Flash News

ബ്രക്സിറ്റിലെ പരാജയം; ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ രാജി പ്രഖ്യാപിച്ചു

May 24, 2019

theresemmaലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് രാജി പ്രഖ്യാപിച്ചു. ബ്രെക്‌സിറ്റ് നടപ്പിലാക്കാന്‍ കഴിയാത്തതിനാലാണ് രാജി. ഇതുമായി ബന്ധപ്പെട്ട് എംപിമാരുടെ പിന്തുണ നേടാന്‍ പ്രധാനമന്ത്രിക്ക് സാധിച്ചിരുന്നില്ല. ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ (ടോറി പാര്‍ട്ടി) നേതൃസ്ഥാനത്തില്‍ നിന്നും രാജിവയ്ക്കുമെന്ന് 10 ഡൌണിംഗ് സ്ട്രീറ്റിന് പുറത്ത് വെള്ളിയാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പാര്‍ട്ടി പുതിയ പ്രധാനമന്ത്രിയെ കണ്ടെത്തുന്നത് വരെ മേയ് നേതൃസ്ഥാനത്ത് തുടരും.

ബ്രെക്‌സിറ്റ് നടപ്പിലാക്കാന്‍ തനിക്ക് കഴിയുന്നതെല്ലാം ചെയ്‌തെന്നും ഇതിനു സാധിക്കാത്തതിനാലാണ് രാജിയെന്നും ഔദ്യോഗിക വസതിക്കു മുന്നില്‍ നടത്തിയ വികാരപരമായ പ്രസ്താവനയില്‍ പ്രധാനമന്ത്രി വ്യക്തമാക്കി. യൂറോപ്യന്‍ യൂണിയനില്‍ നിന്നും ബ്രിട്ടന്‍ പിന്മാറണമെന്ന് 2016ലെ ഹിതപരിശോധനയില്‍ ബ്രിട്ടീഷ് ജനത തീരുമാനിച്ചിരുന്നു. ഇതാണ് ബ്രെക്‌സിറ്റ്. എന്നാല്‍ ബ്രക്‌സിറ്റ് നടപ്പാക്കാന്‍ ഇതുവരെ ബ്രിട്ടന് സാധിച്ചിരുന്നില്ല. ഓരോ തവണയും കരാര്‍ പാര്‍ലമെന്റില്‍ പരാജയപ്പെടുകയാണ് പതിവ്. പുതിയ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തിയ മെച്ചപ്പെട്ട ബ്രെക്‌സിറ്റ് കരാര്‍ പാര്‍ലമെന്റില്‍ അടുത്ത മാസം ആദ്യ ആഴ്ച വോട്ടിനിടാനിരിക്കുകയാണ്. ഇതിനിടയിലാണ് പ്രധാനമന്ത്രിയുടെ രാജി.

അതേസമയം പാര്‍ലമെന്റില്‍ കരാര്‍ പാസാക്കി ബ്രെക്‌സിറ്റ് നടപടികള്‍ തുടങ്ങാന്‍ ഒക്ടോബര്‍ 31 വരെയാണു യൂറോപ്യന്‍ യൂണിയന്‍ ബ്രിട്ടന് സമയം അനുവദിച്ചിരിക്കുന്നത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top