Flash News

ഫസ്റ്റ് പെന്തക്കോസ്തല്‍ ദൈവ സഭയുടെ ആഭിമുഖ്യത്തില്‍ ഉണര്‍വ്വ് യോഗങ്ങള്‍

June 1, 2019 , രാജു തരകന്‍

Pr.P.R.BABYഫസ്റ്റ് പെന്തെക്കോസ്തല്‍ ദൈവ സഭയുടെ ആഭിമുഖ്യത്തില്‍ ഗാര്‍ലന്‍റ് കംഫര്‍ട്ട് ഫുള്‍ ഗോസ്പല്‍ ദൈവസഭാ ആഡിറ്റോറിയത്തില്‍ ജൂണ്‍ 7 മുതല്‍ 9 വരെ ഉണര്‍‌വ്വ് യോഗങ്ങള്‍ നടക്കുന്നു. ഇന്ത്യയില്‍ നിന്ന് കടന്നുവരുന്ന പാസ്റ്റര്‍ പി.ആര്‍. ബേബിയാണ് ഈ കണ്‍വന്‍ഷനില്‍ മുഖ്യപ്രഭാഷണം നിര്‍വ്വഹിക്കുന്നത്.

വെള്ളി ശനി ദിവസങ്ങളില്‍ വൈകിട്ട് 7.00 മണിക്ക് ആരംഭിക്കുന്ന യോഗം 9.00 മണിക്കും ഞായറാഴ്ച 6.30 ന് ആരംഭിക്കുന്ന യോഗം 8.30 നും സമാപിക്കും. കണ്‍വന്‍ഷന്‍റെ ഉത്ഘാടനം നിര്‍വ്വഹിക്കുന്നത് പാസ്റ്റര്‍ അലാബാമ ജോര്‍ജ്കുട്ടിയാണ്. അനില്‍ ജോണും സംഘവുമാണ് ഗാനങ്ങള്‍ ആലപിക്കുന്നത്. സഭാവ്യത്യാസമില്ലാതെ ഏവര്‍ക്കും ഈ യോഗത്തില്‍ പങ്കെടുക്കാവുന്നതാണ്.

വിശദവിവരങ്ങള്‍ക്ക്: പാസ്റ്റര്‍ ജോര്‍ജ്കുട്ടി 256 479 1584, അനില്‍ ജോണ്‍ 972 322 1732.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top