Flash News

“ഞാന്‍ എന്നെത്തന്നെ ജനങ്ങള്‍ക്ക് സമര്‍പ്പിച്ച് പുതിയ യാത്ര തുടങ്ങുന്നു”; ഭരണഘടനയില്‍ തല തൊട്ട് വന്ദിച്ച് നരേന്ദ്ര മോദി

May 25, 2019

modi-11 (1)സംഭവബഹുലമായ പതിനേഴാം ലോക്സഭാ തിരഞ്ഞെടുപ്പില്‍ മൃഗീയ ഭൂരിപക്ഷം നേടി രണ്ടാമൂഴത്തിലേക്ക് കാലെടുത്തു വെക്കുന്നതിനു മുന്‍പ് നരേന്ദ്ര മോദിയുടെ വികാരനിര്‍ഭരമായ പ്രസംഗം പാര്‍ലമെന്റിലെ സെന്‍‌ട്രല്‍ ഹാളില്‍ മുഴങ്ങി. എന്‍ഡിഎയുടെ പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവായി തെരഞ്ഞെടുത്തതിന് പിന്നാലെ ജനപ്രതിനിധികളെയും ഘടകകക്ഷികളെയും അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു നരേന്ദ്രമോദി. സെൻട്രൽ ഹാളിൽ വച്ചിരുന്ന ഭരണഘടനയിൽ തലതൊട്ട് വന്ദിച്ചാണ് മോദി പ്രംസഗം ആരംഭിച്ചത്.

“ഞാന്‍ എന്നെത്തന്നെ ജനങ്ങള്‍ക്ക് സമര്‍പ്പിച്ച് പുതിയ യാത്ര ഇവിടെ തുടങ്ങുകയാണ്. ജനങ്ങള്‍ സമ്മാനിച്ച മികച്ച വിജയം ഉത്തരവാദിത്തങ്ങള്‍ വര്‍ദ്ധിപ്പിക്കുകയാണ്. നമ്മുടെ സേവാ മനോഭാവം ജനങ്ങള്‍ അംഗീകരിച്ചു. അധികാരത്തിന്റെയോ രാഷ്ട്രീയത്തിന്റെയോ പാതയിലൂടെ സഞ്ചരിക്കുമ്പോഴും മറ്റൊരാളെ സഹായിക്കാന്‍ എപ്പോഴും തയ്യാര്‍ ആയിരിക്കണം.” – അദ്ദേഹം പറഞ്ഞു.

പുതിയ യുഗത്തിന്റെ സാക്ഷികളാണ് നമ്മള്‍ . പുതിയ നേതാവില്‍ ഇന്ത്യയിലെ വോട്ടര്‍മാര്‍ വിശ്വാസം അര്‍പ്പിച്ചു. ഭരണാനുകൂല ജനവിധിയാണ് തെരഞ്ഞെടുപ്പിലുണ്ടായത്. ഭരണ അനുകൂല തരംഗം ബന്ധിക്കപ്പെട്ടിരിക്കുന്നത് വിശ്വാസത്തിന്റെ ചരടിലാണ്. ജനങ്ങളും സര്‍ക്കാരും തമ്മിലുള്ള ബന്ധം മാത്രമല്ല ജനങ്ങള്‍ തമ്മിലുള്ള ബന്ധവും ചേര്‍ന്നാണ് ഈ വിശ്വാസത്തിന് ജന്മം നല്‍കിയത് . ജനങ്ങള്‍ നമ്മളോട് വിശ്വാസം കാണിച്ചത് കൊണ്ടാണ് ഇവിടെ ഇരിക്കുന്നവര്‍ എല്ലാം എത്തിയത് അതാണ്‌ വിജയത്തിനുള്ള കാരണവും

നിങ്ങളെന്നെ നേതാവായി തെരഞ്ഞെടുത്തത് സംവിധാനത്തിന്റെ ഭാഗമായാണ്. നിങ്ങളില്‍ ഒരുവനാണ് ഞാന്‍. സാമൂഹികമായ ഐക്യത്തിന്റെ മുന്നേറ്റമായിരുന്നു തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പുകള്‍ ജനങ്ങളെ വിഭജിക്കുകയും അവര്‍ക്കിടയില്‍ അകലം സൃഷ്ടിക്കുമെന്നും അവര്‍ക്കിടയില്‍ വേലികള്‍ ഉയരുമെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പ് ആ വേലികള്‍ തകര്‍ക്കുന്നതായിരുന്നു.

ഇത്രയും വനിതാ എം.പിമാര്‍ ആദ്യമായിട്ടാണ് സ്വതന്ത്ര ഇന്ത്യയില്‍ പാര്‍ലമെന്റില്‍ എത്തുന്നത് . ഇത് വനിതാശക്തീകരണത്തിന് വഴിയൊരുക്കും നരേന്ദ്രമോദി പറഞ്ഞു.

പലരും അവരവരുടെ മന്ത്രിസഭകള്‍ നിര്‍മ്മിക്കുകയാണ് . എന്നാല്‍ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത് ഒന്നും തന്നെ ശരിയല്ല . അടുപ്പം കാട്ടി അടുത്ത് എത്തുന്നവരെ സൂക്ഷിക്കണം . വഴിത്തെറ്റിക്കുന്നവരുണ്ട്‌. വിവിഐപി സംസ്കാരം ഒഴിവാക്കണം . മഹാത്മാഗാന്ധി , ദീന്‍ദയാല്‍ ഉപാധ്യായ , രാംമനോഹര്‍ ലോഹ്യ എന്നിവരുടെ ആശയങ്ങളാണ് ഇന്ത്യയെ ഏറ്റവുമധികം സ്വാധീനിച്ചത് മോദി കൂട്ടിച്ചേര്‍ത്തു.

നരേന്ദ്രമോദിയെ എന്‍ഡിഎ ലോക്സഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തു

mdനരേന്ദ്രമോദിയെ എന്‍ഡിഎ ലോക്സഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തു. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ മോദിയുടെ പേര് നിര്‍ദ്ദേശിച്ചു. രാജ്നാഥ് സിംഗും നിതിന്‍ ഗഡ്കരിയും അമിത് ഷായെ പിന്താങ്ങി. എന്‍ഡിഎ പാര്‍ലമെന്‍ററി ബോര്‍ഡ് യോഗത്തിലാണ് മോദിയെ തെര‌ഞ്ഞെടുത്തത്.

എന്‍ഡിഎ ഘടകക്ഷി നേതാക്കളെല്ലാം മോദിയെ അഭിനന്ദിച്ചു. ആര്‍ജെഡി നേതാവ് നിതീഷ് കുമാര്‍, ശിവസേനയുടെ ഉദ്ദവ് താക്കറെ തുടങ്ങിയവര്‍ എന്‍ഡിഎ ലോക്സഭാ കക്ഷി നേതാവിനെ അഭിനന്ദിച്ചു. മുതിര്‍ന്ന നേതാക്കളായ എല്‍ കെ അദ്വാനി, മുരളീ മനോഹര്‍ ജോഷി, മറ്റ് ഘടകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top