Flash News

ഇന്നത്തെ നക്ഷത്ര ഫലം (25 മെയ് 2019)

May 25, 2019

353695-rashifal-01അശ്വതി: അമിതവ്യയം നിയന്ത്രിക്കണം. അസുഖങ്ങള്‍ക്ക് വിദഗ്ധചികിത്സ തുടങ്ങും. സംഭവബഹുലമായ കാര്യങ്ങള്‍ അഭിമുഖീകരിക്കേണ്ടതായി വരും. സ്വസ്ഥത കുറയും.

ഭരണി: ആരോഗ്യം തൃപ്തികരമായിരിക്കും. പുതിയ ദൗത്യം ഏറ്റെടുക്കും. ആഗ്രഹങ്ങള്‍ സഫലമാകും. പ്രവര്‍ത്തനവിജയമുണ്ടാകും. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ദാമ്പത്യസൗഖ്യവും സുഖഭക്ഷണവും സുഖസുഷുപ്തിയും ഉണ്ടാകും.

കാര്‍ത്തിക: സങ്കീര്‍ണമായ പ്രശ്നങ്ങള്‍ പരിഹരിക്കും. മഹദ്വ്യക്തികളെ പരിചയപ്പെടുവാനവസരമുണ്ടാകും. അവ്യക്തമായ പണമിടപാടില്‍ നിന്നും പിന്മാറണം. ചര്‍ച്ചകള്‍ക്ക് പ്രയോജനം കുറയും

രോഹിണി: സുവ്യക്തമായ നിലപാട് സ്വീകരിക്കും. പരീക്ഷണനിരീക്ഷണങ്ങളില്‍ വിജയിക്കും. പഠിച്ചവിഷയത്തോടനുബന്ധമായ ഉദ്യോഗം ലഭിക്കും.

മകയിരം: അനാവശ്യപരിഷ്കാരങ്ങള്‍ക്ക് നിയന്ത്രണം ഉണ്ടാകും. അത്യപൂര്‍വമായ ദുഃസ്വപ്നം ആധിക്കു വഴിയൊരുക്കും. വാക്കും പ്രവൃത്തിയും ഫലപ്രദമായിത്തീരും. കഴിവു പ്രകടിപ്പിക്കാന്‍ സാധിക്കും.

തിരുവാതിര: സമ്പന്നരുടെ നേതൃത്വത്തില്‍ പുതിയ വ്യാപാരം തുടങ്ങും. വിദേശയാത്രക്ക് അനുമതി ലഭിക്കും. ആശയങ്ങളും ആഗ്രഹങ്ങളും സഫലമാകും. പരീക്ഷ, ഇന്‍റര്‍വ്യൂ തുടങ്ങിയവ തൃപ്തിയാകും വിധത്തില്‍ അവതരിപ്പിക്കും.

പുണര്‍തം: അത്യാവശ്യത്തിന് കടം വാങ്ങും. കഴിവിന്‍റെ പരമാവധി പ്രയോജനപ്പെടു ത്തും. ക്രിയാത്മക നടപടികളില്‍ ആത്മാര്‍ഥമായി പ്രവര്‍ത്തിക്കും. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും.

പൂയ്യം: സമചിത്തതയോടുകൂടി പ്രവര്‍ത്തിക്കാന്‍ സന്നദ്ധനാകും. പ്രലോഭനങ്ങളില്‍ അകപ്പെടരുത്. തൊഴില്‍മേഖലകളോടുബന്ധപ്പെട്ട് ദൂരയാത്ര വേണ്ടിവരും. പൂര്‍വികസ്വത്ത് ലഭിക്കാന്‍ നിയമസഹായം തേടും.

ആയില്യം: ദുഷ്പ്രചരണങ്ങള്‍ കേള്‍ക്കും. അസുഖത്തിന് പ്രകൃതിദത്തമായ ജീവിതരീതി അവലംബിക്കും. പണമിടപാടില്‍ ശ്രദ്ധിക്കണം. വാഹന ഉപയോഗം അരുത്. തൊഴില്‍പരമായ യാത്രകള്‍ക്ക് പൂര്‍ണതയുണ്ടാവില്ല.

മകം: അവധിയെടുത്ത് മംഗളകര്‍മങ്ങളില്‍ പങ്കെടുക്കും. ഏകാഗ്രത വര്‍ധിക്കും. ബൃഹത്പധതികള്‍ ആസൂത്രണം ചെയ്യും. കീഴ്ജീവനക്കാരെ നിയമിക്കാന്‍ അനുമതി തേടും.

പൂരം: ഭയഭക്തിബഹുമാനത്തോടുകൂടി ചെയ്യുന്നതെല്ലാം വിജയിക്കും. പാര്‍ശ്വഫലങ്ങളുള്ള ഔഷധങ്ങള്‍ ഉപേക്ഷിക്കും. സമചിത്തതയോടുകൂടിയ സമീപനം സ്വീകരിക്കും.

ഉത്രം: മനസാന്നിധ്യത്താല്‍ പ്രവര്‍ത്തനവിജയമുണ്ടാകും. വിമര്‍ശനങ്ങളെ അതിജീവിക്കും. സ്വയംഭരണാധികാരം ലഭിക്കും. ആഗ്രഹിക്കുന്ന സ്ഥലത്തേക്ക് ഉദ്യോഗ മാറ്റമുണ്ടാകും

അത്തം: ഉപരിപഠനത്തിനു ചേരും. അപര്യാപ്തതകള്‍ പരിഹരിക്കും. സുപ്രധാനങ്ങളായ കാര്യങ്ങള്‍ക്ക് തീരുമാനമുണ്ടാകും. ആരാധനാലയ ദര്‍ശനത്താല്‍ ആശ്വാസം തോന്നും.

ചിത്ര: ഭിന്നാഭിപ്രായങ്ങളാല്‍ ചര്‍ച്ചകള്‍ മാറ്റിവാങ്ങും. അന്ധമായി ആരെയും വിശ്വസിക്കരുത്. പൂര്‍വിക തറവാട്ടിലേക്ക് യാത്രപുറപ്പെടും. ദാമ്പത്യ ഐക്യത കുറയും. പരാജയകാരണത്തെപ്പറ്റി വിശകലനം ചെയ്യും.

ചോതി: ആത്മീയചിന്തകള്‍ വര്‍ധിക്കും. പ്രവര്‍ത്തനരംഗം പുഷ്ടിപ്പെടും. സ്വസ്ഥതയും സമാധാനവും കാര്യനിര്‍വഹണശക്തിയും വര്‍ധിക്കും. അസുഖങ്ങളാല്‍ അവധിയെടുക്കും.

വിശാഖം: മാര്‍ഗതടസങ്ങളാല്‍ മനോവിഷമം തോന്നും. അനാവശ്യചിന്തകള്‍ ഉപേക്ഷിക്കണം. സഹപ്രവര്‍ത്തകരുടെ ശത്രുതാമനോഭാവം വര്‍ധിക്കും. അപ്രതീക്ഷിതമായി ഉദ്യോഗം നഷ്ടപ്പെടും.

അനിഴം: മനോധര്‍മം വിപരീതസാഹചര്യങ്ങളെ അതിജീവിക്കാന്‍ സഹായിക്കും. ഭൃത്യപ്രവൃത്തികള്‍ ഉപേക്ഷിച്ച് സ്വന്തമായി വ്യാപാരം തുടങ്ങാന്‍ തയ്യാറാകും.

തൃക്കേട്ട: ചികിത്സഫലിച്ചു തുടങ്ങും. പദ്ധതി ആസൂത്രണങ്ങളില്‍ ലക്ഷ്യപ്രാപ്തിനേടും. തൊഴില്‍ മേഖലകളോടു ബന്ധപ്പെട്ട് ദൂരയാത്ര വേണ്ടിവരും. സല്‍കീര്‍ത്തിയും സജ്ജനപ്രീതിയും ഉണ്ടാകും.

മൂലം: പുതിയ പദ്ധതികള്‍ രൂപരേഖ തയ്യാറാകും. ശമ്പളവര്‍ധനവ് മുന്‍കാലപ്രാബല്യത്തോടുകൂടി ലഭിക്കും. ശുഭസൂചകങ്ങളായ പ്രവൃത്തികളില്‍ സജീവമായി പ്രവര്‍ത്തിക്കും.

പൂരാടം: മാതാപിതാക്കളുടെ ആഗ്രഹങ്ങള്‍ സാധിപ്പിക്കും. പ്രത്യേക ഈശ്വരപ്രാര്‍ഥനകള്‍ നടത്തും. മറന്നുകിടപ്പുള്ള വഴിപാടുകള്‍ ചെയ്തുതീര്‍ക്കും. പ്രവര്‍ത്തനക്ഷമത വര്‍ധിക്കും.

ഉത്രാടം: ശമ്പളം കുറഞ്ഞ ഉദ്യോഗം ലഭിക്കും. അധിക്ഷേപങ്ങള്‍ കേള്‍ക്കും. ജോലി കൂടുതല്‍ വേണ്ടിവരും. തീരുമാനങ്ങള്‍ മാറ്റേണ്ടതായിവരും. വാക്തര്‍ക്കത്തിനു പോകരുത്.

തിരുവോണം: സല്‍കീര്‍ത്തിയും സജ്ജനപ്രീതിയും ആരോഗ്യവും സംഘനേതൃത്വസ്ഥാനവും പ്രതാപവും ഐശ്വര്യവും ദാമ്പത്യസൗഖ്യവും ഉണ്ടാകും.

അവിട്ടം: വാഹനം മാറ്റിവാങ്ങും. ഗൃഹനിര്‍മാണത്തിന് വായ്പക്ക് അപേക്ഷ നല്‍കും. ഏറ്റെടുത്ത ദൗത്യം പൂര്‍ത്തീകരിക്കും. പുതിയ ഉത്തരവാദിത്ത്വങ്ങള്‍ സ്വീകരിക്കും.

ചതയം: പരിശ്രമങ്ങള്‍ വിജയിക്കും. പഠിച്ച വിഷയത്തോടനുബന്ധമായ ഉദ്യോഗം ല ഭിക്കും. പധതിസമര്‍പ്പണത്തില്‍ ലക്ഷ്യപ്രാപ്തിനേടും. അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തും.

പൂരോരുട്ടാതി: ശമ്പളക്കുറവിന് തയ്യാറാകും. അപകീര്‍ത്തിയുണ്ടാകും. മോഹനവാഗ്ദാനങ്ങളില്‍ ഇടപെടരുത്. അപൂര്‍ണമായ പദ്ധതികള്‍ തിരസ്കരിക്കപ്പെടും.

ഉത്രട്ടാതി: തൃപ്തിയുള്ള വിഭാഗത്തിലേക്ക് ഉദ്യോഗമാറ്റമുണ്ടാകും. സുതാര്യതയുള്ള പ്രവര്‍ത്തനങ്ങളാല്‍ അധിക്ഷേപങ്ങളില്‍ നിന്നും വിമുക്തനാകും.

രേവതി: ദീര്‍ഘകാലനിക്ഷേപത്തിനു പണം മുടക്കും. സദ്സംഭാഷണത്താല്‍ ഉദ്ദിഷ്ടകാര്യങ്ങള്‍ സാധിക്കും. പുതിയ ആശയങ്ങള്‍ ആവിര്‍ഭവിക്കും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top