തലയ്ക്ക് പരിക്കേല്‍ക്കുകയായിരുന്നു. ഈ കുട്ടിയും ഒരു സ്ത്രീയും അടക്കം അഞ്ച് പേരെ വടകര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വടകര തിരുവള്ളൂർ വെള്ളൂക്കരയിൽ യുഡിഎഫ് പ്രവര്‍ത്തകര്‍ നടത്തിയ ആഹ്ളാദ പ്രകടനത്തിന് നേരെ ബോംബേറുണ്ടായി. പിന്നാലെ പുതിയാപ്പില്‍ വച്ച് യുഡിഎഫ്-എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി ഈ സംഘര്‍ഷത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. സേവാദള്‍ ജില്ലാ സെക്രട്ടറി ഒപി സനീഷ്, നിജേഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ വടകര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top