Flash News

ആദിവാസി വിദ്യാര്‍ഥികളെ ഫ്രറ്റേണിറ്റി ആദരിച്ചു

May 31, 2019 , ഫ്രറ്റേണിറ്റി, മലപ്പുറം

IMG_1552

ഫ്രറ്റേണിറ്റി മലപ്പുറം ജില്ലാ കമ്മിറ്റി നിലമ്പൂരില്‍ സംഘടിപ്പിച്ച ആദിവാസി വിദ്യാര്‍ത്ഥികള്‍ക്കുള്ള അനുമോദന പരിപാടി വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡണ്ട് നാസര്‍ കീഴുപറമ്പ് ഉദ്ഘാടനം ചെയ്യുന്നു

നിലമ്പൂര്‍ : ചുങ്കത്തറ, പോത്തുകല്ല്, നിലമ്പൂര്‍ ആദിവാസി കോളനികളില്‍ നിന്ന് എസ്.എസ്.എല്‍.സി, പ്ലസ്ടു വിജയികളായ ആദിവാസി വിദ്യാര്‍ഥികളെ ഫ്രറ്റേണിറ്റി മലപ്പുറം ജില്ലാകമ്മിറ്റി ആദരിച്ചു. ചുങ്കത്തറ കമ്യൂണിറ്റി ഹാളില്‍ നടന്ന പരിപാടി വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്‍റ് നാസര്‍ കീഴുപറമ്പ് അവാര്‍ഡ്ദാന പരിപാടി ഉദ്ഘാടനം ചെയ്തു. ഉന്നത വിദ്യാഭ്യാസം നേടി സ്വന്തം സമുദായത്തെ ശാക്തീകരിക്കാന്‍ പുതുതലമുറ മുന്നോട്ട് വരണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡന്‍റ് കെ.കെ അഷ്റഫ് അദ്ധ്യക്ഷത വഹിച്ചു. ജസിം സുല്‍ത്താന്‍ മോട്ടിവേഷന്‍ ക്ലാസ് നടത്തി. മരണപ്പെട്ട ആദിവാസി വിദ്യാര്‍ഥി സതീഷിന്‍റെ പേരിലുള്ള ലൈബ്രറി സഹോദരന്‍ സുധീഷിന് പുസ്തകം കൈമാറി വെല്‍ഫയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്‍റ് നാസര്‍ കീഴുപറമ്പ് നിര്‍വഹിച്ചു. സ്കൂള്‍ കിറ്റ് വിതരണ ഉദ്ഘാടനം ആദിവാസി ഐക്യവേദി പ്രസിഡന്‍റ് ചിത്ര നിര്‍വഹിച്ചു. എസ്.എസി കൂട്ടായ്മ ചെയര്‍മാന്‍ അനില്‍ സി.എം, കേരള ആദിവാസി ഫോറം പ്രതിനിധി ലക്ഷ്മി ബാബു, വെല്‍ഫെയര്‍ പാര്‍ട്ടി നിലമ്പൂര്‍ മണ്ഡലം കമ്മിറ്റിയംഗം അന്‍സാരി, ഫ്രറ്റേണിറ്റി ജില്ലാ ജനറല്‍ സെക്രട്ടറി സനല്‍കുമാര്‍, ഫ്രറ്റേണിറ്റി ജില്ലാ വൈസ് പ്രസിഡന്‍റുമാരായ ബഷീര്‍ തൃപ്പനച്ചി, ഹബീബ റസാഖ്, ജില്ലാ കമ്മിറ്റിയംഗങ്ങളായ സഹ്‌ല മേലാറ്റൂര്‍, സൂഫിയ ജസീല്‍, ശഹാന നിലമ്പൂര്‍ എന്നിവര്‍ സംസാരിച്ചു.

IMG_1706


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top