Flash News

ആരവങ്ങളില്ലാതെ എല്‍‌ഡി‌എഫ് സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികം

May 25, 2019

pinarayi-750x450തിരഞ്ഞെടുപ്പില്‍ തകര്‍ന്ന് തരിപ്പണമായ എല്‍‌ഡി‌എഫ് സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികം ഇന്ന്. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളേക്കാള്‍ വാര്‍ഷികത്തിന് ചര്‍ച്ചയാവുന്നത് തെരഞ്ഞെടുപ്പിനേറ്റ കനത്ത തിരിച്ചടിയാണ്. പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ ആഘോഷങ്ങളില്ലാതെയാണ് വാര്‍ഷികം കടന്നുപോകുന്നത്.

കനത്ത പ്രളയം കേരളത്തെ തകർത്തെറിഞ്ഞിട്ട് പോലും ഇതുവരെയുള്ള മന്ത്രിസഭാ വാർഷികവും , അധികാരമേറ്റതിന് ശേഷമുള്ള 1000 ദിനവും സർക്കാർ ലക്ഷങ്ങൾ ചിലവഴിച്ചാണ് ആഘോഷിച്ചിരുന്നത് . ശരിയായ ദിശയിൽ നമ്മുടെ സർക്കാർ എന്ന പേരിൽ ആഴ്ച്ചകൾ നീളുന്ന പരിപാടികൾക്കാണ് കഴിഞ്ഞ തവണ കണ്ണൂരിൽ മുഖ്യമന്ത്രി തുടക്കമിട്ടത് .

എന്നാല്‍ പരാജയം വലിയ തിരിച്ചടിയായതോടെ ഇക്കുറി മൂന്നാം പിറന്നാള്‍ തീര്‍ത്തും നിശബ്ദമായിട്ടാണ്. പെരുമാറ്റച്ചട്ടത്തിന്റെ കാലാവധി അവസാനിച്ചാലും ആഘോഷങ്ങള്‍ വേണ്ടെന്നാണ് തീരുമാനം. ഇന്നലെയായിരുന്നു പിണറായി വിജയന്റെ പിറന്നാള്‍. മുഖ്യമന്ത്രിയുടെ 75 പിറന്നാള്‍ നിശബ്ദമായാണ് കടന്നുപോയത്.

തെരഞ്ഞെടുപ്പിന് ഏറ്റ കനത്ത തോല്‍വിയുടെ കാരണം പരിശോധിക്കാന്‍ ഒരുങ്ങുകയാണ് പാര്‍ട്ടി. ശബരിമല വിഷയവും മോദി വിരുദ്ധതയും മാത്രമല്ല മുഖ്യമന്ത്രിയുടെ ശൈലിയും നടപടികളും തിരിച്ചടിയായെന്ന് വിമര്‍ശനമുയരുന്നുണ്ട്


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top