Flash News

ശബരിമല വിഷയം കൈകാര്യം ചെയ്തതില്‍ വീഴ്ച പറ്റി; വിശ്വാസികളെ അതൃപ്തരാക്കിയത് തിരിച്ചടിയായി എന്ന് സിപി‌എം

May 24, 2019

cpmഹിന്ദു വോട്ടുകളില്‍ വന്‍ ചോര്‍ച്ചയുണ്ടാകാന്‍ കാരണം ശബരിമല വിഷയം കൈകാര്യം ചെയ്തതിലുള്ള വീഴ്ചയാണെന്ന് സിപിഎമ്മിന്റെ വിലയിരുത്തല്‍. അതോടൊപ്പം തന്നെ മറ്റു പല ഘടകങ്ങള്‍ കൂടി ചേര്‍ന്നപ്പോഴാണ് യു.ഡി.എഫ് അനുകൂല തരംഗം ഉണ്ടായതെന്നും ന്യൂനപക്ഷ ഏകീകരണം കൊണ്ട് മാത്രം ഇത്ര വലിയ തിരിച്ചടി ഉണ്ടാവില്ലെന്നും സിപിഎം വിലയിരുത്തുന്നു.

സ്ഥാനാര്‍ഥികളും നേതാക്കളും തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ന്യൂനപക്ഷ ധ്രൂവീകരണമാണ് പരാജയത്തിന്റെ പ്രധാനകാരണമായി പറഞ്ഞിരുന്നത് . എന്നാല്‍ ഇത് ശരിയല്ല എന്നാണു സംസ്ഥാന സെക്രട്ടറിയേറ്റ് കണ്ടെത്തല്‍ . ശബരിമല വിഷയം തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചില്ലയെന്ന മുന്‍ നിലപാടും സെക്രട്ടേറിയറ്റ് പ്രാഥമിക വിലയിരുത്തലിൽ തിരുത്തിയിട്ടുണ്ട്.

രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിമാകുമെന്ന പ്രചരണം ന്യൂനപക്ഷവോട്ടുകള്‍ യുഡിഎഫിലേക്ക് അടുപ്പിക്കാന്‍ കാരണമായെന്നും സെക്രട്ടറിയേറ്റ് വിലയിരുത്തുന്നു. പരാജയകാരണങ്ങളെക്കുറിച്ച് ജില്ലാകമ്മിറ്റികളോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. 31, അടുത്തമാസം ഒന്ന് തീയതികളില്‍ നടക്കുന്ന സംസ്ഥാന സമിതി പരാജയകാരണങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യും.

Vellappally-nadeshan.1jpg_13അതിനിടെ, ശബരിമല വിധി ധൃതിപിടിച്ച് നടപ്പാക്കേണ്ടിയിരുന്നില്ലെന്നും, പ്രശ്‌നം കൈകാര്യം ചെയ് രീതി ചിലരില്‍ ആശങ്കയുണ്ടാക്കിയെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

അതേസമയം ആലപ്പുഴയിലെ ആരിഫിന്റെ വിജയം ഈഴവ വോട്ടുകളാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. ചേര്‍ത്തലയിലെ ഈഴവരാണ് ആരിഫിനെ വിജയിപ്പിച്ചത്. അവരുടെ ചോരയും നീരുമാണ് ഇടത്പക്ഷത്തിന്റെ ശക്തി. എന്നിട്ടും ഈഴവരെ വേണ്ടവിധത്തില്‍ സര്‍ക്കാര്‍ പരിഗണിക്കുന്നില്ലെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. ആരിഫിനെ ജയിപ്പിക്കണമെന്ന് പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശമുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

തന്നെ ആക്രമിച്ച ആലപ്പുഴയിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കുള്ള പ്രതികാരമായിരുന്നു അത്. ഈ സുവര്‍ണ്ണാവസരം താന്‍ പ്രയോജനപ്പെടുത്തിയെന്നും വെള്ളാപ്പള്ളി പറഞ്ഞു. തുഷാര്‍ വെള്ളാപ്പള്ളിയെ സ്ഥാനാര്‍ത്ഥിയാക്കാതിരിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിച്ചെന്നും രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയായാല്‍ തന്നെ തവിടുപൊടിയാക്കുമെന്ന് ചില നേതാക്കള്‍ നേരിട്ടു പറഞ്ഞെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top