Flash News

തിരഞ്ഞെടുപ്പിലെ തോല്‍‌വി; കോണ്‍ഗ്രസിന്റെ ആലോചനാ യോഗം ഇന്ന്; രാഹുല്‍ ഗാന്ധി രാജി വെയ്ക്കുമെന്ന് സൂചന

May 25, 2019

Rahul-Gandhi-Sad-very-sad (1)17-ാം ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ തോല്‍വി വലിയ ആഘാതമാണ് കോണ്‍ഗ്രസിനേല്‍പ്പിച്ചിരിക്കുന്നത്. കടുത്ത നിരാശയിലായിരിക്കുന്ന നേതൃത്വം തുടര്‍നടപടികളെക്കുറിച്ചുള്ള ആലോചനയിലേക്ക് കടന്നിട്ടുണ്ട്. തോല്‍വിയെക്കുറിച്ചുള്ള അവലോകനമാണ് ഇതില്‍ ആദ്യത്തേത്. ഇതിനായി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ഇന്ന് ചേരും.

രാഹുല്‍ ഗാന്ധിയുടെ അധ്യക്ഷപദവിയെ സംബന്ധിച്ച് ആശങ്കകള്‍ ഉയര്‍ന്നിട്ടുണ്ട്. തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് രാഹുല്‍ ഗാന്ധി രാജി വെച്ചേക്കുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അധ്യക്ഷ പദവിയേറ്റെടുത്തതിന് ശേഷമുള്ള വന്‍ പരാജയത്തോടൊപ്പം സ്വന്തം തട്ടകമായ അമേഠിയില്‍ അദ്ദേഹത്തിന് നേരിട്ട കനത്ത തിരിച്ചടിയും നിസ്സാരമായി തള്ളിക്കളയാന്‍ സാധിക്കില്ല.

എന്നാല്‍ രാഹുലിന്റെ രാജിക്കാര്യത്തില്‍ ഒരു അനുകൂല നിലപാട് സോണിയാ ഗാന്ധി അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ എടുത്തേക്കില്ല. പതിനൊന്ന് മണിയ്ക്കാണ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ചേരുക.

തെരഞ്ഞെടുപ്പില്‍ 14 സംസ്ഥാനങ്ങളിലും നാല് കേന്ദ്രഭരണ പ്രദേശങ്ങളിലും കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞിരുന്നു. പ്രതിപക്ഷ സ്ഥാനത്തിന് ആവശ്യമായ 54 സീറ്റുകള്‍ നേടാന്‍ പോലും കോണ്‍ഗ്രസിന് കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തില്‍ ഇന്ന് ചേരുന്ന യോഗം വളരെ നിര്‍ണായകമാണ്. നേതൃതലത്തില്‍ മാത്രമല്ല സംഘടനാ തലത്തിലും ഒരു അഴിച്ചുപണിയ്ക്ക് സാധ്യത കല്‍പ്പിക്കപ്പെടുന്നുണ്ട്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top