Flash News

എന്നിലുള്ള വിശ്വാസമാണ് ജനങ്ങള്‍ പ്രതിഫലിപ്പിച്ചതെന്ന് എം.കെ. രാഘവന്‍

May 23, 2019

MK-STILL-1കോഴിക്കോട്: കഴിഞ്ഞ പത്ത് വര്‍ഷത്തെ തന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ആത്മാര്‍ത്ഥമായ പിന്‍തുണയും വിശ്വാസവും സന്മനസുമാണ് വോട്ടിംഗില്‍ പ്രതിഫലിച്ചതെന്ന് ഭൂരിപക്ഷം അരലക്ഷത്തിന്നടുത്ത് എത്തിയെന്ന് അറിഞ്ഞ കോഴിക്കോട്ടെ യുഡിഎഫ് .സ്ഥാനാര്‍ത്ഥി എം.കെ രാഘവന്‍ പ്രതികരിച്ചു.

ഔദ്യോഗിക പ്രഖ്യാപനത്തിന് മുമ്പ് മുസ്‌ലിം ലീഗ് സംസ്ഥാന കമ്മറ്റി ഓഫീസില്‍ എത്തിയ രാഘവന്‍, ഈ നേട്ടത്തിന് പിന്നില്‍ മുസ്ലിംലീഗ് പ്രവര്‍ത്തകരുടെ ഉള്ളില്‍ തട്ടിയ സഹകരണവും പിന്‍തുണയും ആത്മാര്‍ത്ഥമായ പ്രവര്‍ത്തനവുമുണ്ടെന്ന് സൂചിപ്പിച്ചു. യുഡിഎഫ് പ്രവര്‍ത്തകരുടെ കൈമെയ് മറന്നുള്ള പ്രവര്‍ത്തനവും കരുതലും ശ്രദ്ധയുമാണ് മുന്‍കാലങ്ങളില്‍ ലഭിക്കാത്ത വിധം ഇത്തവണത്തെ ഉയര്‍ന്ന ഭൂരിപക്ഷത്തിന് അടിസ്ഥാനം. എതിരാളികള്‍ അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ചതും തേജോവധത്തിന് ശ്രമിച്ചതും പ്രബുദ്ധരായ വോട്ടര്‍മാര്‍ക്കിടയില്‍ വിലപ്പോയില്ലെന്ന് മാത്രമല്ല, അവര്‍ ബാലറ്റിലൂടെ മറുപടി നല്‍കുകയും ചെയ്തു. അതിന് വോട്ടര്‍മാരോട് അകമഴിഞ്ഞ നന്ദിയും കടപ്പാടുമുണ്ടെന്ന് രാഘവന്‍ പറഞ്ഞു.

ന്യൂനപക്ഷവും പുതിയ വോട്ടര്‍മാരും സ്ത്രീകളും നല്‍കിയ കലവറയില്ലാത്ത പിന്‍തുണകൂടിയാണ് ഈ തിളക്കമാര്‍ന്ന നേട്ടത്തിന് മാറ്റു കൂട്ടുന്നതെന്ന വസ്തുത വിസ്മരിച്ചുകൂടാ. വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ വരവും കേരളത്തില്‍ യുഡി എഫിന്റെ കുതിപ്പിന് ആക്കം കൂട്ടിയിട്ടുണ്ട്. മണ്ഡലത്തിന്റെ സര്‍വ്വതോമുഖമായ വികസനത്തിന് മുന്‍കാലങ്ങളിലെ പോലെ പ്രവര്‍ത്തിക്കാന്‍ വോട്ടര്‍മാര്‍ നല്‍കിയ പിന്‍തുണ പൂര്‍ണ്ണമായും ഉള്‍ക്കൊണ്ട് നീങ്ങാന്‍ താന്‍ പ്രതിജ്ഞാബദ്ധനാണെന്നും ലീഗ് പ്രവര്‍ത്തകര്‍ നല്‍കിയ ആവേശകരമായ സ്വീകരണത്തില്‍ രാഘവന്‍ പറഞ്ഞു.

മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി എം.സി. മായിൻ ഹാജി, തെരഞ്ഞെടുപ്പ് കമ്മറ്റി ചെയര്‍മാനുംമുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റുമായ ഉമ്മര്‍ പാണ്ടികശാല, സെക്രട്ടറി എം.എ. റസാക്ക് മാസ്റ്റര്‍, മുന്‍ നിയമസഭാംഗം കെ.പി. രാമന്‍, മുന്‍കൗണ്‍സിലര്‍ കെ. മൊയ്തീന്‍ കോയ തുടങ്ങിയവര്‍ സ്വീകരണത്തിന് നേതൃത്വം നല്‍കി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top