Flash News

പൂച്ചയ്ക്ക് ജാതിപ്പേര് നല്‍കി ട്രോളര്‍മാരുടെ പരിഹാസം ഏറ്റുവാങ്ങിയ മലയാളി കുടുംബം വിശദീകരണവുമായി രംഗത്ത്

May 28, 2019

alfazinNews3bd1a21c-7bc0-48f6-9a0e-8582a36bc10cവളര്‍ത്തു പൂച്ചയുടെ പേരിനോടൊപ്പം ജാതിപ്പേരും കൂട്ടിച്ചേര്‍ത്തതിന് ട്രോളന്മാരുടെ പരിഹാസ കഥാപാത്രങ്ങളായിത്തീര്‍ന്ന മുംബൈയിലെ മലയാളി കുടുംബം പൂച്ചയ്ക്ക് ആ പേര് നല്‍കിയതെന്തിനാണെന്ന വിശദീകരണവുമായി രംഗത്ത്. വീട്ടില്‍ ഏറ്റവും അരുമയായി വളര്‍ത്തിയ തങ്ങളുടെ പൂച്ചയ്ക്ക് അങ്ങനെയൊരു പേര് നല്‍കിയതില്‍ യാതൊരു തെറ്റുമില്ലെന്നാണ് കുടുംബത്തിന്റെ വിശദീകരണം. ‘ചുഞ്ചു നായര്‍’ എന്ന് പേരിടാന്‍ കാരണം തന്നെ ആ പൂച്ച കുടുംബത്തിലെ ഒരംഗം പോലെയായിരുന്നുവെന്ന് കുടുംബം പറയുന്നു.

‘ചുഞ്ചു നായര്‍’ എന്ന പേര് സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. ഒരു പൂച്ചയ്ക്ക് ജാതിപ്പേരു വെച്ചതില്‍ പലരും നെറ്റി ചുളിയ്ക്കുകയും അത്ഭുതപ്പെടുകയും ചെയ്തിരുന്നു. നവി മുംബെയിലുള്ള മലയാളി കുടുംബം തങ്ങളുടെ വളര്‍ത്തുപൂച്ചയുടെ ചരമ വാര്‍ഷിക ദിനത്തില്‍ പത്രപ്പരസ്യം നല്‍കിയതാണ് സമൂഹമാധ്യമങ്ങളില്‍ വളരെയധികം ട്രോളുകള്‍ പ്രചരിക്കാന്‍ ഇടയായത്. ആ ട്രോളുകളെല്ലാം വളരെയേറെ വിഷമത്തിലാക്കിയെന്ന് ഈ മലയാളി കുടുംബം പറയുന്നു.

ഒരു പ്രമുഖ ഇംഗ്ലീഷ് ദിനപ്പത്രത്തിലാണ് ഈ മലയാളി കുടുംബം പരസ്യം നല്‍കിയത്. “അവള്‍ ഞങ്ങളുടെ റാണിയായിരുന്നു. മകളായിരുന്നു. കുടുംബത്തില്‍ പല കാര്യങ്ങളും തീരുമാനിച്ചിരുന്നത് പോലും അവളായിരുന്നു. ഞങ്ങള്‍ക്ക് അവള്‍ ഞങ്ങളുടെ ഇളയ മകളെ പോലെയാണ്. അതിനാലാണ് വംശനാമം നല്‍കിയതും. ആ നാല്‍ക്കാലിയും ഞങ്ങളും തമ്മിലുള്ള ബന്ധത്തിന്‍റെ തീവ്രത ആര്‍ക്കും മനസിലാവില്ല. സഹിക്കാവുന്നതിലേറെയാണ് ഈ നെഗറ്റീവ് ടാള്രേുകള്‍. ജാതിയുമായി ആ പേരിന് യാതൊരു ബന്ധവും ഇല്ല,” കുടുംബം വ്യക്തമാക്കി.

61653933_2166895486697482_6648396794801684480_nപരസ്യം പ്രസിദ്ധീകരിച്ച അതേ ദിനപ്പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് കുടുംബം വിശദീകരണം നല്‍കിയത്. എന്നാല്‍ കുടുംബത്തെ കുറിച്ചുള്ള യഥാര്‍ത്ഥ വിവരങ്ങള്‍ പത്രം പുറത്തുവിട്ടിട്ടില്ല. ഏകദേശം പതിനെട്ടു വര്‍ത്തോളം ചുഞ്ചു ഈ വീട്ടിലുണ്ടായിരുന്നു. വാര്‍ദ്ധക്യ കാലത്തായിരുന്നു മരണം. ഇത്രയും നാളുകള്‍ സാധാരണ പൂച്ചകള്‍ ജീവിച്ചിരിക്കാറില്ല. വളരെയേറെ സ്നേഹിക്കപ്പെട്ട ചുറ്റുപാടിലായതിനാലാണ് പൂച്ച ഇത്രകാലം ജീവിച്ചതെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. ഉയര്‍ന്ന ശുചിത്വബോധം ഉണ്ടായിരുന്ന പൂച്ചയായിരുന്നു. ഒരിക്കലും ഇക്കാര്യങ്ങള്‍ പരീശിലിപ്പിക്കേണ്ടി വന്നിട്ടില്ല.

വീട്ടിലെ പൂന്തോട്ടത്തിലായിരുന്നു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈ പൂച്ചയെ വീട്ടമ്മ കണ്ടെത്തിയത്. ഇടയ്ക്ക് ഭക്ഷണ സാധനങ്ങള്‍ നല്‍കിയതിന് പിന്നാലെ പൂച്ചയും വീട്ടമ്മയും തമ്മില്‍ ബന്ധം വളര്‍ന്നു. കേരളത്തില്‍ സുന്ദരിയെന്ന് പേരായ പൂച്ചയെ ഇവരുടെ ചെറുപ്പകാലത്ത് വളര്‍ത്തിയിരുന്നു. അങ്ങിനെ ഈ പൂച്ചയ്ക്കും സുന്ദരിയെന്ന് പേരിട്ടു. എന്നാല്‍ പിന്നീടിത് ചുരുങ്ങി ചുഞ്ചുവെന്നായെന്നും വീട്ടമ്മ പറഞ്ഞു.

തന്‍റെ പെണ്‍മക്കളെ മടിയിലിരുത്തുന്നത് പോലും ചുഞ്ചുവിന് ഇഷ്ടമല്ലായിരുന്നുവെന്നും പൂച്ചയെ കരുതി പലപ്പോഴും ദീര്‍ഘയാത്ര പോയിരുന്നില്ലെന്നും ഇവര്‍ പറഞ്ഞു. ഫോട്ടോയെടുക്കുന്നത് ചുഞ്ചുവിന് ഇഷ്ടമല്ലായിരുന്നു. കുടുംബ ഫോട്ടോയെടുക്കാന്‍ നേരത്ത് ചുഞ്ചു മനപ്പൂര്‍വ്വം ഇവിടെ നിന്ന് മാറിനില്‍ക്കാറുണ്ടായിരുന്നുവെന്നും അവര്‍ പറഞ്ഞു.

പ്രായമായതോടെ ചുഞ്ചുവിന്‍റെ വൃക്കകള്‍ക്കും പല്ലിനും തകരാറുണ്ടായി. ചുഞ്ചുവിന്‍റെ അവസാന നാളുകളില്‍ അയല്‍ക്കാര്‍ പോലും കണ്ണീരോടെയാണ് അവളെ കാണാനെത്തിയത്. രോഗം മാറ്റാന്‍ പലവഴിയും തേടിയെങ്കിലും ഒന്നും ഫലം കണ്ടില്ല. ദിവസങ്ങള്‍ക്കുള്ളില്‍ അവള്‍ മരിച്ചെന്നും വീട്ടമ്മ പറഞ്ഞു.

എന്നാല്‍, വീട്ടിലെ പൂച്ചക്ക് വരെ ജാതി വാല്‍ ചേര്‍ക്കുന്ന സാമൂഹികാവസ്ഥയെ ഗൗരവകരമായി വിമര്‍ശിക്കുമ്പോഴും കൂടുതല്‍ പേരും ജാതിയെ മൃഗങ്ങളില്‍ കൂടി ചേര്‍ത്ത് അഭിമാനം കൊള്ളുന്നതിനെ പരിഹസിക്കുകയാണ്. ഇതിനിടയില്‍ നിരവധി ട്രോളുകളാണ് പൂച്ചയുടെ വിയോഗപരസ്യത്തെ അധികരിച്ച് സാമൂഹിക മാധ്യമങ്ങളില്‍ നിറയുന്നത്. മൃഗങ്ങള്‍ക്കിടയിലെ ജാതി എന്ന രൂപത്തില്‍ ആക്ഷേപഹാസ്യത്തിലും പരസ്യം ഫേസ്ബുക്കില്‍ വൈറലാണ്. ഫേസ്ബുക്കിലെ ഭൂരിഭാഗം ട്രോള്‍ഗ്രൂപ്പുകളും ഇപ്പോള്‍ ചുഞ്ചുനായരുടെ ജാതി ചര്‍ച്ച ചെയ്യുകയാണ്. ജാതി വാല്‍ വെച്ചും ചുഞ്ചുനായരെ ട്രോളുന്നവരെയും സാമൂഹിക മാധ്യമങ്ങള്‍ വെറുതെ വിടുന്നില്ല.

61215058_2337343732978341_7882937749072773120_n

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top