Flash News

‘സാംസ’ ഇഫ്താര്‍ സംഗമം മാനവ മെത്രീ സംഗമമായി

May 25, 2019

PHOTO-2019-05-25-22-05-03സാംസയുടെ 4 മത് ഇഫ്താര്‍ സംഗമം വൈവിധ്യമാര്‍ന്നും നിറഞ്ഞ പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. സമൂഹത്തിന്‍റെ നാനാതുറകളിലും ഉള്ളവര്‍ ഒരു കൂരക്ക് കീഴില്‍ ഒത്ത് ചേര്‍ന്നപ്പോള്‍ സ്നേഹത്തിന്‍റെയും, സൗഹാര്‍ദ്ദത്തിന്‍റെയും, മാനവികതയുടെയും വറ്റാത്ത നീരുറവ ഇന്നും അവശേഷിക്കുന്നതായി ദര്‍ശിച്ചു. കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെട്ട സമൂഹത്തിന്‍റെ പരിഛേദം മനാമ കര്‍ണ്ണാടക സോഷ്യല്‍ ക്ലബ്ബില്‍ ഒത്ത് ചേര്‍ന്ന ഇഫ്താര്‍ സംഗമത്തില്‍ വിവിധ സംഘടനാ പ്രതിനിധികള്‍, വിശിഷ്ട വ്യക്തികള്‍, നിരവധി സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ , മാധ്യമ സുഹൃത്തുക്കള്‍ എന്നിവര്‍ പങ്ക് കൊണ്ടു.

നോമ്പു് തുറന്ന ശേഷം നടന്ന മതസൗഹാര്‍ദ്ദ സമ്മേളനത്തില്‍ റമദാന്‍ സന്ദേശം നല്‍കിക്കൊണ്ട് ജമാല്‍ നദ്‌വി ഇരിങ്ങല്‍ സംസാരിച്ചു. കെ സി എ പ്രസിഡന്‍റ് സേവി മാത്തുണ്ണി, ഇസ്കോണ്‍ മെമ്പര്‍ ദയാനിധി ശ്യാംസുന്ദര്‍ദാസ് എന്നിവര്‍ സംസാരിച്ചു. സ്നേഹത്തിലും, ഐക്യത്തിലും അധിഷ്ഠിതമാണ് എല്ലാ മതങ്ങളും എന്നും മനുഷ്യനെ ഇല്ലായ്മ ചെയ്യാന്‍ ആഹ്വാനം ചെയ്യുന്ന ഒറ്റ മതവും ലോകത്തില്ല എന്നും ഇവര്‍ ഉണര്‍ത്തി. ഹ്രസ്വമെങ്കിലും ഒരുപാട് സന്ദേശങ്ങള്‍ പങ്ക് വെച്ച പ്രഭാഷണങ്ങള്‍ ഏറെ ഹൃദ്യമായി മാധ്യമം ബ്യൂറോ ചീഫ് മുഹമ്മദ് ഷമീര്‍, ഒഐസിസി പ്രസിഡന്‍റ് ബിനു കുന്നന്താനം, സാംസ ഉപദേശക സമിതി അംഗങ്ങളായ ബാബുരാജ് മാഹി, മുരളീകൃഷ്ണന്‍, KPF സെക്രട്ടറി ജ്യോതിഷ് പണിക്കര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. സാംസ ജനറല്‍ സെക്രട്ടറി റിയാസ് കല്ലമ്പലം സ്വാഗതം പറയുകയും, പ്രസിഡണ്ട് ജിജോ ജോര്‍ജ് അധ്യക്ഷനുമായ ചടങ്ങ് 7.30 ന് അവസാനിച്ചു. നന്ദി പ്രകാശിപ്പിച്ച് കൊണ്ട് ട്രഷറര്‍ ബബീഷ് സംസാരിച്ചു.

സാംസ എക്സിക്യൂട്ടീവ്, വനിതാ വിഭാഗം, മറ്റെല്ലാ പ്രവര്‍ത്തകരും സ്വയം നേതൃത്വം ഏറ്റെടുത്ത് നടത്തിയ പ്രവര്‍ത്തനം തികച്ചും മാതൃകാപരമായിരുന്നു.

PHOTO-2019-05-25-22-05-02


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top