Flash News

പാക്കിസ്താന്റെ തീവ്രവാദ നിലപാട് മാറ്റുന്നതുവരെ ഇന്ത്യ സമാധാന ചര്‍ച്ചയ്ക്കില്ലെന്ന് അമേരിക്കയിലെ ഇന്ത്യന്‍ അംബാസഡര്‍

May 24, 2019

804875-modi-khan-1140x641ന്യൂഡല്‍ഹി: തീവ്രവാദ നിലപാട് മാറ്റാതെ പാക്കിസ്താനുമായി ചര്‍ച്ചയ്ക്കില്ലെന്ന് ഇന്ത്യ. യുഎസിലെ ഇന്ത്യന്‍ അംബാസഡര്‍ ഹര്‍ഷവര്‍ധന്‍ ഇക്കാര്യം അമേരിക്കയിലെ മാധ്യമങ്ങളോട് പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നയം പാകിസ്ഥാന്‍ ഉപേക്ഷിക്കുകയും തീവ്രവാദം അവസാനിപ്പിക്കുകയും ചെയ്താല്‍ മാത്രമേ അവരുമായുള്ള ചര്‍ച്ച ഇന്ത്യന്‍ സര്‍ക്കാര്‍ പരിഗണിക്കുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.

ലോക്‌സഭ തിരഞ്ഞെടുപ്പ് വിജയത്തെ തുടര്‍ന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ നരേന്ദ്ര മോദിയെ അഭിനന്ദിക്കുകയും സമാധാന ശ്രമങ്ങള്‍ തുടരാന്‍ ആഗ്രഹമുണ്ടെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യന്‍ അംബാസഡര്‍ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്.

ഫെബ്രുവരി 14ന് നടന്ന പുല്‍വാമ ആക്രമണത്തെ തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു. 40 സിആര്‍പിഎഫ് ജവാന്മാരാണ് ജെയ്‌ഷെ മുഹമ്മദ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

നേരത്തേ ലോക്സഭ തെരഞ്ഞെടുപ്പില്‍ നരേന്ദ്രമോദി ഭരണം തുടരും എന്ന സൂചന ലഭിച്ചതോടെ തുറന്ന സമാധാന ചര്‍ച്ചയ്ക്ക് ആഗ്രഹം പ്രകടിപ്പിച്ച് പാകിസ്ഥാന്‍ മുന്നോട്ടു വന്നിരുന്നു. ഷാഹീന്‍ 2 എന്ന മിസൈല്‍ പരീക്ഷണ വിവരം പുറത്തുവിട്ടാണ് പാകിസ്ഥാന്‍ സമാധാന ചര്‍ച്ചയ്ക്കുള്ള അഗ്രഹം പ്രകടിപ്പിച്ചത് എന്നാണ് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തത് 1500 മൈല്‍ ദൈര്‍ഘ്യം ലഭിക്കുന്ന മിസൈലാണ് ഷാഹീന്‍ 2.

ബുധനാഴ്ച പാക്കിസ്താന്‍ വിദേശകാര്യ മന്ത്രി ഷാ മെഹമ്മൂദ് ഖുറേഷി ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെ ഷാന്‍ഹായി കോര്‍പ്പറേഷന്‍ ഓര്‍ഗനേസേഷന്‍ യോഗത്തില്‍ വച്ചാണ് സമാധാന ചര്‍ച്ചയ്ക്കുള്ള സന്നദ്ധത അറിയിച്ചത്. കിര്‍ഗിസ്ഥാന്‍ തലസ്ഥാനമായ ബിഷെക്കിലാണ് ഈ കൂടികാഴ്ച നടന്നത്.

“നമ്മള്‍ ഒരിക്കലും ഇരുപക്ഷവും ചര്‍ച്ച നടത്തിയിട്ടില്ല. ഞങ്ങള്‍ നല്ല അയല്‍ക്കാരെപ്പോലെ ജീവിക്കണമെന്നാണ് ആഗ്രഹം. ഞങ്ങള്‍ക്കിടിയിലുള്ള പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കും” എന്നാണ് വിദേശകാര്യ മന്ത്രി ഷാ മെഹമ്മൂദ് ഖുറേഷി കൂടികാഴ്ചയ്ക്ക് ശേഷം പറഞ്ഞത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top