Flash News

ഭാരതത്തെ കാവിയുടുപ്പിച്ച് മോദി; എവിടെയും മോദി മയം; ഇടതു പാര്‍ട്ടികള്‍ തകര്‍ന്നടിഞ്ഞു; ഞെട്ടല്‍ മാറാതെ കോണ്‍ഗ്രസ്

May 23, 2019 , .

modiwins_660x450_052319073902എന്തു വില കൊടുത്തും ബിജെപിയെ തറ പറ്റിക്കുമെന്ന് ദൃഢനിശ്ചയമെടുത്ത കോണ്‍ഗ്രസ്സിനേയും ഇടതുപക്ഷ പാര്‍ട്ടികളേയും തറപറ്റിച്ച് എന്‍‌ഡി‌എയും ബിജെപിയും വിജയക്കൊടി പാറിച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഭരണ നേട്ടത്തിന്റെ പ്രതിഫലനമായി കേന്ദ്രത്തില്‍ സീറ്റ് വര്‍ദ്ധിപ്പിച്ച് എന്‍ഡിഎയും ബിജെപിയും ഇത്തവണയും തനിച്ച് ഭരിക്കാനുള്ള ഭൂരിപക്ഷം നേടി. ബിജെപി 300 സീറ്റ് കടന്നു. കേവല ഭൂരിപക്ഷത്തിന് വേണ്ടത് 272 സീറ്റുകളാണ്. 350 സീറ്റുകളിലാണ് എന്‍ഡിഎ മുന്നില്‍. കോണ്‍ഗ്രസ് ഇത്തവണയും തകര്‍ന്നടിഞ്ഞു, തമിഴ്‌നാട്ടില്‍ ഡിഎംകെ മുന്നേറ്റത്തിന്റെ കരുത്തില്‍ യുപിഎ 90 സീറ്റുകളാണ് നേടിയിട്ടുള്ളത്. മറ്റുള്ളവര്‍102 സീറ്റിലാണ് മുന്നിലുള്ളത്.

അമേതിയില്‍ രാഹുല്‍ പരാജയപ്പെട്ടത് കോണ്‍ഗ്രസിന് തിരിച്ചടിയായി. നാല്‍പതിനായിരം വോട്ടിനാണ് സ്മൃതി ഇറാനിയുടെ വിജയം. റായ്ബറേലിയില്‍ സോണയഗാന്ധി ജയിച്ചു. ഗാന്ധി നഗറില്‍ അമിത ഷാ ആറ് ലക്ഷത്തിന്റെ റക്കോഡ് ഭരിപക്ഷത്തിന് ജയിച്ചുയും, വാരണാസിയില്‍ മോദിയും മൂന്ന് ലക്ഷത്തില്‍ കൂടുതല്‍ വോട്ടിന് ജയിച്ചു. യുപിയില്‍ 620 ഇടത്ത് ബിജെപി വിജയം നേടി. എസ്പി ബിഎസ്പി സഖ്യം 17ല്‍ ഒതുങ്ങി. കോണ്‍ഗ്രസ് റായ്ബറേലിയില്‍ മാത്രമാണ് ജിച്ചത്.

പശ്ചിമബംഗാളില്‍ 18 സീറ്റുകളില്‍ ബിജെപി മുന്നിലാണ്. 22 സീറ്റുകളിലാണ് മമത ബാനര്‍ജിയുടെ ടിഎംസി മുന്നിലുള്ളത്. കോണ്‍ഗ്രസ് രണ്ട് സീറ്റില്‍ ജയിച്ചു. ഇടത് പാര്‍ട്ടികള്‍ ഇവിടെ ചിത്രത്തിലില്ല. ഒഢീഷയില്‍ ബിജെപി എട്ടിടത്തും, ബിജെഡി 13 ഇടത്തും ജയിച്ചു.രാജസ്ഥാനില്‍ ബിജെപി തംരഗമാണ്. ആകെയുള്ള 25 സീറ്റുകളും ബിജെപി നേടി. കര്‍ണാടകത്തില്‍ ബിജെപി 26 സീറ്റ് കരസ്ഥമാക്കി. ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യം രണ്ടില്‍ ഒതുങ്ങി.

ഹിമാചലില്‍ ആകെയുള്ള നാല്് സീറ്റുകളിലും ബിജെപി ജയിച്ചു. ഗുജറാത്തില്‍ 26 സീറ്റുകളിലും എന്‍ഡിഎ ജയം നേടി മധ്യപ്രദേശില്‍ ബിജെപി 286 സീറ്റുകളില്‍ ജയിച്ചു. സംസ്ഥാനം ഭരിക്കുന്ന യുപിഎ ഒന്നിലൊതുങ്ങി. ഹരിയാനയില്‍ 10 സീറ്റിലും ബിജെപി ജയിച്ചു.

ഡല്‍ഹിയിലെ ഏഴ് സീറ്റുകളിലും ബിജെപി മുന്നിലാണ്. രാജസ്ഥാനില്‍ ആകെയുള്ള 25 സീറ്റുകളിലും ബിജെപി മുന്നിലാണ്. ബീഹാറില്‍ എന്‍ഡിഎ സഖ്യം 38 സീറ്റുകളില്‍ ജയിച്ചു. രണ്ട് സീറ്റുകളില്‍ മാത്രമാണ് യുപിഎ വിജയിച്ചത് ത്രിപുരയിലെ രണ്ട് സീറ്റിലും ബിജെപി ജയിച്ചു.

കേരളത്തിലും പഞ്ചാബിലും മാത്രമാണ് കോണ്‍ഗ്രസ് മുന്നിലുള്ളത്. പഞ്ചാബില്‍ കോണ്‍ഗ്രസ് സഖ്യം എട്ട് സീറ്റിലും, എന്‍ഡിഎ സഖ്യം നാല് സീറ്റിലും ജയിച്ചു. ഒറു സീറ്റ് എഎപി നേടി. ഡല്‍ഹിയിലെ ഏഴ് സീറ്റുകളും ബിജെപി തൂത്ത് വാരി. ഛത്തിസ് ഗഡില്‍ ബിജെപി സഖ്യം എട്ട്, കോണ്‍ഗ്രസ് സഖ്യം രണ്ട് എന്നിങ്ങനെയാണ് കക്ഷി നില.

ഛണ്ഡിഗഡിലെ ഏകസീറ്റ് ബിജെപി നേടി. അരുണാചലിലെ ഏകസീറ്റ് ബിജെപി നേടി. ഉത്തരാഖണ്ഡിലെ അഞ്ച് സീറ്റിലും ബിജെപി ജയിച്ചു.തെലങ്കാനയില്‍ ടിആര്‍എസ് എട്ട് സീറ്റ് കരസ്ഥമാക്കിയപ്പോള്‍ ബിജെപി നാല് സീറ്റ് നേടി. കോണ്‍ഗ്രസും നാല് സീറ്റ് കരസ്ഥമാക്കി. . ആന്ധ്രപ്രദേശില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് 24 സീറ്റ് നേടിയപ്പോള്‍ ടിഡിപി ഒന്നിലൊതുങ്ങി. ആസാമില്‍ എന്‍ഡിഎ സഖ്യം ഒന്‍പത് സീറ്റ് നേടി. കോണ്‍ഗ്രസ്-3, മറ്റുള്ളവര്‍ രണ്ട് എന്നിങ്ങനെയാണ് കക്ഷി നില. മഹാരാഷ്ട്രയില്‍ എന്‍ഡിഎ 41 മണ്ഡലങ്ങളില്‍ ജയിച്ചു. കോണ്‍ഗ്രസ് -എന്‍സിപി സഖ്യം അഞ്ചില്‍ ഒതുങ്ങി.

തമിഴ്‌നാട്ടിലും തേകളത്തിലും മാത്രമാണ് ബിജെപി സഖ്യത്തിന് തിരിച്ചടിയേറ്റത്. തമിഴ് നാട്ടില്‍ ആകെയുള്ള 38 സീറ്റില്‍ 37 ഉം ഡിഎംകെ നേടിയപ്പോള്‍, എഐഎഡിഎംകെ ഒന്നില്‍ ഒതുങ്ങി.

കേരളത്തില്‍ ഇടത് പാര്‍ട്ടികള്‍ ഒരു സീറ്റ് നേടിയപ്പോള്‍, അവര്‍ക്ക് തമിഴ്‌നാട്ടില്‍ നിന്ന് നാല് സീറ്റ് ലഭിച്ചു. മൊത്തം ജയിച്ച ഇടത് അംഗങ്ങളുടെ സംഖ്യ അഞ്ചാണ്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top