Flash News

പ്ലസ് വണ്‍ പ്രതിസന്ധി; പുതിയ ബാച്ചുകള്‍ അനുവദിക്കലാണ് പരിഹാരം: വിദ്യാര്‍ഥി സംയുക്ത സമിതി

May 31, 2019 , ഫ്രറ്റേണിറ്റി, മലപ്പുറം

IMG_20190531_141020മലപ്പുറം : മലപ്പുറം ജില്ലയില്‍ എസ്.എസ്.എല്‍.സി പരീക്ഷ വിജയിച്ച മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഗവണ്മെന്റ് എയ്ഡഡ് മേഖലയില്‍ ഉപരിപഠനത്തിന് അവസരം ഒരുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ഇതിനായി അധ്യയനം ആരംഭിക്കുന്നതിന് മുമ്പായി പുതിയ ബാച്ചുകള്‍ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കണം. നിലവില്‍ വര്‍ധിപ്പിച്ച 20 ശതമാനം സീറ്റ് പ്രതിസന്ധിക്ക് ഒട്ടും പരിഹാരമല്ല. കഴിഞ്ഞ ഒരു പതിറ്റാണ്ടായി തുടരുന്ന പ്രതിസന്ധി പൂര്‍ണ്ണമായും പരിഹരിക്കുന്ന നടപടി സര്‍ക്കാര്‍ സ്വീകരിച്ചില്ലെങ്കില്‍ സമരരംഗത്തുള്ള ജില്ലയിലെ മുഴുവന്‍ വിദ്യാര്‍ഥി സംഘടനകളും ഒന്നിച്ചണിനിരന്നുള്ള പ്രക്ഷോഭങ്ങളാരംഭിക്കും.

80052 വിദ്യാര്‍ഥികളാണ് ഈ വര്‍ഷം മലപ്പുറം ജില്ലയില്‍ എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയത്. അതില്‍ 78335 വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിനര്‍ഹമായി. എന്നാല്‍ 49440 പ്ലസ് വണ്‍ സീറ്റുകള്‍ മാത്രമാണ് ഗവണ്മെന്‍റ്, എയ്ഡഡ് മേഖലയില്‍ മലപ്പുറം ജില്ലയില്‍ നിലവിലുള്ളത്. 20% സീറ്റ് വര്‍ദ്ധന മൂലം 8000 സീറ്റുകള്‍ മാത്രമേ കൂടുകയുള്ളു.

ഗവണ്മെന്‍റ് എയ്ഡഡ് മേഖലയിലെ വി.എച്ച്.എസ്, പോളിടെക്നിക്, ഐ.ഐ.ടി എന്നിവയാണ് മറ്റ് ഉപരിപഠന സാധ്യതകള്‍. ഇവയിലെ മുഴുവന്‍ സീറ്റും കൂട്ടിയാല്‍ അയ്യായിരത്തിനടുത്തേ വരികയുള്ളൂ.

83894 വിദ്യാര്‍ഥികളാണ് ഈ വര്‍ഷം ജില്ലയില്‍ പ്ലസ് വണ്‍ അഡ്മിഷന്‍ അപേക്ഷിച്ചത്. ഇതില്‍ അരലക്ഷത്തിലധികം പേര്‍ സീറ്റില്ലാതെ പുറത്താകുന്ന അവസ്ഥയാണുള്ളത്. തെക്കന്‍ ജില്ലകളില്‍ പത്താം ക്ലാസ് വിജയിച്ചവരേക്കാള്‍ ഉപരിപഠന സീറ്റുള്ളപ്പോഴാണ് മലപ്പുറത്ത് ഫസ്റ്റ് ക്ലാസില്‍ പാസായവര്‍ പോലും സീറ്റില്ലാതെ പുറത്ത് നില്‍ക്കുന്നത്. ഇത് വിവേചന ഭീകരതയാണ്. മലപ്പുറത്ത് 40 ഗവണ്മെന്‍റ് എയ്ഡഡ് ഹെസ്കൂളുകളില്‍ ഹയര്‍ സെക്കന്‍ററിയില്ല. ഇവിടങ്ങളില്‍ ഹയര്‍ സെക്കന്‍ററി അനുവദിച്ചും ഉള്ള സ്കൂളുകളില്‍ പുതിയ ബാച്ചുകളനുവദിച്ച് കൊണ്ടും മാത്രമേ ഈ പ്രതിസന്ധി പരിഹരിക്കാനാവൂ. അതിന് സര്‍ക്കര്‍ ഉടന്‍ നടപടികള്‍ സ്വീകരിക്കണം.

വാര്‍ത്താ സമ്മേളത്തില്‍ പങ്കെടുക്കുന്നവര്‍:

കെ.കെ അഷ്റഫ് (ഫ്രറ്റേണിറ്റി)
സി.എ ഉസാമ (എം.എസ്.എം)
കെ ശബീബ് (വിസ്ഡം ഗ്ലോബല്‍)
പി.കെ ഷബീര്‍ (എസ് ഐ ഒ)
ഷനാനീറ (ജി ഐ ഒ)


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top