Flash News

തനിക്കുവേണ്ടി സീറ്റ് ഒഴിഞ്ഞു തന്ന മുത്തശ്ശന്‍ തോറ്റതിന് തിരഞ്ഞെടുപ്പില്‍ വിജയിച്ച കൊച്ചുമകന്‍ രാജി വെച്ചു

May 24, 2019

aaaaaaaassssssssബംഗളുരു: തിരഞ്ഞെടുപ്പില്‍ വിജയിച്ച് 24 മണിക്കൂറിനകം രാജി പ്രഖ്യാപിച്ചിരിക്കുകയാണ് കര്‍ണാടകയിലെ ജെഡിഎസിന്റെ ഏക എംപിയായിട്ടുള്ള പ്രജ്വല്‍ രേവണ്ണ. മുത്തശ്ശനും മുന്‍ പ്രധാനമന്ത്രിയുമായ എച്ച് ഡി ദേവഗൗഡ മത്സരിച്ച് ജയിച്ച് പോന്നിരുന്ന ഹാസനില്‍ നിന്നായിരുന്നു ഇത്തവണ പ്രജ്വല്‍ മത്സരിച്ചു വിജയിച്ചത്. എന്നാല്‍ കൊച്ചുമകനുവേണ്ടി വിജയം ഉറപ്പുള്ള സീറ്റ് ഒഴിവാക്കി ഇത്തവണ തുംകൂറിൽ മത്സരിച്ച ദേവഗൗഡ, ബിജെപിയുടെ ബസവരാജിനോട് പരാജയപ്പെട്ടു. ദേവഗൗഡയെ ലോക്‌സഭയിലെത്തിക്കാനായി വിജയിച്ച മണ്ഡലം തിരിച്ചുകൊടുക്കാനാണ് കൊച്ചുമകന്റെ രാജി പ്രഖ്യാപനം.

ഇന്ന് രാവിലെ പ്രജ്വല്‍ രേവണ്ണ വാർത്താസമ്മേളനം വിളിച്ച് നിര്‍ണായക തീരുമാനം അറിയിക്കുകയായിരുന്നു. സംസ്ഥാനത്തെ ജനങ്ങളും ജെഡിഎസ് പ്രവര്‍ത്തകരും എച്ച്ഡി ദേവഗൗഡ പാര്‍ലമെന്റില്‍ എത്തണമെന്ന് ആഗ്രഹിക്കുന്നുണ്ട്. ഹാസനിലെ ജനങ്ങളും അതാഗ്രഹിക്കുന്നുന്നു. അത് കൊണ്ട് ഞാന്‍ രാജിവെക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഹാസനില്‍ നിന്ന് ദേവഗൗഡ ജയിച്ച് വീണ്ടും പാര്‍ലമെന്റിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.
രാജിവെക്കുന്നതിന് മുമ്പ്‌ എച്ച്ഡി ദേവഗൗഡ, മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി, മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ എന്നിവരടക്കമുള്ളവരെ കാണുമെന്ന് പ്രജ്വല്‍ രേവണ്ണ പറഞ്ഞു. താന്‍ രാജിവെക്കുന്നതിന് പിന്നില്‍ കുടുംബത്തില്‍ നിന്നും ഏതെങ്കിലും തരത്തിലുള്ള സമ്മര്‍ദ്ദം  ഇല്ലെന്നും മുത്തശ്ശനെ പാര്‍ലമെന്റിലെത്തിക്കുക മാത്രമാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

ദേവഗൗഡയുടെ മകനും കര്‍ണാടകയിലെ മന്ത്രിയുമായ എച്ച്ഡി രേവണ്ണയുടെ മകനാണ് പ്രജ്വല്‍. ദേവഗൗഡയുടെ മറ്റൊരു മകനും കര്‍ണാടക മുഖ്യമന്ത്രിയുമായ എച്ച്ഡി കുമാരസ്വാമിയുടെ മകന്‍ നിഖില്‍ കുമാരസ്വാമി മാണ്ഡ്യയില്‍ മത്സരിച്ചിരുന്നുവെങ്കിലും സ്വതന്ത്രയായി മത്സരിച്ച നടി സുമലതയോട് പരാജയപ്പെടുകയായിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top