Flash News

തിരഞ്ഞെടുപ്പിലെ തോല്‍‌വി സിപി‌എമ്മിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടെന്ന് നവോത്ഥാന സമിതി; ഇനി കൂടെ നില്‍ക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് വേള്ളാപ്പള്ളി നടേശന്‍

May 27, 2019

gosdgmn08തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ വിശ്വാസസമൂഹത്തിന്റെ എതിര്‍പ്പ് അതിജീവിക്കാന്‍ സിപിഎം ഉപയോഗിച്ച നവോത്ഥന സമിതിയും സിപിഎമ്മിനെ കൈവിടുന്നു. തെരഞ്ഞെടുപ്പ് തോല്‍വിയ്ക്ക് കാരണം ശബരിമല വിഷയമാണെന്ന സിപിഎം വിശദീകരണത്തിന് പിറകെ സിപിഎമ്മിനെ ഇനി വിശ്വസിക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന നിലപാടുമായി നവോത്ഥാന സമിതി നേതാക്കള്‍ രംഗത്തെത്തി.

സര്‍ക്കാരും സി.പി.എമ്മും മുന്നില്‍നിന്ന് നയിച്ചതുകൊണ്ടാണ് നവോത്ഥാനസംരക്ഷണസമിതി രൂപപ്പെട്ടത്. ആ നിലപാടില്‍നിന്ന് സി.പി.എം. പിന്നോട്ടുപോയാല്‍പ്പിന്നെ, അവരെ വിശ്വസിക്കാനാവില്ല. ‘ശബരിമല’യാണ് തോല്‍വിക്കു കാരണമെന്നും അതില്‍ തിരുത്തല്‍വേണമെന്നും സി.പി.എമ്മിന് തോന്നുന്നുവെങ്കില്‍ സമിതിയുമായി മുന്നോട്ടുപോകുന്നതില്‍ അര്‍ഥമില്ലെന്നും ഇക്കാര്യത്തില്‍ സി.പി.എം നിലപാട് വ്യക്തമാക്കണമെന്നും നവോത്ഥാന സംരക്ഷണ സമിതി കണ്‍വീനര്‍ പുന്നല ശ്രീകുമാര്‍ പറഞ്ഞു.

തിരഞ്ഞെടുപ്പ് മുന്നില്‍കണ്ടു സംസ്ഥാനത്തെ നവോത്ഥാന പരിപാടി നിര്‍ത്തിവെപ്പിച്ചതായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ വെളിപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. പിന്നീടു യോഗം ചേരാന്‍ കഴിഞ്ഞിട്ടില്ല. ശബരിമല വിഷയം കൈകാര്യം ചെയ്യുന്നതില്‍ ജാഗ്രതക്കുറവുണ്ടായെന്നും ഇതു തിരഞ്ഞെടുപ്പു തോല്‍വിക്കു കാരണമായെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

ശബരിമലയില്‍ യുവതീപ്രവേശം അനുവദിച്ച സുപ്രീംകോടതി വിധിക്കുശേഷമുണ്ടായ പ്രതിഷേധം സര്‍ക്കാര്‍വിരുദ്ധസമരമായി മാറിയപ്പോഴാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്‍കൈയെടുത്ത് നവോത്ഥാന സംരക്ഷണസമിതി രൂപവത്കരിച്ചത്. ശബരിമലവിഷയത്തില്‍ ബി.ജെ.പി.യും കോണ്‍ഗ്രസും ഉയര്‍ത്തിയ പ്രതിഷേധത്തെ സര്‍ക്കാര്‍ നേരിട്ടതും ഈ സമിതിയെ മുന്‍നിര്‍ത്തിയാണ്. അയ്യപ്പജ്യോതിക്ക് ബദലായി വനിതാമതില്‍ തീര്‍ത്തതും ഈ സമിതിയുടെ പേരിലായിരുന്നു. ചെറുതും വലതുമായ 174 ഹിന്ദുസമുദായസംഘടനകള്‍ ചേര്‍ന്നതാണ് സമിതി. ഇതിലേറെയും പിന്നാക്കവിഭാഗത്തിലുള്ളതാണ്.ദളിത് വോട്ടുകള്‍ ഇടതുമുന്നണിക്ക് അനുകൂലമായി ഏകീകരിക്കപ്പെട്ടുവെന്നാണ് സമിതി നേതാക്കളുടെ വിലയിരുത്തല്‍.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top