Flash News
ട്രാന്‍സ്‌ജെന്‍ഡര്‍ യുവതികളെ കൊലപ്പെടുത്തിയ കേസില്‍ രണ്ടു യുവാക്കള്‍ അറസ്റ്റില്‍   ****    ജോര്‍ജ് ഫ്ലോയ്ഡിന്റെ കൊലപാതകത്തില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ ന്യൂജേഴ്സി പ്രൊവിന്‍സ് പ്രതിഷേധം രേഖപ്പെടുത്തി   ****    രാസബന്ധം (കഥ)   ****    ട്രം‌പ് ഭരണഘടനയ്ക്ക് ഭീഷണിയും ജനങ്ങളെ ഭിന്നിപ്പിക്കുന്ന പ്രസിഡന്റ്: മുന്‍ പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ്   ****    ഡല്‍ഹി ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ 479 ജീവനക്കാര്‍ക്ക് കോവിഡ്-19   ****    കേന്ദ്ര സര്‍ക്കാരിന്റെ ‘സ്വദേശ്’ പദ്ധതിയിലൂടെ വിദേശ രാജ്യങ്ങളില്‍ നിന്ന് തിരിച്ചെത്തിയ പ്രവാസികള്‍ക്ക് ഇന്ത്യയില്‍ ജോലി സാധ്യത   ****   

ആനുപാതിക സീറ്റ് വര്‍ധനവ് പരിഹാരമല്ല; കണ്ണില്‍ പൊടിയിട്ട് തടിതപ്പാന്‍ സര്‍ക്കാറിനെ അനുവദിക്കില്ല ഫ്രറ്റേണിറ്റി മൂവ്മെന്‍റ്

May 30, 2019 , കെ.എം. സാബിര്‍ അഹ്‌സന്‍

flagപാലക്കാട്: ജില്ലയില്‍ നിലനില്‍ക്കുന്ന രൂക്ഷമായ +1 സീറ്റ് പ്രതിസന്ധിക്ക് 20 % ആനുപാതിക സീറ്റ് വര്‍ധനവ് പരിഹാരമല്ലെന്നും കണ്ണില്‍ പൊടിയിട്ട് തടിതപ്പാന്‍ സര്‍ക്കാറിനെ അനുവദിക്കില്ലെന്നും ഫ്രറ്റേണിറ്റി മൂവ്മെന്‍റ് ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവിച്ചു. ജില്ലയില്‍ നിലവില്‍ 28,206 സീറ്റുകളാണുള്ളത്. വര്‍ധനവിലൂടെ 5641 സീറ്റുകള്‍ കൂടിയുണ്ടാകും. അങ്ങനെ സീറ്റുകളുടെ എണ്ണം 33,847 ആകും. ഇതില്‍ തന്നെ 8134 സീറ്റുകള്‍ ഏകജാലക സംവിധാനത്തിന് പുറത്ത് പ്രവേശനം നല്‍കുന്നവയാണ്. ജില്ലയിലെ +1 അപേക്ഷരുടെ എണ്ണം 44,927 ആണ്. 20% സീറ്റ് വര്‍ധനയുണ്ടായിട്ടും 11,080 പേര്‍ക്ക് ജില്ലയില്‍ പഠിക്കാന്‍ പ്ലസ് വണിന് സീറ്റില്ലെന്നതാണ് അവസ്ഥ.

സീറ്റ് വര്‍ധനവിലൂടെ 50:1 എന്ന അധ്യാപക വിദ്യാര്‍ത്ഥി അനുപാതം 60:1 ആകും. ഇത് ക്ലാസ് മുറികളില്‍ വലിയ തോതില്‍ ഞെരുക്കം സൃഷ്ടിക്കും. അധ്യാപകരും ഏറെ പ്രയാസപ്പെടേണ്ടി വരും. പ്രതിസന്ധിയുണ്ടാകുമ്പോള്‍ യാതൊരു ശാസ്ത്രീയതയുമില്ലാതെ സീറ്റ് വര്‍ധിപ്പിക്കുകയെന്ന ചെപ്പടി വിദ്യയല്ല ആവശ്യം; ദീര്‍ഘവീക്ഷണത്തോടെ സീറ്റ് പ്രതിസന്ധിക്ക് ശാശ്വതമായ പരിഹാരം കാണുകയാണ് വേണ്ടത്. അതിനായി വിദ്യാര്‍ത്ഥികളുടെ തോതിനനുസരിച്ച് പുതിയ ബാച്ചുകള്‍ അനുവദിക്കുകയും ജില്ലയിലെ ഗവണ്‍മെന്‍റ് / എയ്ഡഡ് ഹെസ്ക്കൂളുകളെ ഹയര്‍ സെക്കന്‍ഡറികളയി ഉയര്‍ത്തുകയും വേണം. തെക്കന്‍ ജില്ലകളില്‍ മതിയായ കുട്ടികളില്ലാത്ത 50തില്‍ പരം ബാച്ചുകള്‍ മലബാര്‍ ജില്ലകളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യണം. സീറ്റ് പ്രതിസന്ധി വ്യത്യസ്തമായ രീതിയില്‍ നേരിടുന്ന മലബാറിലേക്കും തെക്കന്‍ ജില്ലകളിലേക്കും ഒരേ പരിഹാര മാര്‍ഗങ്ങള്‍ സ്വീകരിക്കുന്ന സര്‍ക്കാര്‍ നയം ആക്ഷേപാര്‍ഹമാണ്. മലബാറിന്‍റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ സര്‍ക്കാര്‍ സമഗ്ര വിദ്യാഭ്യാസ പാക്കേജ് പ്രഖ്യാപിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

പ്രസിഡന്‍റ് പി.ഡി രാജേഷ് അധ്യക്ഷത വഹിച്ചു.നവാഫ് പത്തിരിപ്പാല,റഷാദ് പുതുനഗരം,ഫിറോസ്.എഫ്.റഹ്മാന്‍, കെ.എം സാബിര്‍ അഹ്സന്‍,സി.എം റഫീഅ,ഷഫീഖ് അജ്മല്‍,സമദ് പുതുപ്പള്ളി തെരുവ് എന്നിവര്‍ സംസാരിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top