Flash News

കൊലയാളികളെ ചങ്കുറപ്പോടെ നേരിട്ട വടകരക്കാര്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് കെ കെ രമ

May 23, 2019

e4707f0eff137afbccb943602363531bലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എല്‍‌ഡി‌എഫിനേറ്റ പ്രഹരം അവര്‍ ചോദിച്ചു വാങ്ങിയതാണെന്ന് ആര്‍‌എം‌പി നേതാവ് കെ.കെ. രമ. കൊലയാളി രാഷ്ട്രീയക്കാരുടെ വെല്ലുവിളിയെ ചങ്കുറപ്പോടെ എതിരിട്ട വടകരയിലെ വോട്ടര്‍മാര്‍ക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്നുവെന്നാണ് കെ.കെ രമ പറഞ്ഞത്. ഫേസ്ബുക്കിലൂടെയായിരുന്നു രമയുടെ പ്രതികരണം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ചുവടെ:

കൊലയാളി രാഷ്ട്രീയ നേതൃത്വത്തിന്റെ കണ്ണില്‍ ചോരയില്ലാത്ത കത്തി വീശലിൽ തണല്‍ നഷ്ടപ്പെട്ടു പോയ കുഞ്ഞുങ്ങൾക്ക്, താലിയറ്റുപോയ സഹോദരിമാർക്ക്, കണ്ണീരുണങ്ങാത്ത അമ്മമാർക്ക് ഞങ്ങളീ വിജയം സമർപ്പിക്കുന്നു…

കൊലയാളി രാഷ്ട്രീയക്കാരുടെ വെല്ലുവിളിയെ ചങ്കുറപ്പോടെ എതിരിട്ട വടകരയിലെ
നന്മ വറ്റാത്ത മനസുകൾക്ക് സ്നേഹാഭിവാദ്യങ്ങൾ…✊️

https://www.facebook.com/kkrema/photos/a.651608101565617/2347353481991062/?type=3

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top