Flash News

പ്ലസ് വണ്‍; പുതിയ ബാച്ചുകള്‍ അനുവദിക്കണം: ഇ.സി ആയിഷ

May 31, 2019 , റബീ ഹുസൈന്‍ തങ്ങള്‍

IMG_20190531_065202

വെല്‍ഫെയര്‍ പാര്‍ട്ടി വടക്കാങ്ങര യൂനിറ്റ് പ്രതിഭാ സംഗമം ദേശീയ സെക്രട്ടറി ഇ.സി ആയിഷ ഉദ്ഘാടനം ചെയ്യുന്നു

വടക്കാങ്ങര: എസ്.എസ്.എല്‍.സി പരീക്ഷയില്‍ വിജയശതമാനത്തില്‍ ഒന്നാം സ്ഥാനത്തുള്ള മലപ്പുറം ജില്ലയോട് മാറിമാറി വരുന്ന സര്‍ക്കാറുകള്‍ സീകരിക്കുന്ന അവഗണനാ നയം അവസാനിപ്പിക്കണമെന്നും പുതിയ ബാച്ചുകള്‍ അനുവദിച്ചുകൊണ്ട് ഉന്നത വിജയം നേടിയ കുട്ടികള്‍ക്ക് ഉപരിപഠനത്തിന് സൗകര്യമൊരുക്കണമെന്നും വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ സെക്രട്ടറി ഇ.സി ആയിഷ. പുതിയ ബാച്ചുകള്‍ അനുവദിക്കാതെ സീറ്റുകള്‍ വര്‍ദ്ധിപ്പിക്കുന്ന സര്‍ക്കാര്‍ നിലപാട് കുട്ടികളുടെ പഠന നിലവാരത്തെ ബാധിക്കുമെന്നും അവര്‍ പറഞ്ഞു. വെല്‍ഫെയര്‍ പാര്‍ട്ടി വടക്കാങ്ങര യൂനിറ്റ് സംഘടിപ്പിച്ച പ്രതിഭാ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.

വെല്‍ഫെയര്‍ പാര്‍ട്ടി മക്കരപ്പറമ്പ പഞ്ചായത്ത് പ്രസിഡണ്ട് എ.ടി മുഹമ്മദ് അധ്യക്ഷത വഹിച്ചു. മങ്കട മണ്ഡലം പ്രസിഡണ്ട് ഖാദര്‍ അങ്ങാടിപ്പുറം, മക്കരപ്പറമ്പ് ഗ്രാമ പഞ്ചായത്ത് അംഗം ഹന്‍ഷില പട്ടാക്കല്‍, മുസ്തഫ മാസ്റ്റര്‍, യൂസുഫ് മാസ്റ്റര്‍, വിജയന്‍, വിസ്മയ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. യൂനിറ്റ് പ്രസിഡന്‍റ് കെ ജാബിര്‍ സ്വാഗതവും സി.കെ സുധീര്‍ നന്ദിയും പറഞ്ഞു.

വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ 45 പ്രതിഭകളെയും ടി.എസ്.എസ്, ടാലന്‍റ് പബ്ലിക് സ്കൂള്‍ എന്നീ സ്കൂളുകളെയും. മെമന്റോ നല്‍കി ആദരിച്ചു.

IMG_20190531_065238

വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍ വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ സെക്രട്ടറി ഇ.സി ആയിഷക്കും മറ്റു ഭാരവാഹികള്‍ക്കുമൊപ്പം


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top