Flash News

ഇന്ത്യന്‍ പെന്തക്കോസ്തല്‍ ഫെല്ലോഷിപ്പ് ഓഫ് അമേരിക്ക (ഐ.പി.എഫ്.എ) കണ്‍വന്‍ഷന്‍

May 26, 2019 , രാജു തരകന്‍

Officialsഇന്ത്യന്‍ പെന്തക്കോസ്തല്‍ ഫെല്ലോഷിപ്പ് ഓഫ് അമേരിക്കയുടെ (ഐ.പി.എഫ്.എ) 23-ാമത് കണ്‍വന്‍ഷന്‍ ജൂണ്‍ 21, 22, 23 തീയതികളില്‍ ന്യൂയോര്‍ക്കില്‍ വെച്ച് നടത്തുവാനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. ഈ വര്‍ഷത്തെ കണ്‍വന്‍ഷനില്‍ പ്രധാന പ്രാസംഗികന്‍ കേരളത്തില്‍ നിന്ന് പാസ്റ്റര്‍ ടി.എ വറുഗീസ് എത്തിച്ചേരും. മാര്‍ത്തോമാ സഭയിലെ മിഷന്‍ പ്രവര്‍ത്തനങ്ങളുടെ ഡയറക്ടറായി ശക്തമായ നേതൃത്വം കൊടുക്കുന്ന വറുഗീസ് അച്ചന്‍ 2018-ല്‍ വിശ്വാസ സ്‌നാനത്തിലൂടെ പെന്തക്കോസ്ത് പ്രസ്ഥാനത്തിലേക്ക് കടന്നുവന്നു. വിവിധ രാജ്യങ്ങളിലും വടക്കേ ഇന്ത്യയിലും പ്രവര്‍ത്തിക്കുന്ന കതൃദാസന്‍ ഈ വര്‍ഷത്തെ മീറ്റിംഗില്‍ പുതുമയായിരിക്കും.

T A Varugheseക്വീന്‍സ് ചര്‍ച്ച് ഓഫ് ഗോഡ് ഓഡിറ്റോറിയത്തില്‍ വെച്ച് വെള്ളി, ശനി ദിവസങ്ങളിലും, ഡീയര്‍ പാര്‍ക്കില്‍ വെച്ച് ഞായറാഴ്ച മീറ്റിംഗും നടത്തപ്പെടും. രാത്രി യോഗങ്ങള്‍, നേതൃത്വ പഠന വേദി, യുവജന സമ്മേളനം, വനിതാ സമ്മേളനം തുടങ്ങിയവ ഈ വര്‍ഷത്തെ പ്രത്യേകതകളാണ്.

പ്രസിഡന്റ് പാസ്റ്റര്‍ മാത്യു ശാമുവേല്‍ (ഡാളസ്), പാസ്റ്റര്‍ രാജന്‍കുഞ്ഞ് (വൈസ് പ്രസിഡന്റ്), ജേക്കബ് സഖറിയ (സെക്രട്ടറി), ഫിന്നി അലക്‌സ് (ട്രഷറര്‍), മേരി ഈപ്പന്‍ (വിമന്‍സ് കോഓര്‍ഡിനേറ്റര്‍), ജോഷ്വ തോമസ് (യൂത്ത് കോഓര്‍ഡിനേറ്റര്‍) എന്നിവരടങ്ങുന്ന പ്രവര്‍ത്തക സമിതി വിവിധ ചുമതലകള്‍ക്ക് നേതൃത്വം കൊടുക്കുന്നു.

പുതുമയാര്‍ന്ന ആത്മീയ സംഗമം സഭകളുടെ വളര്‍ച്ചയ്ക്ക് ഉതകുമെന്നു പൂര്‍ണ്ണമായും കരുതുന്നു. ഏവരുടേയും പ്രാര്‍ത്ഥനയും സഹകരണവും സാദരം ക്ഷണിക്കുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top