Flash News

ഡൊണാള്‍ഡ് ട്രം‌പും കിം ജോങ് ഉന്നും തമ്മിലുള്ള ചര്‍ച്ച പരാജയപ്പെട്ടതിന് വധശിക്ഷ; യു എസിലെ പ്രതിനിധിയടക്കം അഞ്ചു പേരെ ഉത്തര കൊറിയ വധിച്ചു

May 31, 2019

271367a1836502b483d9378415e1d2868feeea2482fc8e657137db2de10ddef6_4091255വാഷിംഗ്ടണ്‍: യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രം‌പും ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നുമായി നടന്ന നയതന്ത്ര ചര്‍ച്ച പരാജയപ്പെട്ടതിനെത്തുടര്‍ന്ന് ഉത്തര കൊറിയയുടെ അമേരിക്കയിലെ പ്രത്യേക പ്രതിനിധിയടക്കം അഞ്ച് നയതന്ത്ര ഉദ്യോഗസ്ഥരെ ഉത്തര കൊറിയ വധിച്ചതായി റിപ്പോര്‍ട്ട്. ഡൊണാള്‍ഡ് ട്രംപും ഉത്തര കൊറിയ ഏകാധിപതി കിം ജോങ് ഉന്നും തമ്മിലുള്ള രണ്ടാംവട്ട ചര്‍ച്ചയ്ക്കായിട്ടുള്ള ശ്രമങ്ങള്‍ നടത്തിയ ഉത്തര കൊറിയയുടെ പ്രതിനിധിയായ കിം ഹ്യോക് ചോള്‍ എന്ന നയതന്ത്ര ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ടവരില്‍ പ്രധാനിയെന്ന് ദക്ഷിണ കൊറിയന്‍ ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

വിയറ്റ്‌നാം തലസ്ഥാനമായ ഹനോയില്‍ ഫെബ്രുവരിയിലായിരുന്നു ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്ച. ഉത്തരകൊറിയക്ക് വേണ്ടി തയാറെടുപ്പുകള്‍ നടത്തുകയും കിമ്മിനൊപ്പം യാത്ര ചെയ്യുകയും ചെയ്ത ഉദ്യോഗസ്ഥരെയാണ് കൊലപ്പെടുത്തിയത്.

kim-jong-unമാര്‍ച്ച്‌ മാസത്തില്‍ മിറിം വിമാനത്താവളത്തില്‍ വെച്ചാണ് കിം ഹ്യോക് ചോള്‍ ഉള്‍പ്പടെയുള്ള അഞ്ച് വിദേശകാര്യ ഉദ്യോഗസ്ഥരുടെ വധശിക്ഷ നടപ്പാക്കിയത്. കൊല്ലപ്പെട്ട മറ്റ് ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല .
ഉച്ചകോടിക്ക് വേണ്ടിയുള്ള നടപടികള്‍ കൈകാര്യം ചെയ്തിരുന്നത് കിം ഹ്യോക് ചോള്‍ ആയിരുന്നു. ഭരണാധികാരി കിം ജോങ് ഉന്നിനെ ഹാനോയിലേക്കുള്ള പ്രത്യേക ട്രെയിനില്‍ കിം ഹ്യോക് ചോള്‍ അനുഗമിക്കുകയും ചെയ്തിരുന്നു.

‘രാജ്യത്തെ പരമോന്നത തലവനോട് വിശ്വാസവഞ്ചന’ കാട്ടിയെന്ന കുറ്റത്തിനാണ് കിം ഹ്യോക് ചോളിനെ ഉത്തരകൊറിയന്‍ സൈന്യം വെടിവെച്ച് കൊലപ്പെടുത്തിയത് എന്നാണ് പുറത്ത് വന്ന റിപ്പോര്‍ട്ട്.

imageഉച്ചകോടിയിയില്‍ കിം ജോങ് ഉന്നിനു വേണ്ടി പരിഭാഷ നടത്തിയ ഷിന്‍ ഹേ യോങ് എന്ന ഉദ്യോഗസ്ഥയെ ജയിലിലടച്ചതായും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ഉച്ചകോടിക്ക് അവസാനം ആണവ വിഷയത്തില്‍ ഇരു രാജ്യങ്ങളും തമ്മില്‍ ഇടപാടുകള്‍ സാധ്യമല്ലെന്ന് പ്രഖ്യാപിച്ച് ട്രംപ് മടങ്ങുന്നതിനിടയില്‍, കിം മുന്നോട്ടുവെച്ച പുതിയൊരു നിര്‍ദേശം കൃത്യസമയത്ത് പരിഭാഷ ചെയ്യുന്നതില്‍ ഷിന്‍ ഹേ യോങ് പരാജയപ്പെട്ടതാണ് കിം ജോങ് ഉന്നിനെ പ്രകോപിപ്പിച്ചത്.

ദക്ഷിണകൊറിയന്‍ ദിനപത്രമായ ചോസുന്‍ ലിബോയാണ് വെള്ളിയാഴ്ച്ച അഞ്ച് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയെന്ന റിപ്പോര്‍ട്ട് പുറത്തു വിട്ടത്. കിം ജോങ്ങ് ഉന്നിന്റെ ഫയറിംഗ് സ്‌ക്വാഡാണ് വധശിക്ഷ നടപ്പാക്കിയതെന്നും ട്രംപുമായുള്ള രണ്ടാം ഉച്ചകോടി പരാജയപ്പെട്ടതിന്റെ പ്രതികാര നടപടിയാണിതെന്നും ചോസുന്‍ ലിബോ ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്നാല്‍ വാര്‍ത്തയെക്കുറിച്ച് ദക്ഷിണ കൊറിയ ഇത് വരെ പ്രതികരിച്ചിട്ടില്ല. ഉത്തര കൊറിയയെ ആണവ മുക്തമാക്കുന്നത് സംബന്ധിച്ചായിരുന്നു ഹനോയ് ഉച്ചകോടിയിലെ പ്രധാന ചര്‍ച്ച. ഉച്ചകോടി പരാജയപ്പെട്ടതിനാല്‍ രാഷ്ട്രത്തലവന്മാരുടെ സംയുക്ത പ്രസ്താവനയോ വിരുന്നോ ഉണ്ടായിരുന്നില്ല.

kim-jong-un (1)


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top