Flash News

ലോക്സഭാ തിരഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് നേതാക്കളുടെ രാജി

May 24, 2019

image-2ന്യൂഡല്‍ഹി: പതിനേഴാം ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ നേതൃസ്ഥാനം പോലും നേടാനാകാതെ കനത്ത തോല്‍വി നേരിട്ട കോണ്‍ഗ്രസില്‍ കൂട്ടരാജി. പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജി വെയ്ക്കന്‍ ആദ്യം സന്നദ്ധത അറിയിച്ച് മുന്നോട്ട് വന്നതും കോണ്‍ഗ്രസ് അധ്യക്ഷന്‍ തന്നെ. എന്നാല്‍ രാഹുലിന്റെ രാജി കോണ്‍ഗ്രസ് നേതൃത്വം അംഗീകരിച്ചില്ല.

ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജ് ബബ്ബറടക്കം മൂന്ന് സംസ്ഥാന നേതാക്കള്‍ പദവികള്‍ രാജിവെച്ചു. സംസ്ഥാനത്ത് പാര്‍ട്ടിയുടെ മോശം പ്രകടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജ് ബബ്ബാര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് രാജിക്കത്തയച്ചു. 80 ലോക്‌സഭാ സീറ്റുകളില്‍ 63 ഇടത്തും ബിജെപി ജയിച്ച സാഹചര്യത്തിലാണ് രാജ് ബബ്ബറിന്റെ രാജി.

അമേഠിയിലെ രാഹുല്‍ ഗാന്ധിയുടെ പരാജയത്തിന് പിന്നാലെ കോണ്‍ഗ്രസ് ജില്ലാ അധ്യക്ഷന്‍ യോഗേന്ദ്ര മിശ്രയും രാജിവെച്ചിട്ടുണ്ട്. കോണ്‍ഗ്രസ് കര്‍ണാടക പ്രചാരണ തലവന്‍ എച്ച്.കെ.പാട്ടിലും ഒഡീഷ പാര്‍ട്ടി അധ്യക്ഷന്‍ നിരഞ്ജന്‍ പട്‌നായിക്കും ഇതിനോടകം രാജിവെച്ചു. കര്‍ണാടകയിലും ഒഡീഷയിലും കോണ്‍ഗ്രസ് തുടച്ച് നീക്കപ്പെട്ടിരുന്നു.

അമേഠിയിലെ രാഹുലിന്‍റെ പരാജയമാണ് രാജ് ബബ്ബാറിനെ ഏറെ തളര്‍ത്തിയത്. ബബ്ബാറിന് പുറകേ അമേഠി കോണ്‍ഗ്രസ് ജില്ലാ അധ്യക്ഷന്‍ യോഗേന്ദ്ര മിശ്രയും രാജിക്കത്തയച്ചു. പ്രിയങ്കാ ഗാന്ധിയേയും ജ്യോതിരാദിത്യ സിന്ധ്യയേയും ഉറക്കമൊഴിച്ച് ഉത്തര്‍പ്രദേശില്‍ മുഴുവന്‍ സമയ പ്രചാരണത്തിനിറക്കിയിട്ടും 80 സീറ്റില്‍ സോണിയയുടെ റായ്ബറേലിയില്‍ മാത്രമാണ് ജയിക്കാനായത്.

ഉത്തര്‍പ്രദേശിന് പുറകേ കര്‍ണാടക പ്രചാരണ തലവന്‍ എച്ച് കെ പാട്ടിലും ഒഡീഷ പാര്‍ട്ടി അധ്യക്ഷന്‍ നിരഞ്ജന്‍ പട്‌നായിക്കും രാജിവെച്ചു. കര്‍ണാടകയിലും ഒഡീഷയിലും കോണ്‍ഗ്രസ് അക്ഷരാര്‍ത്ഥത്തില്‍ തൂത്ത് മാറ്റപ്പെട്ടു. ഏതായാലും ശനിയാഴ്ച രാത്രി ചേരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം എല്ലാ രാജിക്കാര്യങ്ങളും കോണ്‍ഗ്രസിന്‍റെ ഭാവിയും ചര്‍ച്ച ചെയ്യും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top